ജപ്പാനിലെ അണുബോംബ് ആക്രമണങ്ങൾ അതിജീവിച്ചവരുടെ സംഘടനയ്ക്കു ലഭിച്ച സമാധാന നൊബേൽ സമ്മാനം ആണവ നിരായുധീകരണ പ്രചാരണത്തിനുള്ള അംഗീകാരമാണ്. ആണവയുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ എന്ന നിലയിൽ സ്വന്തം അനുഭവങ്ങളെ ആണവഭീകരതയുടെ സാക്ഷ്യമാക്കി ലോകമെങ്ങും എത്തിക്കുകയാണ് നിഹോൻ ഹിഡാൻക്യോയുടെ ദൗത്യം. ലോസ് ഓഫ് ആംഡ് കോംഫ്ലിക്റ്റ്സ് (എൽഒഎസി) എന്ന ലോകരാജ്യങ്ങൾ അംഗീകരിച്ച യുദ്ധനിയമങ്ങളുടെ മൂല്യങ്ങൾ പാലിക്കപ്പെടണമെന്നാണ് അവർ വാദിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘർഷസാഹചര്യങ്ങളിൽ സാധാരണ ജനങ്ങളെ സംരക്ഷിക്കാനും വ്യാപക നാശവും ദുരിതവുമുണ്ടാക്കുന്ന ആയുധങ്ങൾ നിരോധിക്കാനുമുള്ള വ്യവസ്ഥകളാണ് എൽഒഎസിയുടെ അടിസ്ഥാനം. ജപ്പാനിലിട്ട 2 അണുബോംബുണ്ടാക്കിയ നാശങ്ങളുടെ വ്യാപ്തി ഈ രാജ്യാന്തര നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമായിരുന്നു. ഇനിയും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കരുതെന്ന ആഹ്വാനമാണു നിഹോൻ ഹിഡാൻക്യോ നടത്തുന്നത്.

ADVERTISEMENT

ഹിബാകുഷയുടെ യുദ്ധാനുഭവങ്ങളാണ് ആണവായുധവിരുദ്ധ പ്രചാരണത്തിൽ സംഘടന പ്രധാനമായും ഉപയോഗിച്ചത്. 2017 ൽ ഒപ്പുവച്ച അണ്വായുധ നിരായുധീകരണ ഉടമ്പടി (ടിപിഎൻഡബ്യൂ) യാണ് സംഘടനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ആണവായുധങ്ങളുടെ ഉപയോഗം, ഗവേഷണം, നിർമാണം, സംഭരണം എന്നിവ വിലക്കുന്ന ഉടമ്പടി രാജ്യാന്തര നിയമരംഗത്തെ വഴിത്തിരിവായിരുന്നു. യുദ്ധസാഹചര്യങ്ങളിൽ സാധാരണജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തലും വിനാശകരമായ ആയുധങ്ങളുടെ വിലക്കും യാഥാർഥ്യമാക്കാൻ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് രൂപപ്പെടുത്താൻ ഇതിലൂടെ സാധിച്ചു.

രാജ്യാന്തര നിയമത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ സംഘടന അക്ഷീണം നടത്തിയ പ്രവർത്തനങ്ങളാണ് സമാധാന നൊബേലിലൂടെ അംഗീകരിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുമായും സാമൂഹിക സംഘടനകളുമായും നിഹോൻ ഹിഡാൻക്യോ സഹകരിക്കുന്നുണ്ട്. സംഘടനയുടെ പ്രവർത്തനം നാഗസാക്കിയിലും ഹിരോഷിമയിലും ജീവൻ നഷ്ടമായവരുടെ ഓർമയ്ക്ക് ആദരം അർപ്പിക്കുന്നതു മാത്രമല്ല, സമാനമായ യുദ്ധഭീകരതകൾ ആവർത്തിക്കുന്നത് തടയാനുള്ള നിയമസംവിധാനത്തെ ബലപ്പെടുത്തുക കൂടിയാണ്.

ADVERTISEMENT

ഈ രംഗത്ത് ഹിഷാകുഷയുടെ സേവനങ്ങൾ രാജ്യാന്തര നിയമങ്ങളുടെ പ്രാധാന്യം വർധിപ്പിച്ചു. ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ആയുധങ്ങൾ തടയാൻ ഭരണകൂടങ്ങൾ കൂട്ടായ ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടത് അനിവാര്യമായി. മുൻപുണ്ടായ യുദ്ധനിയമ ലംഘനങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തമേൽക്കണമെന്നതു മാത്രമല്ല സമാധാനവും സുരക്ഷയും ഭാവിയിൽ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സംഘടന സമ്മർദം ചെലുത്തി. ആണവായുധങ്ങളുടെ കാലത്ത് യുദ്ധ നിയമങ്ങളിൽ മാറ്റം വേണമെന്നാണ് ആവശ്യപ്പെടുന്നത്.

മാനുഷികത ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾക്ക് നൊബേൽ നൽകുന്നതിലൂടെ നിയമങ്ങളോടുള്ള പ്രതിബദ്ധത കൂടി അംഗീകരിക്കപ്പെടുന്നു. അണുവായുധം പ്രയോഗിക്കുന്നത് ധാർമികവും നിയമപരവുമായി തെറ്റാണെന്ന് അവർ ലോകരാജ്യങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഈ ഓർമപ്പെടുത്തൽ അനിവാര്യമായ ഘട്ടത്തിലാണു നാം എത്തിനിൽക്കുന്നത്.

English Summary:

Nobel Prize Honors Atomic Bomb Survivors' Fight for Nuclear Disarmament

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT