ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ 26 മരണം
ഗാസ ∙ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 പലസ്തീൻ മാധ്യമപ്രവർത്തകരടക്കം 26പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ നുസ്രത്ത് അഭയാർഥി ക്യാംപിലെ അൽ അവ്ദ ആശുപത്രിക്കു പുറത്തു വാഹനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ഗാസ അധികൃതർ അറിയിച്ചു.

അൽ ഖുദ്സ് ടുഡെ ചാനൽ ജീവനക്കാരാണ് ഇവർ. എന്നാൽ കൊല്ലപ്പെട്ടതു മാധ്യമപ്രവർത്തകരെല്ലെന്നും വേഷം മാറിയെത്തിയ ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകരാണെന്നും ഇവരുടെ പേരുകൾ ഉദ്ധരിച്ചുകൊണ്ട് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് ജിഹാദ്, ഹമാസിന്റെ കൂട്ടാളികളായി ഇസ്രയേലിനെതിരെ പോരാട്ടത്തിലാണ്.
2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ 190 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് യൂണിയൻ പറഞ്ഞു.
അതേസമയം, വെടിനിർത്തൽ കരാർ യാഥാർഥ്യമാകാത്തതിനച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴി ചാരുന്നതു തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 45,300 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
യെമനിലെ ഹൂതികൾക്കെതിരെ വ്യാഴാഴ്ചയും ഇസ്രയേൽ വ്യോമാക്രണം നടത്തി. സനാ, ഹൊദെയ്ദ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഹമാസും ഹിസ്ബുല്ലയും അസദും പഠിച്ച പാഠം ഹൂതികളും പഠിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.