ബന്ധം മറയ്ക്കാൻ രതിചിത്ര നടിക്ക് പണം: ശിക്ഷ റദ്ദാക്കണമെന്ന ട്രംപിന്റെ അപ്പീൽ തള്ളി
ന്യൂയോർക്ക് ∙ ബന്ധം മറയ്ക്കാൻ രതിച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഡോണൾഡ് ട്രംപിന്റെ അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി

ന്യൂയോർക്ക് ∙ ബന്ധം മറയ്ക്കാൻ രതിച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഡോണൾഡ് ട്രംപിന്റെ അപേക്ഷ ന്യൂയോർക്ക് കോടതി തള്ളി. പ്രസിഡന്റായിരിക്കേയുള്ള പ്രവൃത്തികളിൽ പ്രോസിക്യൂഷൻ പരിരക്ഷ ഉണ്ടെന്നു കഴിഞ്ഞ ജൂലൈയിൽ യുഎസ് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു അപ്പീൽ. ജനുവരി 20നു അധികാരമേൽക്കും മുൻപ് എല്ലാ ക്രിമിനൽ കേസുകളിൽനിന്നും കുറ്റവിമുക്തനാകാനുള്ള ട്രംപിന്റെ നീക്കം ഇതോടെ പാളി. പ്രസിഡന്റ് എന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലുള്ള പ്രവ്യത്തിയുടെ പേരിലാണു കേസെന്ന പ്രോസിക്യൂഷൻ വാദം ജഡ്ജി ഹുവാൻ മർച്ചന്റ് അംഗീകരിച്ചു. ഇതു പ്രസിഡന്റിനുള്ള പ്രത്യേക പരിരക്ഷയുടെ പരിധിയിൽ വരില്ലെന്ന വാദവും അംഗീകരിച്ചു
2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു ട്രംപിനെതിരെ ആരോപണം ഉന്നയിക്കാതിരുന്നതിനുള്ള പ്രതിഫലമായി നടിക്കു ട്രംപിന്റെ മുൻ അഭിഭാഷകൻ പണം നൽകിയിരുന്നു. പണം കൊടുത്തതു മറച്ചുവയ്ക്കാൻ ഒന്നാം ട്രംപ് ഭരണകാലത്ത് ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മൻഹാറ്റൻ കോടതി ജൂറി, കഴിഞ്ഞ മേയിലാണു ട്രംപിനെ ശിക്ഷിച്ചത്.