വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസിനെ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനിൽ ജനിച്ച് മിലാനിൽ ജീവിച്ച കാർലോ ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നാണ് അറിയപ്പെടുന്നത്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നു. 2006 ൽ 15–ാം വയസ്സിൽ രക്താർബുദം മൂലം മരിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ മേയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 

ADVERTISEMENT

ഈ നൂറ്റാണ്ടിൽ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനു സഭ അംഗീകരിച്ച അദ്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി.

 വിവിധ രാജ്യങ്ങളിൽനിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി, വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിനു മുൻപിലെന്നപോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. ഏപ്രിൽ 25 മുതൽ 27വരെ റോമിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിലാണ് പ്രഖ്യാപനം.

English Summary:

Carlo Acutis' canonization in April