ഗാസയിലെ വീടുകളിൽ ബോംബിട്ട് ഇസ്രയേൽ: 25 പേർ കൊല്ലപ്പെട്ടു
ജറുസലം ∙ വടക്കൻ ഗാസയിൽ 2 വീടുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 25 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെന്നാണു റിപ്പോർട്ട്

ജറുസലം ∙ വടക്കൻ ഗാസയിൽ 2 വീടുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 25 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെന്നാണു റിപ്പോർട്ട്. ബന്ധുക്കളാണു കൊല്ലപ്പെട്ടവരിലേറെയും. ഗാസ സിറ്റിയിൽ ദറജ് മേഖലയിൽ 10 പേരും ബെയ്ത്ത് ലാഹിയ പട്ടണത്തിൽ 15 പേരുമാണു കൊല്ലപ്പെട്ടത്. പരിസരത്തെ മറ്റു വീടുകളും തകർന്നടിഞ്ഞു. ഇതിനിടെ തെക്കൻ ഗാസയിൽ മെഡിറ്ററേനിയൻ തീരത്തെ അഭയാർഥിമേഖലയിലേക്കും ഇസ്രയേൽ ടാങ്കുകൾ പ്രവേശിച്ചു. ഇതോടെ പലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി.
വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിയിലെ വൈദ്യുതി ജനറേറ്ററുകൾ സൈന്യം തകർത്തു. ആശുപത്രിയിലെ സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്നും ഈ ദുരിതത്തിന് അറുതിയുണ്ടാവണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 45,059 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,041 പേർക്കു പരുക്കേറ്റു. യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നും 20,942 പേർക്കു പരുക്കേറ്റെന്നും പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.