ജറുസലം ∙ ഇസ്രയേൽ സേന യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങൾ, ഊർജോൽപാദനകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തി.

ജറുസലം ∙ ഇസ്രയേൽ സേന യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങൾ, ഊർജോൽപാദനകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഇസ്രയേൽ സേന യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുറമുഖങ്ങൾ, ഊർജോൽപാദനകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തി. സാലിഫ്, റാസി ഇസ, സനാ എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കു കേടുപാടു സംഭവിച്ചു. ഒരു ടഗ് ബോട്ട് പൂർണമായി തകർന്നു. 9 പേർ കൊല്ലപ്പെട്ടതായി യെമനിലെ അൽ മസീറ ടിവി റിപ്പോർട്ട് ചെയ്തു. വൈദ്യുതിബന്ധം തകരാറിലായതോടെ ആയിരക്കണക്കിനു വീടുകൾ ഇരുട്ടിലായി. 

രണ്ടു തവണയായി 14 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ആക്രമണം നടക്കുന്നതിനിടെ ഹൂതികൾ ടെൽ അവീവിലേക്ക് തൊടുത്ത 2 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുൻപേ വീഴ്ത്തിയതായി ഇസ്രയേൽ അറിയിച്ചു. ഇതിൽ ഒരെണ്ണത്തിന്റെ അവശിഷ്ടങ്ങൾ വീണ് റമാത് ഇഫാലിലെ ഒരു സ്കൂൾ കെട്ടിടം ഭാഗികമായി തകർന്നു. ആക്രമണത്തിനു തക്ക തിരിച്ചടി നൽകുമെന്ന് ഹൂതികൾ പറഞ്ഞു. 

English Summary:

Israel strikes Yemen: Israeli airstrikes in Yemen target Houthi infrastructure. The attack resulted in casualties, significant damage, and a retaliatory missile launch by the Houthis