ബഷാർ ബർഹൂം വെളിച്ചം കണ്ടു; മരണവിധിയുടെ തലേന്നാൾ!
ഡമാസ്കസ് ∙ ഭൂഗർഭ തടവറയിൽ എഴുത്തുകാരൻ ബഷാർ ബർഹൂം ഞായറാഴ്ച ഉണർന്നത് ആയുസ്സിന്റെ അവസാന ദിനത്തിലേക്കായിരുന്നു. 7 മാസത്തെ ജയിൽവാസത്തിനൊടുവിൽ, വധശിക്ഷ നടപ്പാക്കപ്പെടുന്നതിനു മുൻപുള്ള അവസാന പകൽ. വധശിക്ഷയ്ക്കു തന്നെ കൊണ്ടുപോകാൻ വരുന്ന ജയിൽ ജീവനക്കാരുടെ കാലടികൾ അടുത്തു വരുന്നു; മരണത്തിന്റെ കാലടിയൊച്ച. തടവറയ്ക്കു മുന്നിലെത്തിയ അവർ താഴ് തുറന്നു, ബർഹൂമിനോടു പറഞ്ഞു. നിങ്ങൾ സ്വതന്ത്രനാണ്. പൊയ്ക്കോളൂ.!

അവിശ്വസനീയതയോടെ ബർഹൂം (63) നിലവിളിച്ചു, തടവറയുടെ ഇരുളിൽനിന്നു പുറത്തെ വെളിച്ചത്തിലേക്ക് ഓടിയിറങ്ങി ലോകത്തോടു വിളിച്ചുപറഞ്ഞു: ഞാൻ ജയിലിലായതിനുശേഷം ആദ്യമായി സൂര്യപ്രകാശം കാണുന്നു. ജീവിതം നീട്ടിക്കിട്ടിയിരിക്കുന്നു. അതിനിടെ അയാൾ പോക്കറ്റിൽ വെറുതെ പരതുന്നുണ്ടായിരുന്നു. ജയിലിലാകുമ്പോൾ നഷ്ടപ്പെട്ട മൊബൈൽ ഫോണിനുവേണ്ടി; ഭാര്യയെയും മക്കളെയും വിളിക്കാനൊരു വഴിതേടി.
കൊടിയ പീഡനത്തിനും മനുഷ്യക്കുരുതിക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്ന് ആയിരക്കണക്കിനു പേരെയാണ് ഭരണം പിടിച്ചെടുത്ത വിമതസൈന്യം തുറന്നുവിട്ടത്. ഇതിൽ അസദിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ കൊടും കുറ്റവാളികൾ വരെയുണ്ട്. കാശാപ്പുശാല എന്നറിയപ്പെട്ട സെയ്ദാനിയ പട്ടാള ജയിലിൽ നിന്നു വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് ഓടിയിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചു.13 വർഷം നീണ്ട ആഭ്യന്തരപോരാട്ടത്തിനൊടുവിൽ ഞായറാഴ്ചയാണ് വിമതസൈന്യം ഡമാസ്കസ് കീഴടക്കിയത്.
സിറിയയിൽ ഇടക്കാല ഭരണ സംവിധാനം; മുഹമ്മദ് അൽ ബഷീർ നയിക്കും
വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിൽ താൽക്കാലിക ഭരണസംവിധാനത്തിനു തീരുമാനമായതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. വിമതർ മുൻപ് കൈവശം വച്ചിരുന്ന ഇഡ്‌ലിബ് മേഖലയിലെ ഭരണം നിയന്ത്രിച്ചിരുന്ന സിറിയൻ സാൽവേഷൻ ഗവൺമെന്റിന്റെ (എസ്എസ്ജി) തലവൻ മുഹമ്മദ് അൽ ബഷീർ നയിക്കും.