മഞ്ഞുകുപ്പായം, മഴക്കുട...; യുഎസിൽ തിരഞ്ഞെടുപ്പുത്സവം
വാഷിങ്ടൻ ∙ എട്ടുകോടിയിലേറെപ്പേർ നേരത്തേ വോട്ടുചെയ്തെങ്കിലും യുഎസിൽ ഇന്നലെ പോളിങ് കേന്ദ്രങ്ങളിലും നല്ല ജനക്കൂട്ടം. 40 ലക്ഷം പേർ നേരത്തേ വോട്ടു ചെയ്ത ജോർജിയ സംസ്ഥാനത്ത് പോളിങ് ബൂത്തുകൾ ഇന്നലെ വിജനമായിരിക്കുമെന്ന് അധികൃതർ നേരത്തേ ഫലിതം പറഞ്ഞെങ്കിലും വോട്ടെടുപ്പ് ഉഷാറായി പുരോഗമിച്ചു. നെബ്രാസ്കയിലെ ഒമാഹയിലുൾപ്പെടെ മഴയത്തും വോട്ടർമാർ വരിനിന്നു. കൊളറാഡോയിലും മോണ്ടാനയിലും മഞ്ഞുവീഴ്ച വകവയ്ക്കാതെ അവരെത്തി. പെൻസിൽവേനിയയിൽ രണ്ടിടത്ത് അധികൃതരെത്താൻ വൈകിയത് വോട്ടെടുപ്പിനെ ബാധിച്ചു.

തിങ്കളാഴ്ച വൈകിട്ട് മിഷിഗനിലെ ഗ്രാൻഡ് റാപിഡ്സിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ അവസാനഘട്ട പ്രചാരണപരിപാടി. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് പിറ്റ്സ്ബർഗിലെയും ഫിലഡൽഫിയയിലെയും യോഗങ്ങളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇരുവരും പെൻസിൽവേനിയയിലും പ്രചാരണം നടത്തി. ഫലം അതീവ നിർണായകമായ സംസ്ഥാനങ്ങൾ വേറെ ആറെണ്ണം കൂടിയുണ്ടെങ്കിലും 19 ഇലക്ടറൽ വോട്ടുകളുമായി താര പദവിയുള്ള പെൻസിൽവേനിയ പിടിക്കേണ്ടത് വിജയവഴിയിൽ അത്യാവശ്യമാണ്. ‘തുടങ്ങിയതെങ്ങനെയോ അത്രയുംതന്നെ പ്രതീക്ഷയും ഊർജവും ആനന്ദവും പങ്കിട്ട് നമുക്ക് അവസാനിപ്പിക്കാം’ എന്ന് പെൻസിൽവേനിയയിലെ പ്രചാരണയോഗത്തിൽ കമല പറഞ്ഞു. പെൻസിൽവേനിയയിൽ ട്രംപ് പ്രചാരണം ഇങ്ങനെ ഉപസംഹരിച്ചു: ‘എല്ലാ അമേരിക്കക്കാരോടും എനിക്ക് ഇത്രയേ പറയാനുള്ളൂ: നമുക്ക് ഇതുപോലെയൊരു ദുരവസ്ഥയിൽ കഴിയേണ്ട കാര്യമില്ല.’
ഓരോ സംസ്ഥാനത്തും ജനങ്ങളുടെ വോട്ടിൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് അവിടെ നിശ്ചയിച്ചിരിക്കുന്ന മുഴുവൻ ഇലക്ടറൽ വോട്ടും ലഭിക്കും. ആകെയുള്ള 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും (വാഷിങ്ടൻ ഡിസി) കൂടി 538 ഇലക്ടറൽ വോട്ടുള്ളതിൽ 270 എന്ന കേവലഭൂരിപക്ഷ കടമ്പ കടക്കുന്ന സ്ഥാനാർഥിക്ക് വിജയം ഉറപ്പിക്കാം.
ഓരോ സംസ്ഥാനത്തെയും തപാൽ വോട്ട് ഉൾപ്പെടെ എണ്ണുന്ന സമയക്രമങ്ങളിലെ സവിശേഷതകൾ കൊണ്ടു കൂടി യുഎസിൽ വോട്ടെണ്ണൽ ഒരു മാരത്തൺ പ്രക്രിയയാണ്.