ഗാസ സിറ്റിയിലും ഒഴിപ്പിക്കൽ, കൂട്ടപ്പലായനം
ജറുസലം ∙ വടക്കൻ ഗാസയിലെ 3 നഗരങ്ങൾക്കുപിന്നാലെ, ഗാസ സിറ്റിയിലെ കിഴക്കൻ പട്ടണമായ ഷെജയ്യയിൽനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി. ഇസ്രയേൽ സൈനികത്താവളത്തിനുനേർക്ക് ഇവിടെനിന്നു ശനിയാഴ്ച റോക്കറ്റ് ആക്രമണം ഉണ്ടായതിനെത്തുടർന്നാണിത്. കഴുതപ്പുറത്തും റിക്ഷകളിലും വീട്ടുസാധനങ്ങളുമായി പലസ്തീൻകാർ പലായനം ആരംഭിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതിനിടെ, മധ്യഗാസയിലെ അൽ മഗസി, അൽ ബുറേജ് ക്യാംപുകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആശുപത്രി ഡയറക്ടർ ഹുസം അബു സഫിയയ്ക്കു പരുക്കേറ്റു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിൽ ബുൾഡോസർ ഉപയോഗിച്ചു നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർത്ത ഇസ്രയേൽ സൈന്യം, ഇവിടേക്കു മരുന്നുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നതു തടഞ്ഞിരിക്കുകയാണ്. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനാണു നടപടിയെന്നാണ് ഇസ്രയേൽ നിലപാട്.
അതേ സമയം സെൻട്രൽ ബെയ്റൂട്ടിൽ എട്ടുനില കെട്ടിടത്തിനുനേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയർന്നു. തെക്കൻ ഇസ്രയേലിലെ അസ്ദോദ് നാവികത്താവളത്തിനു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ഇസ്രയേൽ എംബസിക്കു സമീപം വെടിവയ്പു നടത്തിയ ആളെ പൊലീസ് വധിച്ചു. മൂന്നു പൊലീസുകാർക്കു പരുക്കേറ്റു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,211 പലസ്തീൻകാർ കൊല്ലപ്പെട്ടു.