ADVERTISEMENT

ന്യൂഡൽഹി ∙ ബംഗ്ലദേശിൽ തടവിലുള്ള ഹിന്ദുസന്യാസിയെ കാണാനായി ജയിലിലെത്തിയ സഹായികളും അറസ്റ്റിൽ. ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കുണ്ഡലീധാം ആശ്രമം മേധാവി ചിന്മയ് കൃഷ്ണ ദാസിനെ ജയിലിൽ സന്ദർശിച്ച സഹായികളായ ആദിനാഥ് പ്രഭുവും രംഗനാഥ് ദാസുമാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന ആശ്രമം മേധാവിക്കുള്ള ഭക്ഷണവുമായി എത്തിയതായിരുന്നു ഇവർ. അറസ്റ്റിനെപ്പറ്റി ബംഗ്ലദേശ് അധികൃതരിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. 2 ഹിന്ദു സന്യാസികൾ കൂടി അറസ്റ്റിലായതായി ഇസ്കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് അറിയിച്ചു. 

ബംഗ്ലദേശ് സമ്മിളിത സനാതനി ജാഗ്രൺ ജോഠേ വക്താവു കൂടിയായ ചിന്മയ് കൃഷ്ണ ദാസിനെ ഹസ്രത് ഷാ ജലാൽ വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

English Summary:

Bangladesh: Chinmoy Krishna Das' assistants arrested for visiting him in jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com