ബംഗ്ലദേശിൽ ഹിന്ദു നേതാവിന്റെ ജാമ്യാപേക്ഷയിൽ വാദം നാളെ
ധാക്ക ∙ രാജ്യദ്രോഹക്കുറ്റത്തിനു ബംഗ്ലദേശിൽ അറസ്റ്റിലായ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. ചത്തോഗ്രം മെട്രോപ്പൊലിറ്റൻ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് സെയ്ഫുൽ ഇസ്‌ലാമിന്റെ ബെഞ്ചിലാണു കേസ്.

ബംഗ്ലദേശ് സമ്മിളിത സനാതനി ജാഗരൻ ജോഠേ വക്താവായ ചിന്മയ് കൃഷ്ണ ദാസ് ഉൾപ്പെടെ 19 പേർക്കെതിരെ ദേശീയപതാകയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 30ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ചിന്മയ് കൃഷ്ണ ദാസിനെ ഹസ്രത് ഷാ ജലാൽ വിമാനത്താവളത്തിൽനിന്നു തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനു ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോടതിവളപ്പിൽ ഉണ്ടായ അക്രമങ്ങളിൽ ഒരു അഭിഭാഷകൻ കൊല്ലപ്പെട്ടിരുന്നു. അഗർത്തലയിൽനിന്ന് കൊൽക്കത്തയിലേക്കുവന്ന ബസിനുനേരെ ബംഗ്ലദേശിൽ ആക്രമണമുണ്ടായതായി ത്രിപുര ഗതാഗതമന്ത്രി സുശാന്ത ചൗധരി ആരോപിച്ചു. അതിർത്തിയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ അതിർത്തിരക്ഷാസേനയ്ക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.