മെഹമൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് നാടു കടത്താൻ നീക്കം: ട്രംപ് ടവറിൽ ജൂത സംഘടനയുടെ പ്രതിഷേധം
ന്യൂയോർക്ക് ∙ കൊളംബിയ സർവകലാശാലയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മെഹമൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് നാടു കടത്താനുള്ള നീക്കത്തിനെതിരെ ജ്യൂയിഷ് വോയ്സ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ട്രംപ് ടവറിൽ പ്രതിഷേധം.

ന്യൂയോർക്ക് ∙ കൊളംബിയ സർവകലാശാലയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മെഹമൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് നാടു കടത്താനുള്ള നീക്കത്തിനെതിരെ ജ്യൂയിഷ് വോയ്സ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ട്രംപ് ടവറിൽ പ്രതിഷേധം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ നൂറിലധികം പേരുള്ള സംഘമെത്തിയാണ് പ്രതിഷേധിച്ചത്. 98 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ യുവതിയെ വിവാഹം കഴിച്ച, സ്ഥിരതാമസാനുമതിയുള്ള ഖലീലിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
അമേരിക്കൻ നയങ്ങൾക്ക് വിരുദ്ധമായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ നാടു കടത്തുന്ന നയത്തിന്റെ തുടക്കമാണിതെന്നാണ് ട്രംപ് പറഞ്ഞത്. പ്രക്ഷോഭകാരികൾക്കെതിരെ നടപടിയെടുത്തില്ലെന്ന പേരിൽ കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളറിന്റെ സഹായം ട്രംപ് മരവിപ്പിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്കെതിരെ സർവകലാശാലയും നടപടിയെടുത്തിരുന്നു.