വാഷിങ്ടൻ ∙ പാർട്ടികൾക്കും ജനത്തിനും ആകാംക്ഷയുടെ കൂട്ടപ്പൊരിച്ചിൽ. മാസങ്ങൾ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കും സ്ഥാനാർഥിക്കുനേരെ വധശ്രമം ഉൾപ്പെടെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കുമൊടുവിൽ യുഎസ് ഇന്നു വിധിയെഴുതുന്നത് ചരിത്രം കുറിക്കാനും തിരുത്തിക്കുറിക്കാനുമാണ്. കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂർത്തങ്ങൾക്കു വേദിയൊരുങ്ങുമെങ്കിൽ ബിസിനസ്, സാമ്പത്തിക തിരിമറിക്കേസിൽ കുറ്റം ചുമത്തപ്പെട്ട ഡോണൾഡ് ട്രംപ് (78) തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ഭരണം നിലനിർത്തുമോ, അതോ റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും അധികാരത്തിലേക്കു മടങ്ങുമോ എന്നതിൽ വൈകാതെ തീരുമാനമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭ, സെനറ്റ്, ഗവർണർ തിരഞ്ഞെടുപ്പു കൂടാതെ പ്രാദേശിക ഭരണ സമിതി തിരഞ്ഞെടുപ്പുകളും ഇന്നു നടക്കും. 10 സംസ്ഥാനങ്ങളിൽ ഗർഭഛിദ്രാവകാശം ഉൾപ്പെ‌ടെ വിഷയങ്ങളിലെ ഹിതപരിശോധനയും ബാലറ്റിൽ ഉൾപ്പെടും.

ADVERTISEMENT

കമല വോട്ടു ചെയ്തു, ട്രംപ് ഇന്ന് 

ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസ് തപാൽ വോട്ടു ചെയ്തു കഴിഞ്ഞു. ഡെമോക്രാറ്റ് പ്രചാരണ സംഘം തിരഞ്ഞെടുപ്പു രാത്രി വാഷിങ്ടനിലെ ഹോവഡ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന പാർട്ടിയിൽ കമല പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കമല പണ്ടു പഠിച്ച ഇവിടെ നടക്കുന്ന ഈ പാർട്ടി മാത്രമാണ് അറിവിലുള്ള ഏക പൊതുപരിപാടി. 

ADVERTISEMENT

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ട്രംപ് തിരഞ്ഞെടുപ്പു ദിനമായ ഇന്ന് മിഷിഗൻ സംസ്ഥാനത്ത് പ്രചാരണം നടത്തും. ഗ്രാൻഡ് റാപിഡ്സിലെ പ്രസംഗവും യോഗവും അവസാന മണിക്കൂർ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പതിവാണ്. ഫ്ലോറിഡയിലെ പോളിങ് സേറ്റേഷനിലെത്തിയാണ് ട്രംപ് ഇന്ന് വോട്ടു ചെയ്യുന്നത്. നേരത്തേ വോട്ടു ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ട്രംപിന്റെ പ്രചാരണ സംഘം ഫ്ലോറിഡയിലെ പാം ബീച്ചിൽ ഇന്നു രാത്രി പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.

ആദ്യമറിയാം നോർത്ത് കാരോലൈന, ജോർജിയ

ADVERTISEMENT

ദേശീയതലത്തിലും ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നു പറയാം. തിരഞ്ഞെടുപ്പു തലേന്നും അതേ നിലയാണ്. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ് അഥവാ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ്സ്. ഇവിടെയുള്ള ഇലക്ടറൽ കോളജ് വോട്ടുകളാകും വിജയിയെ നിർണയിക്കുക. അരിസോന 11, നെവാഡ 6, ജോർജിയ 16, നോർത്ത് കാരോലൈന 16, പെൻസിൽവേനിയ 19, മിഷിഗൻ 15, വിസ്കോൻസെൻ 10 ​എന്നിങ്ങനെയാണ് ഇലക്ടറൽ കോളജ് വോട്ടെണ്ണം. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമായി. നിർണായക സംസ്ഥാനങ്ങളിൽ നോർത്ത് കാരോലൈനയിലും ജോർജിയയിലുമാണ് വോ‌‌‌ട്ടെടുപ്പ് ആദ്യം പൂർത്തിയാകുക. പ്രാദേശിക സമയം വൈകിട്ട് 7ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇവിടെ നിന്നുള്ള ആദ്യ ഫലങ്ങൾ അറിഞ്ഞുതുടങ്ങും.

English Summary:

US Election Day: Kamala Harris vs Donald Trump