സിറിയ: മിന്നൽവേഗത്തിൽ മുന്നേറി വിമതസേന; ഹുംസ് നഗരവും പിടിച്ചു, വിമതർ ഡമാസ്കസിനരികെ
അമ്മാൻ/ബെയ്റൂട്ട് ∙ സിറിയയിൽ മിന്നൽ വേഗത്തിൽ വിമത സേനയുടെ മുന്നേറ്റം; തലസ്ഥാനമായ ഡമാസ്കസ് വളയുന്ന അന്തിമഘട്ടം പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ. അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചെടുത്ത ശേഷം വിമതർ ഹുംസ് നഗരത്തിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഡമാസ്കസിലേക്കു നീങ്ങാനൊരുങ്ങുന്നത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി.

ഡമാസ്കസിൽനിന്ന് തങ്ങളിപ്പോൾ 50 കിലോമീറ്റർ മാത്രം അകലെയാണെന്നാണ് വിമതർ ഇന്നലെ അവകാശപ്പെട്ടത്. ഡമാസ്കസ് – ജോർദാൻ മുഖ്യ ഹൈവേയിലെ സനാമയിൻ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിനു ബലമേകിയിട്ടുണ്ട്. ജോർദാൻ അതിർത്തിയോടു ചേർന്നുള്ള ദേറാ 2011ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് ഇപ്പോഴും ഡമാസ്കസിൽത്തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അസദ് രാജ്യം വിട്ടതായി വിദേശമാധ്യമങ്ങൾ തെറ്റായ വാർത്ത പരത്തുകയാണെന്നും ആരോപിച്ചു. അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് ഭീകര സംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചടക്കാൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
ഹുംസിലേക്ക് മേൽനോട്ട സേനയെ അയച്ചിരുന്നതായി സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല അറിയിച്ചിരുന്നു. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി ലെബനൻ– സിറിയ അതിർത്തി മേഖലയിൽ ഇസ്രയേൽ വെള്ളിയാഴ്ച ആക്രമണം നടത്തി. ഡമാസ്കസിൽനിന്ന് 10 കിലോമീറ്റർ അകലെ ജർമാനയിൽ മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റിന്റെ പിതാവുമായ ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു.