ന്യൂയോർക്ക് ∙ കത്തിജ്വലിക്കുന്ന സൂര്യനിലേക്കും മനുഷ്യരാശിയുടെ കയ്യൊപ്പ്. നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളർ പ്രോബ് അതിന്റെ ഏറ്റവും ഉജ്വലമായ പ്രയാണം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നു ശേഷം നടത്തും. സൂര്യന്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമിത വസ്തുവെന്ന ഖ്യാതി നേരത്തേ നേടിയി‌ട്ടുള്ള പാർക്കർ ഇന്ന് കൂടുതൽ അടുത്തെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്ററിൽ താഴെ ദൂരത്തിൽ ഇന്ന് ദൗത്യം എത്തും. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗ്രഹമായ ബുധനുമായുള്ള ദൂരത്തിന്റെ എട്ടിലൊന്നിൽ കുറവായിരിക്കും അത്. സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലൂടെ പാർക്കർ സഞ്ചരിക്കും. 1400 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിച്ചാകും പാർക്കറിന്റെ ഇന്നത്തെ സാഹസികയാത്ര. നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം താപപ്രതിരോധം നൽകും.

ADVERTISEMENT

നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ ശുക്രന്റെ ഗുരുത്വബലം സഹായിച്ചിരുന്നു. സൂര്യനടുത്ത് മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്ക് പാർക്കറിന്റെ വേഗം ഉയർന്നിരുന്നു. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ദൗത്യത്തിന് ഈ പേര് നൽകിയത്.

ഒരുവർഷംകൂടി ആയുസ്സ്

സൂര്യന്റെ അന്തരീക്ഷമായ കൊറോണ, സൗരവാതങ്ങൾ, നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്നിവയുടെ പഠനമാണ് പാർക്കറിന്റെ പ്രധാനലക്ഷ്യങ്ങൾ. ഇതിനു മുൻപ് 21 തവണ സൂര്യനരികിൽ എത്തിയിട്ടുണ്ട് ദൗത്യം. അടുത്തവർഷം 2 തവണകൂടി പാർക്കർ സൂര്യനു സമീപം എത്തുമെങ്കിലും ഇത്രത്തോളം അടുത്തെത്തില്ല.  2018 ഓഗസ്റ്റിൽ വിക്ഷേപിക്കപ്പെട്ട ദൗത്യത്തിന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്. 

English Summary:

Parker Solar Probe: Parker Solar Probe will achieve its closest approach to the sun today, setting a new record for speed and proximity