വേനലും വർഷവും വസന്തവും മാറിമാറി വരുന്നതിനെയാണ് കാലാവസ്ഥ എന്ന് പറയുന്നത്. പണ്ട് കാലാവസ്ഥയ്ക്ക് ഒരു വ്യവസ്ഥയുണ്ട്. ചിലമാസങ്ങളിൽ വേനൽക്കാലം. മറ്റു ചിലപ്പോൾ മഴക്കാലം. ഈ അവസ്ഥയ്ക്കു മാറ്റം വരുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ കാലാവസ്ഥ പണ്ടത്തെപ്പോലെയല്ല. ഒരു പാട് വ്യത്യാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലും വർഷവും വസന്തവും മാറിമാറി വരുന്നതിനെയാണ് കാലാവസ്ഥ എന്ന് പറയുന്നത്. പണ്ട് കാലാവസ്ഥയ്ക്ക് ഒരു വ്യവസ്ഥയുണ്ട്. ചിലമാസങ്ങളിൽ വേനൽക്കാലം. മറ്റു ചിലപ്പോൾ മഴക്കാലം. ഈ അവസ്ഥയ്ക്കു മാറ്റം വരുമ്പോഴാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ കാലാവസ്ഥ പണ്ടത്തെപ്പോലെയല്ല. ഒരു പാട് വ്യത്യാസം വന്നിരിക്കുന്നു.

ഭൂമിയുടെ അന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.ചൂടുള്ളതോ തണുപ്പുള്ളതോ നനഞ്ഞതോ വരണ്ടതോ, തെളിഞ്ഞതോ മൂടിക്കെട്ടിയതോ ആയ വ്യത്യാസങ്ങളെയാണ് നമ്മൾ വ്യതിയാനങ്ങൾ എന്ന് പറയുന്നത്. വർഷങ്ങളായി ഒരു പ്രദേശത്ത് ഒരേ രീതിയിലുള്ള കാലാവസ്ഥ ആയിരിക്കും. ഉദാഹരണമായി കേരളത്തിൽ മീനം മേടം മാസങ്ങളിൽ കടുത്ത വേനലാവും. ഇടവം മിഥുനം കർക്കിടകങ്ങളിൽ മഴക്കാലം. കേരളത്തിന് രണ്ടു മൺസൂൺ കാലങ്ങളുണ്ട്. ഇടവപ്പാതിയും തുലാവർഷവും. ഇടവത്തിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കഴിഞ്ഞാൽ തുലാത്തിൽ വീണ്ടും വടക്കു കിഴക്കൻ മൺസൂൺ വരും. ഇതൊക്കെ പഴയ കഥകളാണ്. ഇപ്പോൾ അങ്ങനെ കൃത്യമായി മൺസൂൺ വരാറില്ല.

ADVERTISEMENT

കുറച്ചു വർഷങ്ങളായി നമ്മുടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ്. വേനൽക്കാലത്തു ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. മഴക്കാലത്ത് ചിലപ്പോൾ മഴയില്ലാത്ത അവസ്ഥ, കാലം തെറ്റിയ മഴ, പതിവിലേറെ മഴ ഇതൊക്കെ ഉണ്ടാവാറുണ്ട്. പതിവില്ലാതെ നിർത്താതെ പെരുമഴ പെയ്തപ്പോൾ നമ്മുടെ നാട്ടിൽ 2018 ൽ പ്രളയ മുണ്ടായി.

ദീർഘകാലം കൊണ്ടാണ് കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ മാറ്റങ്ങൾ പലപ്പോഴും മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കും.കാലാകാലങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കൃഷി നശിച്ചു പോകും. കർഷകരുടെ ജീവിതം അവതാളത്തിലാകും.കൃഷി നാശം കർഷകരെ മാത്രമല്ല പൊതു ജനങ്ങളെയും ബാധിക്കും. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കൃഷി നാശത്തിന്റെ ഫലങ്ങളാണ്. അമിതമായി മഴപെയ്ത് വലിയ കാറ്റും കൊടുംകാറ്റും ഉണ്ടായാലും നാശനഷ്ടങ്ങൾ ഉണ്ടാവും. ചുരുക്കത്തിൽ പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യന്റെ ജീവിതം.

ADVERTISEMENT

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആഗോള പരിവർത്തനങ്ങൾ വച്ച് നോക്കുമ്പോൾ നമ്മുടെ നാട് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതും ഭാവിയിൽ അഭിമുഖീ കരിക്കേണ്ടി വരുന്നതുമായ ഭീഷണി വളരെ വലുതാണ്.ഇവ ജനങ്ങളെ അനുനിമിഷം ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ തന്നെ അടിയന്തിര ശ്രദ്ധ വേണ്ട പരിഹാരങ്ങൾ നടപ്പിലാക്കേണ്ട വിഷയമാണിത്.പൊതു ചർച്ചകളിലോ മാധ്യമ വേദികളിലോ അധികം ഇടം നേടാത്ത വിഷയമാണിത്.വലിയ സംഭവങ്ങൾ -വെള്ളപ്പൊക്കം പോലെ, ഭൂമികുലുക്കം പോലെ, പകർച്ചവ്യാധികൾ പോലെ -നടക്കുമ്പോൾ മാത്രമാണ് ചർച്ചകൾ ഉണ്ടാവുന്നത്.താത്കാലികമായി കരകയറാനുള്ള മാർഗങ്ങളിൽ , സർക്കാർ സഹായം പോലെ ഇവ ഒതുങ്ങും. ലോകത്തെയാകെ ദുരന്തത്തിലാഴ്ത്തിയ കോവിഡ്  കാലം തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം.

മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്.പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമ്പോഴാണ് അത് ദുരന്തമായി മാറുന്നത്. ദീർഘമായി നിലവിലിരിക്കുന്ന ഒരു ക്രമത്തിൽ നിന്ന് കാലാവസ്ഥ തീവ്രമായി വ്യതിചലിക്കുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്.ഉദാഹരണത്തിന് മൺസൂൺ കാറ്റുകളുടെ ഗതി, ശക്തി, മഴയുടെ തീവ്രത, ദൈർഘ്യം ഇവയിലെല്ലാം മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്.ഒരു ഉദാഹരണം പറയാം. പണ്ട് കേരളത്തിൽ വേനൽക്കാലത്തു മാത്രം പൂത്തിരുന്ന കണിക്കൊന്ന ഇപ്പോൾ വർഷം  മുഴുവൻ പൂക്കുന്നു.കാലാവസ്ഥാ വ്യതിയാനം പലപ്പോഴും അതിന്റെ വിശ്വ രൂപം കാണിക്കാറുണ്ട്. കഴിഞ്ഞ നൂറിലേറെ വർഷങ്ങളായി   രേഖപ്പെടുത്തിയത്തിൽ വച്ച് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് 2020 ഫെബ്രുവരിയിലാണ്.സൂര്യ താപമേറ്റു മനുഷ്യർ മരിക്കുമെന്ന സ്ഥിതിയായി. ഇത് കേരളം തന്നെയാണോ എന്ന് നമ്മൾ ചിന്തിച്ചു പോകും.

ADVERTISEMENT

മനുഷ്യരെ ഒന്നടങ്കം ആകുലതകളിലാക്കുന്നതാണ് ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ. ഇവയെക്കുറിച്ചു സമഗ്രമായ പഠനങ്ങളും പരിഹാരം തേടലും ഉണ്ടാകേണ്ടതുണ്ട്. ശാസ്ത്രജ്ഞർ ഇതിനു മുൻകൈ എടുത്തില്ലെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപു  തന്നെ അനിശ്ചിതമാകും.