ഹിന്ദു സന്യാസിയുടെ അറസ്റ്റ്: ബംഗ്ലദേശ് സംഘർഷത്തിന് അയവില്ല
ധാക്ക ∙ ഹിന്ദു സന്യാസിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ ബംഗ്ലദേശിലെ ചത്തോഗ്രമിൽ അഭിഭാഷകൻ കൊല്ലപ്പെട്ട കേസിൽ 30 പേരെ അറസ്റ്റ് ചെയ്തു.

ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അനുയായികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം കൊല്ലപ്പെട്ടത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചിന്മയ് ദാസിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനെയാണ് അനുയായികൾ തടഞ്ഞത്. സംഘർഷത്തിനിടയിൽ ഗുരുതരമായി പരുക്കേറ്റ സൈഫുൽ ആശുപത്രിയിലാണ് മരിച്ചത്. സംഘർഷത്തിൽ 10 പൊലീസുകാരടക്കം 37 പേർക്ക് പരുക്കേറ്റു.