ADVERTISEMENT

കയ്റോ ∙ ഗാസയിലെ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥിക്യാംപിലും സംഭരണശാലകളിലും പ്രവർത്തിച്ചുവന്ന കൊലയാളികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. മധ്യഗാസയിൽ ദെയർ അൽ ബലായിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ ​ഹമാസിന്റെ ഉന്നത നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു.

ഭക്ഷണത്തിനും മരുന്നിനും കാത്തുനിന്നവരാണു കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്.നേരത്തേ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത സംഭരണശാലയിൽ നിന്ന് വിമാനങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണമുണ്ടായതിനെ തുടർന്നാണ് തിരിച്ചടിച്ചതെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഗാസ സിറ്റിയിൽ ഹമാസ് പ്രവർത്തകർ ഒളിച്ചിരുന്ന സ്ഥലത്തിനുനേരെ നടത്തിയ ആക്രമണത്തിലാണ് സ്ത്രീയും കുട്ടിയും ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതെന്നും അറിയിച്ചു.

English Summary:

Israel Bombs Gaza Refugee Camp: Gaza airstrike resulted in the deaths of 18 Palestinians, including women and children, in a refugee camp. Israel claims the attack targeted militants operating within the camp, while reports suggest a high number of civilian casualties.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com