കീവിൽ റഷ്യൻ മിസൈൽ ആക്രമണം; 11 പേർക്കു പരുക്ക്
കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വിവിധയിടങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഒരാൾ കൊല്ലപ്പെട്ടു.11 പേർക്കു പരുക്കേറ്റു. റഷ്യൻ ആണവ, രാസായുധ സേനാവിഭാഗം മേധാവിയെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ച യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയുവിന്റെ കമാൻഡ് സെന്ററിൽ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വിവിധയിടങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. റഷ്യൻ ആണവ, രാസായുധ സേനാവിഭാഗം മേധാവിയെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ച യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയുവിന്റെ കമാൻഡ് സെന്ററിൽ മിസൈൽ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
റഷ്യയുടെ 8 മിസൈലുകളിൽ 5 എണ്ണം വെടിവച്ചിട്ടെന്ന് യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലുകളെ തടുക്കാൻ ശേഷിയുള്ള യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനമാണ് യുക്രെയ്ൻ ഉപയോഗിക്കുന്നത്. അതേസമയം, റഷ്യയുടെ കർസ്ക് മേഖലയിലെ റിയാസ്ക് പട്ടണത്തിൽ യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ടുണ്ട്. കർസ്കിന്റെ ഒരുഭാഗം ഓഗസ്റ്റ് മുതൽ യുക്രെയ്ൻ സേനയുടെ അധീനതയിലാണ്.