യുഎൻ പ്രമേയത്തിനു പിന്നാലെ ഗാസയിൽ ബോംബിങ് : 35 മരണം
കയ്റോ ∙ ഗാസയിലെ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് ക്യാംപിലെ വീട്ടിൽ ബോംബ് വീണ് 15 പേരാണു കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ റഫയിൽ 13 പേരും കൊല്ലപ്പെട്ടു. റഫയിൽ ഡസൻകണക്കിനാളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തെന്നു പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗാസയിൽ നിരുപാധിക, അടിയന്തര വെടിനിർത്തലിനു ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടന പൊതുസഭ പ്രമേയം പാസാക്കി. 193 അംഗ സഭയിൽ ഇന്ത്യയടക്കം 158 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേൽ, യുഎസ് ഉൾപ്പെടെ 9 രാജ്യങ്ങൾ എതിർത്തു. യുക്രെയ്ൻ അടക്കം 13 രാജ്യങ്ങൾ വിട്ടുനിന്നു.
ഗാസയിൽ രാജ്യാന്തര നിയമങ്ങൾ ഇസ്രയേൽ പാലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ, പലസ്തീൻ അഭയാർഥി ഏജൻസിയെ നിരോധിച്ച ഇസ്രയേൽ തീരുമാനത്തെ അപലപിക്കുകയും ചെയ്തു. ജർമനിയും അനുകൂലിച്ചതോടെ വികസിത രാജ്യങ്ങളിൽ (ജി7) യുഎസ് മാത്രമാണ് ഇസ്രയേലിനൊപ്പമുള്ളത്. 1967 മുതൽ ഇസ്രയേൽ കയ്യടക്കിവച്ചിരിക്കുന്ന കിഴക്കൻ ജറുസലം ഉൾപ്പെടെ പലസ്തീൻപ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിൻമാറണമെന്നാവശ്യപ്പെടുന്ന കഴിഞ്ഞയാഴ്ചത്തെ യുഎൻ പ്രമേയത്തെയും ഇന്ത്യ അനുകൂലിച്ചിരുന്നു.