യുദ്ധത്തിലും യുദ്ധവിരാമത്തിലും യുഎസ്
പശ്ചിമേഷ്യയിലെ പല യുദ്ധങ്ങളുടെയും യുദ്ധവിരാമങ്ങളുടെയും അവിഭാജ്യഘടകമായി യുഎസ് ഭരണകൂടങ്ങളുടെ സാന്നിധ്യം കാണാം. ഗാസ കരാറും യുഎസ് നേതൃത്വത്തിൽ നടന്ന ചർച്ചകളുടെയും സമ്മർദങ്ങളുടെയും ഫലമായി ഉണ്ടായതാണ്. ഒത്തുതീർപ്പ് യാഥാർഥ്യമായാൽ ഗാസയിലെ ദുരിതത്തിനു ശമനമാകും. കരാർ പാലിക്കാൻ ഇസ്രയേലിനുമേൽ കൂടുതൽ യുഎസ് സമ്മർദം ആവശ്യമാണ്.

ഇസ്രയേൽ – പലസ്തീൻ സംഘർഷങ്ങളിലും ശമനശ്രമങ്ങളിലും യുഎസ് എന്നും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രീയം യുഎസ് രാഷ്ട്രീയനേതൃത്വങ്ങൾക്ക് എന്നും തലവേദനയുമാണ്. പശ്ചിമേഷ്യൻ സംഭവവികാസങ്ങളിൽ ഇടപെടാതിരിക്കാൻ സാമ്പത്തികവും പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ കാരണങ്ങളാൽ സാധിക്കാതിരുന്ന നേതൃത്വങ്ങളാണ് രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയുടെ കാര്യത്തിൽ കാണുന്നത്.
അമേരിക്കയുടെ ആഗോള രാഷ്ട്രീയ – സൈനിക – സാമ്പത്തിക മേധാവിത്വം നിലനിർത്താനുള്ള ശ്രമവും സാമ്രാജ്യത്വത്തിന്റെ വ്യാപന സ്വഭാവവും വലിയ പ്രതിസന്ധികൾക്കിടയിലും വലിയ മാറ്റമില്ലാതെ തുടരുന്നു. അമേരിക്കയും ഇസ്രയേലുമായുള്ള അഭേദ്യബന്ധമാണ് മാറ്റത്തിനു വിധേയമാകാത്ത മറ്റൊരു സംഗതി.
അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ കടുത്ത എതിരാളികളായ ജോ ബൈഡനും ഡോണൾഡ് ട്രംപും ഗാസയിലെ യുദ്ധവിരാമത്തിനും ബന്ദികൈമാറ്റത്തിനുമായുള്ള ശ്രമങ്ങളിൽ കൈകോർക്കുന്നതാണ് കഴിഞ്ഞ ആഴ്ചകളിൽ നാം കണ്ടത്. അമേരിക്കയിലെ ഭരണമാറ്റത്തിന്റെ ഈ സമയത്ത് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബൈഡൻ ഭരണത്തെ ഖത്തറിലെ ചർച്ചകളിൽ പ്രതിനിധീകരിച്ചപ്പോൾ, നിയുക്ത പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധിയായി സ്റ്റീവ് വിറ്റ്‌കോഫ് പങ്കെടുത്തു. നെതന്യാഹുവിന്റെമേൽ യുദ്ധവിരാമത്തിനായി വിറ്റ്‌കോഫ് സമ്മർദം ചെലുത്തിയപ്പോൾ വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ കുടിയേറ്റത്തിനെതിരായ ഉപരോധം നീക്കാമെന്നും ഇസ്രയേലിനെതിരായ രാജ്യാന്തര കോടതിയുടെ നീക്കങ്ങളെ തടയാൻ സഹായിക്കാമെന്നും ബൈഡൻ വാഗ്ദാനം നൽകിയെന്നും റിപ്പോർട്ടുണ്ട്.
ബന്ദികളുടെ കൈമാറ്റം അമേരിക്കൻ ഭരണമാറ്റത്തിൽ ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതാണ്. ഈയിടെ അന്തരിച്ച മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ തന്റെ രണ്ടാം തിരഞ്ഞെടുപ്പിൽ റോണൾഡ് റെയ്ഗനോടു പരാജയപ്പെടാൻ മുഖ്യകാരണം ഇറാനിലെ അമേരിക്കൻ ബന്ദികളുടെ പ്രശ്നമായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താൻ ക്യാംപ് ഡേവിഡ് ഉടമ്പടി 1978ൽ കാർട്ടറുടെ മധ്യസ്ഥതയിൽ ഒപ്പുവച്ചെങ്കിലും പലസ്തീൻകാരുടെ പങ്കാളിത്തമില്ലായ്മ അതിന്റെ ഫലപ്രാപ്തിയെ മുളയിലേ നുള്ളിക്കളഞ്ഞു.
വംശഹത്യയോളമെത്തിയ ഗാസയിലെ ഇസ്രയേലി ആക്രമണത്തിനു നൽകിയ നിർലോഭ സഹായം കാരണം ജോ ബൈഡൻ വലിയ ആഭ്യന്തരവിമർശനത്തിനു വിധേയനായി. ഭരണമൊഴിയുംമുൻപു വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ധാരണയുണ്ടാക്കിയെന്നതു പ്രസിഡന്റെന്ന നിലയിലുള്ള തന്റെ മഹിമ നിലനിർത്താൻ അത്യാവശ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.
ഇനി ട്രംപ് ഭരണമാണ് ഒത്തുതീർപ്പിന്റെ മുഖ്യവശങ്ങളെല്ലാം നടപ്പാക്കേണ്ടത്. ഈ സാഹചര്യത്തിൽ ചർച്ചകളിൽ ട്രംപിന്റെ പ്രതിനിധിയുടെ സാന്നിധ്യം അനിവാര്യമാണെന്നതു ബൈഡൻ നേതൃത്വം അംഗീകരിച്ചതായി കാണാം.
(ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് മുൻ അധ്യക്ഷനാണ് ലേഖകൻ)