ഗാസ; കരാർ പ്രതീക്ഷയേറി
കയ്റോ ∙ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കൂട്ടക്കൊല തുടരുന്നതിനിടെ, 14 മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തർ, ഈജിപ്ത് മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ ഊർജിതമായി

കയ്റോ ∙ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കൂട്ടക്കൊല തുടരുന്നതിനിടെ, 14 മാസം പിന്നിടുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തർ, ഈജിപ്ത് മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ ഊർജിതമായി. കയ്റോ ചർച്ചകളുടെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കരാർ ഒപ്പുവയ്ക്കാൻ സാധ്യതയേറി. ഇതിനിടെ, ഇസ്രയേൽ ചില ഉപാധികൾ കൂടി മുന്നോട്ടുവച്ചത് ഹമാസ് തള്ളിയതായും റിപ്പോർട്ടുണ്ട്. യുദ്ധാനന്തരവും ഏതുസമയവും ഗാസയിൽ പ്രവേശിക്കാനുള്ള സൈനികാധികാരം വേണമെന്നാണ് ഇസ്രയേൽ നിലപാട്. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. 203 പേർക്കു പരുക്കേറ്റു. മധ്യഗാസയിലെ നുസുറത്ത് ക്യാംപിലും റഫയിലെ അഭയാർഥികൂടാരങ്ങളിലും നടത്തിയ ബോംബാക്രമണങ്ങളിലാണ് ഏറെപ്പേരും കൊല്ലപ്പെട്ടത്.
വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിലെ വീട്ടിൽ ബോംബിട്ടതിനെത്തുടർന്നു 10 പേരും കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഇസ്രയേലിന്റെ വിദേശകാര്യമന്ത്രിയുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. ഗാസയിലെ വെടിനിർത്തൽ, സിറിയയിലെ സ്ഥിതി തുടങ്ങിയവ ചർച്ച ചെയ്തു. വടക്കൻ ഗാസയിലേക്കു ജീവകാരുണ്യസഹായമെത്തിക്കുന്നത് ഇസ്രയേൽ ഇപ്പോഴും തടയുകയാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. ചൊവ്വാഴ്ച ഭക്ഷണവും വെള്ളവുമായി പോയ 3 വാഹനവ്യൂഹങ്ങളെ സൈന്യം തിരിച്ച് അയച്ചെന്നും യുഎൻ വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,097 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,244 പേർക്കു പരുക്കേറ്റു.