യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രണ്ടാഴ്ച മുൻപേ വോട്ട് ചെയ്ത് 2 കോടിപ്പേർ
വാഷിങ്ടൻ ∙ കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ തീപാറും മത്സരം ഉറപ്പായ ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തേ വോട്ടു ചെയ്യാനുള്ള ആവേശവും കുതിക്കുന്നു. ഈ സൗകര്യം ഇതിനോടകം 2 കോടിപ്പേർ പ്രയോജനപ്പെടുത്തി. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്‌ഷൻ ലാബിന്റെ കണക്കുപ‌്രകാരം 78 ലക്ഷം പേരാണ് പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തുകളിലെത്തി വോട്ടു ചെയ്തത്. ബാലറ്റിൽ വോട്ടുചെയ്ത് തപാലിൽ അയച്ചുകൊടുത്തവർ ഒരു കോടിയോളം വരും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 5 ന് ആണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലയെ പിന്തുണയ്ക്കുമോ അതോ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനൊപ്പമാണോ എന്ന് വ്യക്തമല്ലാത്ത ജോർജിയ ഉൾപ്പെടെ 7 നിർണായക സംസ്ഥാനങ്ങളിലും നേരത്തേ വോട്ടു ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്.