കണ്ണീരായി അസർബൈജാൻ വിമാനം; വാട്സാപ് ആകാമെന്ന് ഇറാൻ: പ്രധാന ലോക വാർത്തകൾ
കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് ഒട്ടേറെപ്പേർ മരിച്ചത് ലോകത്തിനാകെ സങ്കടവാർത്തയായി. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ

കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് ഒട്ടേറെപ്പേർ മരിച്ചത് ലോകത്തിനാകെ സങ്കടവാർത്തയായി. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 39 മരണം സ്ഥിരീകരിച്ചതായി കസാഖ്സ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസീസ് അറിയിച്ചു. വായിക്കാം: അസർബൈജാൻ യാത്രാവിമാനം കസഖ്സ്ഥാനിൽ തകർന്നുവീണു...
ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിനു സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ 8 പലസ്തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്ദോ എന്ന 53 കാരിയായ സ്ത്രീ അടക്കമുള്ളവരാണു കൊല്ലപ്പെട്ടത്. വായിക്കാം: തുൽക്കറിലെ അഭയാർഥി ക്യാംപിൽ ഇസ്രയേൽ ആക്രമണം; 8 പേർ കൊല്ലപ്പെട്ടു...
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുമെന്നാണ് വിവരം. ലാമൻ ഉൾപ്പെടെ 7 ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. വായിക്കാം: അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം; മുർഗ് ബസാർ ഗ്രാമം നശിപ്പിച്ചു...
ഇറാനിൽ വാട്സാപ്പിന്റെയും ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്‌പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘‘ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു’’ – പ്രഖ്യാപനത്തിനു ശേഷം ഇറാൻ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രി സത്താർ ഹഷെമി എക്സിൽ കുറിച്ചു. വായിക്കാം: ഇനി വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോഗിക്കാം; നിരോധനം പിൻവലിച്ച് ഇറാൻ...