‘സ്വന്തം ഇന്ത്യൻ പശ്ചാത്തലത്തിന് കമല പ്രാധാന്യം കൊടുത്തില്ല’: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി വിദഗ്ധൻ
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് തന്റെ ഇന്ത്യൻ പശ്ചാത്തലത്തിനു പ്രാധാന്യം കൊടുത്തില്ലെന്നു തിരഞ്ഞെടുപ്പു വിദഗ്ധനായ ചാൾസ് ഫ്രാങ്ക്‌ളിൻ. കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചുവെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. കടുത്ത മത്സരം നടക്കുന്ന വിസ്കോൻസെൻ സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ മിൽവാക്കിയിലെ മാർക്വെറ്റ് സർവകലാശാല നടത്തിയ അവസാനഘട്ട അഭിപ്രായ സർവേയുടെ ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ചാൾസ് ഫ്രാങ്ക്‌ളിൻ മനോരമയോടു സംസാരിച്ചത്.

സർവകലാശാല നിയമ വിഭാഗം നടത്തിയ സർവേ പ്രകാരം സംസ്ഥാനത്തെ 50% പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിനെയും 49% പേർ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയുമാണു പിന്തുണയ്ക്കുന്നത്. സെപ്റ്റംബർ അവസാനം നടന്ന മാർക്വേറ്റ് അഭിപ്രായ സർവേയിൽ കമലയെ പിന്തുണച്ചത് 52% പേരായിരുന്നു. കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങളെക്കുറിച്ച് രാഷ്ട്രീയ ജീവിതത്തിലുടനീളം പറഞ്ഞിരുന്ന കമല പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുഖ്യശ്രദ്ധ അതിലാകാതിരിക്കാൻ ശ്രദ്ധ കൊടുത്തുവെന്നും മാർക്വേറ്റ് ലോ സ്കൂൾ സർവേ വിഭാഗത്തിന്റെ ഡയറക്ടറായ പ്രഫ. ചാൾസ് ഫ്രാങ്ക്‌ളിൻ പറഞ്ഞു.
സ്ഥാനാർഥികളുടെ ജീവിത പശ്ചാത്തലത്തേക്കാൾ അവരുടെ ലോകവീക്ഷണമാണ് സർക്കാർ രൂപീകരണത്തിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗത്തിലുള്ള സ്ത്രീകൾ കൂടുതലും കമലയെ പിന്തുണക്കുമ്പോൾ പുരുഷന്മാർ പൊതുവായി ട്രംപ് അനുകൂലികളാണെന്നു ഫ്രാങ്ക്‌ളിൻ പറഞ്ഞു.