ഇവാൻകയല്ല... ഇതു ലാറ; വിജയത്തിൽ ശ്രദ്ധേയയായി ട്രംപിന്റെ മരുമകൾ
മയാമി ∙ യുഎസിൽ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ സ്റ്റേജിൽ എല്ലാവരുടെയും ശ്രദ്ധ കവർന്ന് ഒരു യുവതി നിൽപുണ്ടായിരുന്നു. ട്രംപിന്റെ മകൻ എറിക്കിന്റെ ഭാര്യയായ ലാറയായിരുന്നു (42) അത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ കോ ചെയർ സ്ഥാനം വഹിക്കുന്ന ലാറ, ട്രംപിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. മുൻപ് ടെലിവിഷൻ പരിപാടികളുടെ നിർമാതാവായിരുന്നു ലാറ.

നേരത്തെ 2 തിരഞ്ഞെടുപ്പുകളിലും ട്രംപിന്റെ മകളായ ഇവാൻകയായിരുന്നു പ്രചാരണത്തിലെ താരം. എന്നാൽ ഇത്തവണ കുടുംബകാര്യങ്ങൾ നോക്കേണ്ടതിനാൽ ലാറയ്ക്ക് അവസരമൊരുക്കി ഇവാൻക പിൻമാറി. ഇത്തവണത്തെ ക്യാംപെയ്നുകളിലൊന്നും സജീവമല്ലാതിരുന്ന ഇവാൻക പക്ഷേ ഇന്നലെ മയാമിയിലെ പ്രസംഗവേദിയിൽ എത്തിയിരുന്നു. മക്കളായ എറിക്, ഡോണൾഡ് ട്രംപ് ജൂനിയർ, ബാരൺ, ടിഫാനി, പേരക്കുട്ടി കായ് എന്നിവരും ഇന്നലെ വേദിയിലെത്തി.