തകർന്ന ഭൂമിയിൽ വീണ്ടും ജീവിതം തിരഞ്ഞ്; വടക്കൻ ഗാസയിൽ തിരിച്ചെത്തിയത് 3 ലക്ഷം പലസ്തീൻകാർ

ജറുസലം ∙ തെക്കൻ ഗാസയിൽനിന്ന് വടക്കൻ ഗാസയിൽ തിരിച്ചെത്തിയ പതിനായിരക്കണക്കിനു പലസ്തീൻകാർക്കു മുന്നിലുള്ളത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രം. യുദ്ധത്തിനു മുൻപ് വെട്ടിത്തിളങ്ങുന്ന നഗരമായിരുന്ന ഗാസ സിറ്റിയിലും ഇസ്രയേൽ ബോംബിങ്ങിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾ മാത്രം. ഈ ശൂന്യതയിൽ തല ചായ്ക്കാനൊരു ഇടമുണ്ടാക്കാനായി താൽക്കാലിക കൂടാരങ്ങളാണുണ്ടാക്കുകയാണു ഗാസ നിവാസികൾ. ‘ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. ജനങ്ങൾ ഇപ്പോഴും തറയിൽ കിടന്നാണ് ഉറക്കം’–20 കിലോമീറ്ററിലേറെ നടന്ന് ഗാസ സിറ്റിയിൽ മടങ്ങിയെത്തിവരിലൊരാളായ അബു മുഹമ്മദ് പറഞ്ഞു. തിങ്കളാഴ്ചയോടെ 3 ലക്ഷത്തോളം പലസ്തീൻകാർ വടക്കൻ ഗാസയിൽ മടങ്ങിയെത്തിയെന്നാണു കണക്ക്. ലക്ഷക്കണക്കിനാളുകൾ യാത്രാവഴിയിലും.

അതേസമയം, അടുത്തയാഴ്ച ആരംഭിക്കുന്ന സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിനു വേണ്ടിയുള്ള പ്രാഥമിക ഒരുക്കം മധ്യസ്ഥർ ആരംഭിച്ചു. കരാർ പ്രകാരം നാളെയും ശനിയാഴ്ചയുമായി 3 വീതം ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം നൂറുകണക്കിനു പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. അടുത്ത ഘട്ട ചർച്ചയുടെ മുന്നോടിയായി കയ്റോയിൽ ഹമാസ് ഉന്നത സംഘം എത്തിയിട്ടുണ്ട്.
വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്കു നീളരുതെന്നും ഹമാസിനെ ഇല്ലാതാക്കാൻ യുദ്ധം തുടരണമെന്നും വാദിക്കുന്ന തീവ്രനിലപാടുകാരായ കക്ഷികളുടെ സമ്മർദം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനുമേലുണ്ട്. യുഎസ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വരുന്നയാഴ്ച നെതന്യാഹു വാഷിങ്ടനിലേക്കു പോകും