ഗാസയിലെ വീടുകളിൽ ബോംബിങ് : 15 മരണം
ജറുസലം ∙ വടക്കൻ ഗാസയിൽ വീടുകളിൽ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 3 കുട്ടികളടക്കം 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിലെ ഒരു വീട്ടിലെ 6 പേരും ഗാസ സിറ്റിയിലെ വീട്ടിൽ 3 പേരുമാണു കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ കൂടാരത്തിൽ മിസൈൽ പതിച്ചാണ് 3 കുട്ടികളും കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ രാജ്യാന്തര സന്നദ്ധസംഘടനയായ സേവ് ദ് ചിൽഡ്രൻ ജീവനക്കാരനും കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഒട്ടേറെ വീടുകൾ ഇസ്രയേൽ സൈന്യം ബോംബിട്ട് തകർത്തു. ഈ മേഖല ജനവാസയോഗ്യമല്ലാതാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണു കെട്ടിടങ്ങളും റോഡുകളും തച്ചുതകർക്കുന്നതെന്ന് പലസ്തീൻ സംഘടനകൾ ആരോപിച്ചു. ഇവിടത്തെ ചില സ്ഥലങ്ങളിൽ ഹമാസുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇസ്രയേൽ ജയിലിലുള്ള 2 പലസ്തീൻകാർ കൂടി മരിച്ചതോടെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ കസ്റ്റഡിയിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 47 ആയി ഉയർന്നു.
അതേസമയം, ഗാസയിലേക്കു മരുന്നും ഭക്ഷണവുമായെത്തുന്ന ട്രക്കുകൾ സായുധസംഘങ്ങൾ കൊള്ളയടിക്കുന്നതു വർധിച്ചതോടെ വിതരണം നിർത്തുകയാണെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു. ഇസ്രയേൽ ഭാഗത്തുനിന്ന് ഗാസയിലേക്കു പോകുന്ന ട്രക്കുകൾ അതിർത്തിയിലെ കരം ഷാലോം ഇടനാഴിയിലാണു കൊള്ളയടിക്കപ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ നൂറോളം ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടെന്ന് യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപി ലസാറിനി പറഞ്ഞു.