അച്ചാനെ (ലബനൻ) ∙ തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈബിളിലെ പഴയ നിയമത്തിൽ സോളമൻ രാജാവ് ജറുസലമിൽ ആദ്യത്തെ ആരാധനാലയം പണിതതു ലബനനിലെ ദേവദാരു മരം കൊണ്ടാണെന്നു പറയുന്നു. ലബനനിൽ ദേശീയ ചിഹ്നമാണ് ദേവദാരു വൃക്ഷം. ലബനൻ പതാകയിൽ അത് ആലേഖനം ചെയ്തിട്ടുണ്ട്.ലോകത്തേറ്റവും വായിക്കപ്പെട്ട കവികളിലൊരാളായ ഖലീൽ ജിബ്രാന്റെ കവിതകളിലും അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിലും ലബനനിലെ ദേവദാരുവിന്റെ വരയും വർണവുമുണ്ട്. അദ്ദേഹത്തിന്റെ കുടീരം സ്ഥിതിചെയ്യുന്ന മ്യൂസിയം വടക്കൻ ലബനനിലെ ബ്ഷരിയിൽ ‘ദൈവത്തിന്റെ ദേവദാരുക്കൾ’ എന്നറിയപ്പെടുന്ന യുനെസ്കോ പൈതൃകപട്ടികയിലുള്ള സ്ഥലത്താണ്. ദേവദാരുമരങ്ങളാൽ ചുറ്റപ്പെട്ട ആ മണ്ണിൽ അന്ത്യവിശ്രമം വേണമെന്നതു ജിബ്രാന്റെ ആഗ്രഹമായിരുന്നു.

ADVERTISEMENT

ജിബ്രാൻ പറഞ്ഞു– ‘എന്റെ രാജ്യം ലബനൻ ആയിരുന്നില്ലെങ്കിൽ, അങ്ങനെയൊന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നെങ്കിൽ ഞാൻ ലബനനെ തന്നെ സ്വീകരിക്കുമായിരുന്നു’. മാതൃദേശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കവിതയിൽ പറയുന്നു– ‘മുൻവിധികളുടേതും പോരാട്ടങ്ങളുടേതുമാണ് നിങ്ങൾക്കു ലബനൻ. എനിക്കതു സ്വപ്നങ്ങളുടേതും സുരക്ഷിതത്വത്തിന്റേതുമാണ്’.ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ലബനൻ. ക്രിസ്തു സന്ദർശിച്ചതെന്നു വിശ്വസിക്കുന്ന പല സ്ഥലങ്ങളും ആധുനിക ലബനന്റെ രാഷ്ട്രീയ ഭൂപടത്തിലുൾപ്പെടുന്നു. വടക്കുകിഴക്ക് സിറിയയും തെക്ക് ഇസ്രയേലുമായി അതിരുള്ള ചെറിയ രാജ്യമാണ് ലബനൻ. മെഡിറ്ററേനിയൻ കടലിനോടു ചേർന്നാണു തലസ്ഥാനനഗരമായ ബെയ്റൂട്ട്.

ലബനനിന്റെ തീരപ്രദേശത്താണു പ്രാചീനമായ ഫിനിഷ്യൻ സംസ്കാരം രൂപമെടുത്തത്. 1975 മുതൽ 1990 വരെ നടന്ന ആഭ്യന്തരയുദ്ധത്തിനു മുൻപ് ലബനൻ അറബ് ലോകത്തിന്റെ ബാങ്കിങ് തലസ്ഥാനമായും മധ്യപൂർവദേശത്തെ സ്വിറ്റ്സർലൻഡ് എന്നും അറിയപ്പെട്ടു.പല മതങ്ങളും വംശീയ വിഭാഗങ്ങളും ലബനന്റെ ചരിത്രത്തെ സ്വാധീനിച്ചു. പാർലമെന്റിലും പദവികളിലും വിവിധ മത-വംശ അടിസ്ഥാനത്തിലാണു പ്രാതിനിധ്യം. ക്രിസ്തുമതവും ഇസ്‌ലാം മതവും ആരംഭകാലം മുതലേ ഇവിടെയുണ്ട്. ക്രൈസ്തവരിൽ അധികവും മാരൊനൈറ്റ് വിഭാഗക്കാരാണ്. പോപ്പിനെ അംഗീകരിക്കുന്ന കത്തോലിക്കാ സഭയാണിത്. മാരൊനൈറ്റ് ക്രിസ്ത്യൻ കുടുംബത്തിലാണ് ഖലീൽ ജിബ്രാൻ ജനിച്ചത്. ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, അർമേനിയൻ സഭകളും ഇവിടെയുണ്ട്.

English Summary:

Khalil Gibran and the Cedar: A Poetic Ode to Baselius Joseph Catholicos Enthronement