പുകയടങ്ങാതെ സിറിയ; അസദിന് റഷ്യയിലും സൈനികർക്ക് ഇറാഖിലും അഭയം
ഡമാസ്കസ് ∙ അട്ടിമറിക്കും ആഘോഷത്തിനുമൊടുവിൽ നീറിപ്പുകയുന്ന സിറിയയിൽ ജനജീവിതം തൽക്കാലം സാധാരണനിലയിലേക്ക്. സർക്കാർ സ്ഥാപനങ്ങളും മിക്ക കടകളും അടഞ്ഞുകിടക്കുകയാണെങ്കിലും ഭക്ഷ്യോൽപന്ന വിൽപനശാലകളുടെ മുന്നിൽ ആളുകൾ നിരന്നു. ചിലയിടങ്ങളിൽ ആയുധധാരികളായ വിമതസംഘം നിലയുറപ്പിച്ചിട്ടുമുണ്ട്. പൗരന്മാർ ഏതു മതവിഭാഗത്തിൽപെട്ടവരായാലും അവർക്കെതിരല്ല എന്ന് വിമത സൈനികൻ ജനങ്ങളോടു വിളിച്ചുപറയുന്ന വിഡിയോ പ്രചരിച്ചു.

സിറിയൻ സർക്കാർ ഇപ്പോഴും പ്രവർത്തനനിരതമാണെന്നും മന്ത്രിമാർ ഓഫിസുകളിലുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലി അറിയിച്ചു. പ്രസിഡന്റ് ബഷാർ അൽ അസദും ഭരണത്തിലെ പ്രമുഖരുമെല്ലാം നാടുവിട്ടെങ്കിലും അധികാരത്തിൽ തുടരുന്ന പ്രധാനമന്ത്രി, വിമതനേതാവ് അബു മുഹമ്മദ് അൽ ജുലാനിയെ കാണാൻ തയാറാണെന്നു പ്രഖ്യാപിച്ചു. ഇടക്കാല ഭരണസംവിധാനം രൂപീകരിച്ചു.
ബാങ്കുകൾ ഇന്നു പ്രവർത്തിച്ചു തുടങ്ങും. ബാങ്കുകളിലെ ജീവനക്കാരോടു ജോലിക്കു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കോടതി വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. 13 വർഷം നീണ്ട ആഭ്യന്തര പോരാട്ടത്തിനൊടുവിൽ ഞായറാഴ്ചയാണ് ഡമാസ്കസ് കീഴടക്കി ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം സിറിയയിലെ ഭരണം അട്ടിമറിച്ചത്. രാജ്യംവിട്ട 4000 സൈനികർ ഖയിം ഇടനാഴിയിലൂടെ ഇറാഖിൽ അഭയം തേടി. മുൻ പ്രസിഡന്റ് ബഷാർ അൽ അസറിന് രാഷ്ട്രീയ അഭയം നൽകിയതായി റഷ്യ അറിയിച്ചു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടെടുത്ത തീരുമാനപ്രകാരമാണിതെന്നു വ്യക്തമാക്കിയ റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പുട്ടിൻ – അസദ് കൂടിക്കാഴ്ച ഉടനുണ്ടാവില്ലെന്ന സൂചന നൽകി.
മേജർ ജനറൽ മരിച്ചനിലയിൽ
സിറിയയിൽ അധികാരമൊഴിഞ്ഞ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സഹോദരൻ മെഹർ അസദിന്റെ വലംകൈ ആയിരുന്ന മേജർ ജനറൽ അലി മുഹമ്മദിനെ ഓഫിസ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചോരയിൽ കുതിർന്ന മൃതദേഹത്തിലെ വസ്ത്രം കത്തിയ നിലയിലാണ്. കൊല്ലപ്പെട്ടതോ ആത്മഹത്യയോ എന്നു വ്യക്തമല്ലെന്നു യുകെയിലുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷകർ പറഞ്ഞു. സൈന്യത്തിന്റെ നാലാം സായുധസേനയെ നയിച്ചിരുന്ന മെഹർ ഒളിവിലാണ്.
രാസായുധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം
സിറിയയുടെ രാസായുധ, ദീർഘദൂര മിസൈൽ ശേഖരം ഉണ്ടെന്നു കരുതപ്പെടുന്ന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ആയുധങ്ങൾ വിമതരുടെ കയ്യിലെത്താതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്നും സ്വന്തം സുരക്ഷയാണു ലക്ഷ്യമിടുന്നതെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെയും ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിനെയും പിന്തുണച്ചിരുന്ന അസദിന്റെ വീഴ്ച സ്വാഗതം ചെയ്യുന്നുവെന്നു പ്രഖ്യാപിച്ച ഇസ്രയേൽ, വിമതരുടെ മുന്നോട്ടുള്ള നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ഗോലാൻ കുന്നുകൾക്കു സമീപമുള്ള കുറച്ചു പ്രദേശം കൂടി ഇസ്രയേൽ കയ്യടക്കി. അതേസമയം, സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. സിറിയയിലെ അനിശ്ചിതത്വം ഐഎസ് കേന്ദ്രങ്ങൾ മുതലാക്കാതിരിക്കാനാണിതെന്ന് വ്യക്തമാക്കി.
സിറിയയ്ക്കായി പ്രാർഥിക്കുക: പാത്രിയർക്കീസ് ബാവാ
കോലഞ്ചേരി ∙ സിറിയയിലും പശ്ചിമേഷ്യയിൽ പൊതുവേയും സമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അഭ്യർഥിച്ചു. മേഖലയാകെ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. ഇപ്പോഴത്തെ സംഘർഷാവസ്ഥ അവസാനിക്കുകയും ആളുകൾ സാഹോദര്യത്തിലും സ്നേഹത്തിലും കഴിയുകയും വേണം.
മഞ്ഞനിക്കരയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ കുറച്ചു ദിവസം പ്രാർഥനയോടെ ഇരിക്കാനാണു മലങ്കര സന്ദർശനത്തിനു തുടക്കമിട്ടതെങ്കിലും സിറിയയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കി ഇന്നു രാവിലെ ഡമാസ്കസിലേക്കു മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.