രാഷ്ട്രീയം ഡോണൾഡ് ട്രംപിനൊരു ഹരമാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കു വാരിക്കോരി സംഭാവന നൽകിയിരുന്ന ശതകോടീശ്വരൻ 1990 കളിൽ ഡെമോക്രാറ്റുകാരനായിരുന്നു. റിഫോം പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചായി ഇടക്കാലത്തെ ചിന്ത. ഒടുവിൽ, പണ്ടുണ്ടായിരുന്ന റിപ്പബ്ലിക്കൻ അനുഭാവം ഉറച്ചു. ശേഷം ചരിത്രം. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലാത്തതിന്റെ പുതുമകളുടെ ബലത്തിൽ 2016 ൽ യുഎസ് പ്രസിഡന്റായി. ഇപ്പോഴിതാ വീണ്ടും ആ പദവിയിൽ തിരിച്ചുവരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിലറി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് 2016 ൽ ട്രംപ് ആദ്യം പ്രസിഡന്റായത്. സാമ്പത്തിക അഭിവൃദ്ധി അവകാശപ്പെടാവുന്ന ഭരണകാലത്തിന്റെ അവസാനത്തോടടുത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം ട്രംപിന്റെ കരിയറിലും വഴിത്തിരിവായി. മഹാമാരി വരുത്തിവച്ച സാമൂഹിക മാറ്റങ്ങളും തൊഴിലില്ലായ്മയും ഭരണനേട്ടങ്ങൾക്കു മേൽ നിഴൽവീഴ്ത്തി. കോവിഡിനെയും വാക്സീനെയും കാലാവസ്ഥാമാറ്റത്തെയും മറ്റും തള്ളിപ്പറഞ്ഞത് വൻ വിമർശനവും ക്ഷണിച്ചുവരുത്തി. കോവിഡിന്റെ ഭീതിയൊഴിയും മുൻപു നടന്ന 2020 ലെ തിര‍ഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റു. പക്ഷേ, വാർത്താതാരമായി തുടർന്നു. ഇപ്പോൾ യുക്രെയ്നിലും ഗാസ ഉൾപ്പെടെ പശ്ചിമേഷ്യയിലും യുദ്ധക്കളങ്ങൾ പെരുകുമ്പോൾ, തന്റെ ഭരണകാലത്ത് യുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആകെ ന‌ടന്നത് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ നിലംപരിശാക്കിയ നല്ല യുദ്ധം ആയിരുന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

ബൈ‍ഡനോടു പരാജയം സമ്മതിക്കാതെ ട്രംപ് അനുയായികൾ യുഎസ് പാർലമെന്റിനു നേരെ നടത്തിയ അക്രമസംഭവങ്ങൾ ട്രംപിന് ജനാധിപത്യവിരുദ്ധനെന്ന പരിവേഷം ചാർത്തിക്കൊടുത്തു. 2 തവണ ഇംപീച്ച്മെന്റ് നടപ‌ടി നേരിട്ടു. തുടർന്ന് എണ്ണമറ്റ കേസുകൾ. 

നികുതി വെട്ടിപ്പു നടത്തി, ബന്ധം പുറത്തുപറയാതിരിക്കാനായി അശ്ലീലചിത്ര നടിക്ക് പണം നൽകാൻ ബിസിനസ് വെട്ടിപ്പു നടത്തി എന്നിങ്ങനെ ആരോപണങ്ങളും കേസുകളും ലോകമെങ്ങും ചർച്ചയായി. ക്രിമിനൽ കേസുകളിൽ പ്രതികൂല വിധികളും വന്നതോ‌ടെ രാഷ്ട്രീയ കരിയർ അവസാനിച്ചെന്നു തന്നെ പലരും കരുതിയിരിക്കെയാണ് ട്രംപ് ക‌ടമ്പകളെല്ലാം ചാടിക്കടന്ന് വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 2 തവണ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടതിനെ ദൈവാനുഗ്രഹം, ദൈവനിയോഗം എന്നിങ്ങനെയാണ് ട്രംപ് ഇന്നലെയും വിശേഷിപ്പിച്ചത്: ‘അമേരിക്കയുടെ രക്ഷകനാകാനുള്ള നിയോഗമാണെനിക്ക്’. 

ADVERTISEMENT

ഇനിയൊരു തവണ കൂടി പ്രസിഡന്റാകാൻ ഭരണഘടനയിൽ വകുപ്പില്ലെന്നിരിക്കെ, തന്നെ ‘ചരിത്രപുരുഷനാ’ക്കുന്ന ഭരണമുദ്രകൾ ശേഷിപ്പിക്കണമെന്ന വാശി കൂടി ട്രംപിനുണ്ട്. ജനുവരി 20ന് അധികാരമേറ്റു കഴിഞ്ഞുള്ള 4 വർഷം അമേരിക്കയിൽ വൻകിട മാറ്റങ്ങൾക്കാണ് കളമൊരുങ്ങുമെന്നു തന്നെ കരുതാം.

വഴിത്തിരിവുകളുടെ അസാധാരണ ജീവിതം

ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡറിക് സി.ട്രംപിന്റെയും മേരി മക്ലിയോഡിന്റെയും മകനായി ‌1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിലാണു ട്രംപിന്റെ ജനനം. 1968 ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.1971 ൽ പിതാവിന്റെ റിയൽ എസ്റ്റേറ്റ്, നിർമാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ട്രംപ് ഓർഗനൈസേഷൻ എന്ന പേരിൽ ബിസിനസ് വ്യാപിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് കോഴ്സുകളും ആരംഭിച്ചു. 1983 ൽ മാൻഹട്ടനിൽ ട്രംപ് ടവർ തുറന്നു. ഇതു വളരെപ്പെട്ടെന്നു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി. 1994 ൽ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ സഹ ഉടമയായി.  വിമാന സർവീസ്, പെർഫ്യും, ഗെയിം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണവിഭവങ്ങൾ, വാച്ചുകൾ തുടങ്ങിയവ ട്രംപ് എന്ന ബ്രാൻഡിൽ വിപണിയിലിറക്കി. ട്രംപ് മദ്യപിക്കാത്തയാളാണ്. 

ADVERTISEMENT

1977 ൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ 3 മക്കൾ–  ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്. 1990 ൽ വേർപിരിഞ്ഞു. 1993 ൽ മാർല മേപ്പിൾസിനെ വിവാഹം ചെയ്തു. മാർലയിൽ ഒരു മകൾ: ടിഫനി. 1999 ൽ വേർപിരിഞ്ഞു. 2005 ൽ മെലനിയയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകൻ ബാരൺ.

രണ്ടാം വരവ്; 3 കാരണങ്ങൾ
1. വധശ്രമം
ജൂലൈയിൽ പെൻസിൽവേനിയയിൽ ഒരു റാലിക്കിടെ വധശ്രമത്തിൽനിന്നു ട്രംപ് കഷ്ടിച്ചു രക്ഷപ്പെട്ടു. ഒരു ബുള്ളറ്റ് ചെവിയിൽ ഉരസിക്കടന്നുപോയി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ട്രംപിനു വീരപരിവേഷം ലഭിച്ചു. അനുകൂലികൾ കൂടുതൽ ആവേശത്തോടെ രംഗത്തിറങ്ങി. വധശ്രമം അതിജീവിച്ചതു ട്രംപിന്റെ കരുത്തിനുള്ള തെളിവായും ജനം കണ്ടു.

2 അമേരിക്ക ആദ്യം
‘അമേരിക്ക ആദ്യം’ എന്ന ജനപ്രിയ സാമ്പത്തികനയ പ്രഖ്യാപനവും യാഥാസ്ഥിതിക സംസ്കാരത്തിലെ ഊന്നലും ട്രംപിനു മുന്നേറ്റം നൽകി. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന വാഗ്ദാനം അമേരിക്കൻ മധ്യവർഗത്തെ ആകർഷിച്ചു. മറ്റൊന്ന് ചൈനീസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനമാണ്. തൊഴിൽസുരക്ഷയാണു ട്രംപ് സാധാരണക്കാർക്ക് നൽകിയ ഉറപ്പ്. ഗർഭഛിദ്ര അവകാശം ഇല്ലാതാക്കിയ സുപ്രീം കോടതി വിധിയെയും പ്രശംസിച്ചു.

3. സാധാരണക്കാരൻ
അമേരിക്കയിലെ തൊഴിലാളി സമൂഹത്തിന്റെ രക്ഷകൻ എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിപുലമായ പ്രചാരണതന്ത്രങ്ങളാണു നടപ്പിലാക്കിയത്. മക്ഡോണൾഡ്സ് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ട്രംപ്, മാലിന്യം ശേഖരിക്കുന്ന ആളായും വേഷമിട്ടു. ശതകോടീശ്വരനും സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത ആളുമാണു ട്രംപ് എന്ന വാദത്തിനു ബദലായായി സാധാരണക്കാരൻ എന്ന ഇമേജ് നിർമിച്ചെടുത്തു.

English Summary:

Donald Trump's spectacular comeback by winning US Presidential election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT