ബെയ്റൂട്ടിൽ പാർലമെന്റിന് സമീപം ബോംബിട്ടു; 9 മരണം
ജറുസലം ∙ മധ്യ ബെയ്റൂട്ടിൽ ലബനൻ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ബുധനാഴ്ച രാത്രി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു. സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും 2 ആരോഗ്യപ്രവർത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് മന്ദിരവും ഈ പരിസരത്താണ്.

കരയുദ്ധം ശക്തമാകുന്ന തെക്കൻ ലബനൻ അതിർത്തിയിൽ പ്രവിശ്യാതലസ്ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളിൽനിന്നുകൂടി ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. റെഡ് ക്രോസ് ദൗത്യസംഘത്തിന്റെ വാഹനങ്ങൾക്കുനേരെയുണ്ടായ ഇസ്രയേൽ വെടിവയ്പിൽ ലബനീസ് സൈനികൻ കൊല്ലപ്പെട്ടു. തൈബീഹ് പട്ടണത്തിൽ പരുക്കേറ്റവരുമായി പോയ റെഡ് ക്രോസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. 4 റെഡ് ക്രോസുകാർക്കും പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിൽ 28 ആരോഗ്യപ്രവർത്തകർ ലബനനിൽ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മറോൺ അൽ റാസ് ഗ്രാമത്തിൽ ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ടു ബോംബ് സ്ഫോടനം നടത്തിയെന്നും വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾക്കുനേരെ 20 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുല്ല പറഞ്ഞു.
കഴിഞ്ഞ രാത്രി ടെൽ അവീവ് ലക്ഷ്യമാക്കി 2 ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അവകാശപ്പെട്ടു.
യുദ്ധസാഹചര്യത്തിൽ, വിവിധ യൂറോപ്യൻ രാജ്യങ്ങളും കാനഡ, യുകെ, ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ലബനനിൽനിന്നു പൗരന്മാരെ ഒഴിപ്പിക്കാൻ പ്രത്യേകവിമാനങ്ങൾ അയച്ചുതുടങ്ങി. ബെയ്റൂട്ടിലെ എംബസികളിലും ജീവനക്കാരെ പരിമിതപ്പെടുത്തി.
കോപ്പൻഗേഹനിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടത്തിയെന്ന കേസിൽ 16, 19 വയസ്സുകാരായ 2 സ്വീഡിഷ് പൗരന്മാരെ ഡെൻമാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. എംബസിക്കടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ 2 കൈബോംബുകളാണു പൊട്ടിച്ചത്.
ഹമാസ് നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ
മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ അഭയാർഥികൂടാരത്തിൽ നടത്തിയ ബോംബാക്രമണത്തിൽ വെസ്റ്റ്ബാങ്കിലെ മുതിർന്ന ഹമാസ് നേതാവ് അബ്ദുൽ അസീസ് സൽഹയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 2001 മുതൽ ഇസ്രയേൽ ജയിലിലായിരുന്ന സൽഹയെ 2011 ലാണു വിട്ടയച്ചത്. 3 മാസം മുൻപ് ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് മേധാവി യഹിയ അൽ സിൻവാറിന്റെ വിശ്വസ്തനായ റൗഹി മുസ്തഹ, കമാൻഡർമാരായ സമീഹ് അൽ സറാജ്, സാമി ഒദീഹ് എന്നിവരെ വധിച്ചെന്നും ഇസ്രയേൽ വെളിപ്പെടുത്തി. 24 മണിക്കൂറിനിടെ 99 പലസ്തീൻകാർ കൊല്ലപ്പെട്ടു. 169 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇതുവരെ 41,788 പലസ്തീൻകാർ കൊല്ലപ്പെട്ടു. 96,794 പേർക്കു പരുക്കേറ്റു.