ടെൽ അവീവിലേക്ക് ഹൂതി മിസൈൽ; ഗാസയിൽ ബോംബിങ്ങിൽ 12 കുട്ടികൾ കൊല്ലപ്പെട്ടു
ജറുസലം ∙ ഇസ്രയേലിലെ ടെൽ അവീവിലേക്ക് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർക്കു പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ നാലിനായിരുന്നു ആക്രമണം. അതേസമയം, ഗാസയിൽ ഇസ്രയേൽ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ 12 കുട്ടികൾ ഉൾപ്പെടെ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് ക്യാംപിലെ ആക്രമണത്തിൽ 5 കുട്ടികളടക്കം 7 പേരും ഗാസ സിറ്റിയിൽ വീട്ടിൽ ബോംബിട്ടതിനെത്തുടർന്നാണ് 7 കുട്ടികളും 2 സ്ത്രീകളുമടക്കം 12 പേരുമാണു കൊല്ലപ്പെട്ടത്.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനാ, ഹൈദൈദ തുറമുഖം എന്നിവിടങ്ങളിൽ 2 ദിവസം മുൻപ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. ടെൽ അവീവ് ആക്രമണത്തിൽ ഇസ്രയേലിന്റെ ബാലിസ്റ്റിക് മിസൈൽത്താവളമാണു ലക്ഷ്യമിട്ടതെന്നു ഹൂതികൾ പ്രസ്താവിച്ചു. 24 മണിക്കൂറിനിടെ ഗാസയിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നും 61 പേർക്കു പരുക്കേറ്റെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 45,227 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,573 പേർക്കു പരുക്കേറ്റു.
ഗാസ ആക്രമണത്തെ അപലപിച്ച് മാർപാപ്പ
ഗാസയിൽ ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. ആക്രമണം വംശഹത്യയാണോയെന്നു രാജ്യാന്തര സമൂഹം പരിശോധിക്കണമെന്ന മാർപാപ്പയുടെ പരാമർശത്തെ ഇസ്രയേൽ വിമർശിച്ചതിനു പിന്നാലെയാണിത്. കർദിനാൾമാരെ അഭിസംബോധന ചെയ്തുള്ള വാർഷിക ക്രിസ്മസ് പ്രഭാഷണത്തിലാണ് വെള്ളിയാഴ്ചത്തെ ഗാസയിലെ ഇസ്രയേൽ ആക്രമണം മാർപാപ്പ സൂചിപ്പിച്ചത്. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ഒരു പുസ്തകഭാഗത്തിലാണ്, മാർപാപ്പ ഗാസയിലേതു വംശഹത്യയാണെന്നു പരാമർശിച്ചത്.