ട്രംപിനെതിരെയുള്ള കേസുകളിലെ നടപടികൾ നിലയ്ക്കും
Mail This Article
വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള തിരിച്ചു വരവോടെ ഡോണൾഡ് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകളിലെ നടപടികൾക്ക് താൽക്കാലിക വിരാമമാകും. 2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതും ലൈംഗികാരോപണം ഉന്നയിച്ച രതിചിത്ര നടിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതുമുൾപ്പെടെ 4 കേസുകളിലാണ് ട്രംപ് വിചാരണ നേരിടുന്നത്. നടിക്ക് പണം നൽകിയ കേസിൽ ട്രംപ് വ്യാജതെളിവുകൾ സൃഷ്ടിച്ചതായി കഴിഞ്ഞ മേയിൽ കോടതി കണ്ടെത്തിയിരുന്നു.
അധികാരത്തിൽ തിരിച്ചെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ വിചാരണ നടത്തിയ പ്രോസിക്യൂഷൻ സംഘത്തിന്റെ തലവൻ യുഎസ് സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്തിനെ പദവിയിൽ നിന്നു തെറിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. സ്ഥാനമേൽക്കുന്നതിന്റെ മുൻപ് നവംബർ 26ന് തിരഞ്ഞെടുപ്പ് അട്ടിമറി കേസിന്റെ വിധി പ്രഖ്യാപിക്കും. ട്രംപിന്റെ അഭിഭാഷകർ ഇത് നീട്ടിവയ്ക്കാൻ ആവശ്യപ്പെടാനാണ് സാധ്യത.