അഭയാർഥി ക്യാംപിനു നേരെ വ്യോമാക്രമണം: ഗാസയിൽ 18 മരണം
കയ്റോ ∙ ഗാസയിലെ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥിക്യാംപിലും സംഭരണശാലകളിലും പ്രവർത്തിച്ചുവന്ന കൊലയാളികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. മധ്യഗാസയിൽ ദെയർ അൽ ബലായിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു.

ഭക്ഷണത്തിനും മരുന്നിനും കാത്തുനിന്നവരാണു കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്.നേരത്തേ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത സംഭരണശാലയിൽ നിന്ന് വിമാനങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണമുണ്ടായതിനെ തുടർന്നാണ് തിരിച്ചടിച്ചതെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഗാസ സിറ്റിയിൽ ഹമാസ് പ്രവർത്തകർ ഒളിച്ചിരുന്ന സ്ഥലത്തിനുനേരെ നടത്തിയ ആക്രമണത്തിലാണ് സ്ത്രീയും കുട്ടിയും ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതെന്നും അറിയിച്ചു.