ക്ലേശം, സമ്മർദ്ദം, സംഘർഷം
ആധുനിക ജീവിതത്തിൽ നമ്മൾ വളരെയധികം കേൾക്കുന്ന വാക്കുകളാണിവ. തിരക്ക് പിടിച്ച ജീവിതചര്യയിൽ നമ്മളെ ബാധിക്കുന്ന ഈ മാനസികപ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ എന്തെല്ലാം തരം രോഗാവസ്ഥകളിൽ എത്തിക്കുന്നു എന്നത് നമ്മൾ കരുതുന്നതിലും എത്രയോ ഭീകരമായാണ്. എല്ലാ രോഗങ്ങൾക്കും ഒരു പരിധിവരെ കാരണമാകുന്നത് ഈ മാനസികാവസ്ഥകൾ
ആധുനിക ജീവിതത്തിൽ നമ്മൾ വളരെയധികം കേൾക്കുന്ന വാക്കുകളാണിവ. തിരക്ക് പിടിച്ച ജീവിതചര്യയിൽ നമ്മളെ ബാധിക്കുന്ന ഈ മാനസികപ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ എന്തെല്ലാം തരം രോഗാവസ്ഥകളിൽ എത്തിക്കുന്നു എന്നത് നമ്മൾ കരുതുന്നതിലും എത്രയോ ഭീകരമായാണ്. എല്ലാ രോഗങ്ങൾക്കും ഒരു പരിധിവരെ കാരണമാകുന്നത് ഈ മാനസികാവസ്ഥകൾ
ആധുനിക ജീവിതത്തിൽ നമ്മൾ വളരെയധികം കേൾക്കുന്ന വാക്കുകളാണിവ. തിരക്ക് പിടിച്ച ജീവിതചര്യയിൽ നമ്മളെ ബാധിക്കുന്ന ഈ മാനസികപ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ എന്തെല്ലാം തരം രോഗാവസ്ഥകളിൽ എത്തിക്കുന്നു എന്നത് നമ്മൾ കരുതുന്നതിലും എത്രയോ ഭീകരമായാണ്. എല്ലാ രോഗങ്ങൾക്കും ഒരു പരിധിവരെ കാരണമാകുന്നത് ഈ മാനസികാവസ്ഥകൾ
ആധുനിക ജീവിതത്തിൽ നമ്മൾ വളരെയധികം കേൾക്കുന്ന വാക്കുകളാണിവ. തിരക്ക് പിടിച്ച ജീവിതചര്യയിൽ നമ്മളെ ബാധിക്കുന്ന ഈ മാനസികപ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ എന്തെല്ലാം തരം രോഗാവസ്ഥകളിൽ എത്തിക്കുന്നു എന്നത് നമ്മൾ കരുതുന്നതിലും എത്രയോ ഭീകരമായാണ്. എല്ലാ രോഗങ്ങൾക്കും ഒരു പരിധിവരെ കാരണമാകുന്നത് ഈ മാനസികാവസ്ഥകൾ തന്നെയാണ് എന്നുള്ളത് ശാസ്ത്രം ഏറെക്കുറെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭപ്പെടാറുണ്ട് എന്നതാണ് വാസ്തവം. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും എന്നു മാത്രം. നിരന്തരമായുണ്ടാകുന്ന മാനസികസമ്മർദ്ധം നമ്മുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റു പല പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
ബാഹ്യമായ എന്തെങ്കിലും കാരണം കൊണ്ട് മനഃക്ലേശം അനുഭവിക്കുന്ന ഒരവസ്ഥയെയാണ് സമ്മർദ്ദം അഥവാ സ്ട്രെസ് എന്നു പറയുന്നത്. അത് കുറച്ചു നേരത്തേയ്ക്കാണെങ്കിലും സ്ഥിരമായുണ്ടാകുന്നതാണെങ്കിലും അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കും, അന്നനാളത്തേയും ദഹനേന്ദ്രിയത്തെയും തളർത്തും, ഹൃദയത്തെ തകർക്കും.
''ചെറിയകാര്യത്തിനും വലിയ കാര്യത്തിനും വിഷമിക്കുന്നത് എന്റെ ശീലമാണ്. അതെന്നെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടെന്നോ? മറവി,മന്ദത ,ക്ഷീണം ,ഉറക്കമില്ലായ്മ, തലവേദന, വിശപ്പില്ലായ്മ..." എന്റെ ഒരു കൂട്ടുകാരി പറയുന്നു. ഓഫീസിലും വീട്ടിലും സദാ മാനസിക സംഘർഷം അനുഭവിക്കുന്ന മറ്റൊരാൾ പറയുന്നു. "ആഹാരം വെറുപ്പ്, വയറെരിച്ചിൽ, ഗ്യാസിന്റെ ശല്യം, വയറു വേദന, ഒന്നും പറയണ്ട."
എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഇവരിൽ ഭൂരിപക്ഷം പേരും മാനസീകാസ്വാസ്ഥ്യങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ്. ഇവരെയൊന്നും ഉപദേശിക്കാനുള്ള യോഗ്യത എനിക്കില്ല. കാരണം സ്ട്രെസ്, സ്‌ട്രെയിൻ, ടെൻഷൻ ഇവയുടെ കാര്യത്തിൽ ഞാൻ ഇവരെക്കാളൊക്കെ മുൻപിലാണ്. അസ്വസ്ഥതയും സങ്കടവും ദേഷ്യവും ഉളവാക്കുന്ന ഏതു കാര്യവും മനസ്സിലിട്ട് പെരുപ്പിച്ച്, വാദവും പ്രതിവാദവുമൊക്കെ നടത്തി ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു സില്ലി മനസ്സിനുടമയാണ് അന്നും ഇന്നും എന്നും ഞാൻ.
കാൻസർ രോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടോ? ദീർഘകാലത്തെ ആധിയും വ്യഥയും താപവും ഈ രോഗത്തിന് വഴിയൊരുക്കുമോ? എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ സംശയങ്ങൾ ശരിയാണ് എന്ന് പറയേണ്ടി വരും. അതിരൂക്ഷമായ മാനസിക പിരിമുറുക്കവും ദുഃഖാനുഭവങ്ങളും മനോവേദനയും ഉണ്ടായിരുന്ന പ്രതിസന്ധികളുടെ കാലത്താണ് എനിക്ക് ആദ്യമായി രോഗം വന്നത്. സുഖമായി സമാധാനത്തോടെ കഴിഞ്ഞ കാലത്ത് രോഗം എന്നെ അലട്ടിയതേ ഇല്ല. വീണ്ടും സങ്കീർണമായ പ്രതിസന്ധികളെ നേരിട്ടപ്പോഴാണ് രോഗം രണ്ടാമതും എന്നെ പിടികൂടിയത്.
"എനിക്ക് സ്ട്രെസ് ഒരു കാര്യത്തിലുമില്ല. ഞാൻ എല്ലാക്കാര്യത്തിലും വളരെ കൂൾ ആണ്. എന്നിട്ടും എനിക്ക് പല അസുഖങ്ങൾ വന്നു. പല പല ശാസ്ത്രക്രിയകൾ വേണ്ടി വന്നു. സ്ട്രെസ് കൊണ്ടൊന്നുമല്ല അതൊക്കെ വന്നത്." ഒരു പ്രിയ സുഹൃത്ത് പറയുന്നു.
പൈതൃകമായി കിട്ടിയതാണ് എനിക്കീ സ്ട്രെസ്. എന്റെ അച്ഛൻ മാനസിക സമ്മർദ്ദവും, മനഃക്ലേശവും, സംഘർഷവും ഏറ്റവും കൂടുതൽ ഉള്ളയാളായിരുന്നു. അത് അച്ഛനെ കൊണ്ടെത്തിച്ചത് അൻപതാം വയസ്സിൽ ഒരു ഹൃദയാഘാതത്തിലായിരുന്നു. പക്ഷേ പിന്നീട് പലതവണ പല പ്രായത്തിൽ പലതരം ഹൃദ്രോഗം വന്നെങ്കിലും അച്ഛൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു. ജീവിതാവസാനം വരെ ഈ മാനസീകാവസ്ഥകളുമായിത്തന്നെ ജീവിച്ചു. എത്രനാളെന്നോ, എൺപത്തി മൂന്നു വയസ്സുവരെ! ഇതിൽനിന്ന് എന്താണ് മനസ്സിലാകുന്നത്!
സ്ട്രെസ്സിനു നിങ്ങളെ കൊല്ലാൻ കഴിയും. പക്ഷേ വളരെ ലളിതമായ ചെറിയ ചില സൂത്രങ്ങൾ കൊണ്ട് നിങ്ങൾക്കീ മാനസികാവസ്ഥയെ തരണം ചെയ്യാം. ഉദാഹരണമായി യോഗ ചെയ്യാം, പത്തു മിനിട്ടു കണ്ണടച്ചിരുന്ന് ധ്യാനിക്കാം. ചെറിയ വ്യായാമങ്ങൾ ചെയ്യാം. രാവിലെയും വൈകിട്ടും അരമണിക്കൂർ നടക്കാം .അത് പൂന്തോട്ടത്തിലോ പാർക്കിലോ ആണെങ്കിൽ നല്ലത്. ആരോഗ്യദായകമായ ഭക്ഷണ ക്രമം സ്വീകരിക്കുക. ധാരാളം ഉറങ്ങുക. സ്ട്രെസ് തോന്നുമ്പോൾ വിശ്രമിക്കുക.നിശബ്ദമായി കണ്ണടച്ചിരുന്ന് ദീർഘശ്വാസം എടുക്കുക.മനസ്സിന് സുഖം തരുന്നു എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക.സിനിമ കാണുകയോ, പാട്ടു കേൾക്കുകയോ വായിക്കുകയോ എഴുതുകയോ ആവാം. ഇതുപോലെ ആയിരക്കണക്കിന് നിർദ്ദേശങ്ങൾ സ്ട്രെസ് മാനേജ്മെന്റ് മായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിച്ചേക്കാം. ഇവയിൽ നിന്ന് നിങ്ങൾക്കു പറ്റുന്നത് തിരഞ്ഞെടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. കാരണം നിങ്ങളുടെ ഉള്ളിലുയരുന്ന സമ്മർദ്ദങ്ങൾ അനുഭവിക്കുന്നത് നിങ്ങളല്ലേ? പരിഹാരം കാണേണ്ടത് നിങ്ങൾ തന്നെ.