പട്ടാള നിയമം പിൻവലിച്ചു, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യും; ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ പ്രതിസന്ധി
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനു ശേഷം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കി. 300 അംഗ പാർലമെന്റിൽ ഹാജരായ 190 പേരും പ്രമേയത്തെ പിന്തുണച്ചു. പ്രസിഡന്റിന്റെ പാർട്ടിയായ പവർ പാർട്ടിയുടെ 18 പേരും ഹാജരായിരുന്നു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ പാർലമെന്റംഗങ്ങൾ അടക്കം വൻ ജനക്കൂട്ടം നാഷനൽ അസംബ്ലിയുടെ മുന്നിലെത്തി. അസംബ്ലിയുടെ നിയന്ത്രണം പിടിക്കാൻ സൈന്യം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറി.
രാജിവയ്ക്കുകയോ ഇംപീച്ച്മെന്റ് നേരിടുകയോ ചെയ്യാൻ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഇതിനായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. പ്രസിഡന്റ് യൂനിന്റെ പവർ പാർട്ടിക്കുള്ളിലും കടുത്ത അഭിപ്രായഭിന്നതയുണ്ട്. പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ രാജി നൽകി.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച പ്രസിഡന്റ് യൂൻ ഭരണഘടന സംരക്ഷിക്കാൻ പട്ടാള നിയമം അനിവാര്യമാണെന്നാണ് പറഞ്ഞത്. ബജറ്റ് നിർദേശങ്ങൾ തള്ളിയതും ഉന്നത പദവിയിലുള്ള പ്രോസിക്യൂട്ടർമാരെ ഇംപീച്ച് ചെയ്യാൻ ശ്രമിച്ചതുമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.