സിറിയ: ഭരണഘടനയും പാർലമെന്റും സസ്പെൻഡ് ചെയ്യും
കയ്റോ ∙ സിറിയയിലെ പുതിയ ഭരണകൂടം നിലവിലുള്ള പാർലമെന്റും ഭരണഘടനയും സസ്പെൻഡ് ചെയ്യും. ഭരണഘടനാ ഭേദഗതിക്ക് വിദഗ്ധ സമിതിയെയും നിയോഗിക്കും. അസദ് ഭരണകാലത്തെ സുരക്ഷാസേനകളെ പിരിച്ചുവിടുമെന്ന് ഭരണം നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) മേധാവി അബു മുഹമ്മദ് അൽ ജുലാനി (അഹമ്മദ് അശ്ശറാ) പ്രഖ്യാപിച്ചു. പുതിയ പൊലീസ് സേനയിൽ ചേരാനായി അപേക്ഷ ക്ഷണിച്ചു.

-
Also Read
ട്രംപ് ടൈം മാഗസിന്റെ ‘പഴ്സൻ ഓഫ് ദി ഇയർ’
അതേസമയം, സിറിയയുടെ തുറമുഖങ്ങളിലും മിസൈൽതാവളങ്ങളിലും ഇസ്രയേൽ പോർവിമാനങ്ങൾ ബോംബാക്രമണം തുടർന്നു. ഗോലാൻ കുന്നുകളുടെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ എത്തി. ഇതോടെ ഇവിടത്തെ ഇസ്രയേൽ അധിനിവേശം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചു. സിറിയയുടെ വടക്കുകിഴക്കൻ മേഖലയിൽ തുർക്കി പിന്തുണയുള്ള സായുധസംഘവും തുർക്കിവിരുദ്ധരായ കുർദുസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഒരുലക്ഷത്തിലേറെ ജനങ്ങൾ നാടുവിട്ടു.
അതേസമയം, സൗദി അറേബ്യ, ജോർദാൻ, ബഹ്റൈൻ, യുഎഇ, ഇറ്റലി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ എംബസികൾ ഡമാസ്കസിൽ പുനരാരംഭിച്ചു. തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളും എംബസികൾ വീണ്ടും തുറക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ പറഞ്ഞു.നിലവിലെ സാഹചര്യം മുതലാക്കി സിറിയയുടെ കൈവശമുള്ള രാസായുധങ്ങൾ നശിപ്പിക്കാനുള്ള നീക്കം യുഎസ് ആരംഭിച്ചു.