തെറ്റായ വിവരങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ സത്യം സത്യമല്ലാതാകുന്നില്ല; യുഎൻ സഭയിൽ പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി
ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിൽ ജമ്മു കശ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻ നടത്തിയ പരാമർശത്തിൽ ശക്തമായ മറുപടി നൽകി ഇന്ത്യ. തെറ്റായ വിവരങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ സത്യം സത്യമല്ലാതാകുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

യുഎൻ പൊതുസഭയിൽ സമാധാനദൗത്യങ്ങൾ സംബന്ധിച്ച ചർച്ചയിലാണു സംഭവം. രാജ്യസഭ എംപിയും ബിജെപി ദേശീയ വക്താവുമായ സുധാംശു ത്രിവേദിയാണ് സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
സമാധാനദൗത്യങ്ങളെപ്പറ്റി പറയുന്നതിനിടെ നിയന്ത്രണരേഖയിൽ പണ്ട് യുഎൻ ഏർപ്പെടുത്തിയ സമാധാനസേനയെപ്പറ്റി പാക്ക് പ്രതിനിധി പരാമർശിച്ചതാണ് ഇന്ത്യയുടെ മറുപടിക്കു കാരണമായത്. ചർച്ച വഴിതിരിച്ചുവിടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നെന്ന് ത്രിവേദി ആരോപിച്ചു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതെപ്പറ്റി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പാക്കിസ്ഥാൻ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.