രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?" അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ.

രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?" അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?" അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?"

അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ. ചേച്ചിയമ്മയ്ക്ക് ഓർമയുണ്ടാവുമല്ലോ. "എന്റെയും അവൻറെ അമ്മയുടെയും അമ്മവീടായ 'കുരുത്തോല'യെ കുറിച്ചാണ് അവൻ ചോദിച്ചത്. സംഗതി നേരാണ്. എന്റെ കുട്ടിക്കാലത്ത് ഒരുപാടു യക്ഷിക്കഥകൾ പ്രചാരത്തിലുണ്ടായിരുന്നു.

ADVERTISEMENT

ആ കഥകളിൽ പലതും പല തവണ എന്റെ കഥകളിലും ലേഖനങ്ങളിലും ഇടം നേടിയിട്ടുണ്ട്. കുരുത്തോലയിൽ ഉണ്ടായിരുന്ന ഒരുപാടു വർഷം പഴക്കമുള്ള പിച്ചിയുടെ പൂവിറുക്കാൻ പാതിരാത്രി വന്നിരുന്ന ഒരു യക്ഷിയുടെ കഥയാണ് ഏറ്റവും പ്രചാരം നേടിയത്. ആ സുന്ദരിയെ പലരും കണ്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അനേക ദിവസം ഉറക്കമിളച്ചു കാത്തിരുന്നിട്ടും ഞങ്ങളാരും യക്ഷിയെ കണ്ടില്ല. സിനിമ സെക്കൻഡ് ഷോ കഴിഞ്ഞ് പലപ്പോഴും വൈകി വരുന്ന അമ്മാവന്മാർ തീർത്ത്  പറഞ്ഞതോടെ അതൊരു കെട്ടുകഥയാണെന്ന് ഞങ്ങളെല്ലാം അതായത് അവിടത്തെ കുട്ടിക്കൂട്ടം വിശ്വസിച്ചു. ഒരുപക്ഷേ അന്യഗ്രഹ ജീവികളാകാം എന്നൊക്കെ പറഞ്ഞു. എങ്കിലും യക്ഷി ഇല്ല എന്നുറപ്പിച്ചു പറയാൻ ചിലർക്ക് കഴിഞ്ഞില്ല. അസ്വാഭാവികമായ പല അനുഭവങ്ങളും അവർക്കൊക്കെ ഉണ്ടായിട്ടുണ്ടെന്നും അവർ പറയാറുണ്ടായിരുന്നു. ഏതായാലും കുട്ടിക്കൂട്ടം അതൊന്നും വിശ്വസിച്ചില്ല. കാരണം പേടിക്കേണ്ട സംഗതികൾ, ഇടിമിന്നൽ പോലെയുള്ളതൊക്കെ പറഞ്ഞു തരുമ്പോഴും അച്ഛനും അമ്മയും യക്ഷിക്കഥകൾ പറഞ്ഞിട്ടില്ല. അങ്ങനെ പേടിക്കേണ്ട ഒരു കാര്യമുണ്ടെങ്കിൽ അമ്മ പറഞ്ഞു തരാതിരിയ്ക്കില്ല എന്ന് ഞാൻ വിശ്വസിച്ചു .

പേടിക്കഥകൾ കേൾക്കാൻ എന്നും ആളുകൾക്ക് താത്പര്യമുണ്ടായിരുന്നു. അതാണല്ലോ ഇന്നും ഹൊറർ സിനിമകൾ കണ്ടു ജനം ആസ്വദിക്കുന്നത്. ഞങ്ങളുടെ ഫ്ലാറ്റിന്റെ അപ്പുറത്തെ പറമ്പിൽ ഒരു പാലമരം ഉണ്ടായിരുന്നു. പടുകൂറ്റൻ മരം കാലാകാലങ്ങളിൽ നിറയെ പൂക്കും. അതിന്റെ മണം ഞങ്ങളുടെ മുറികളിൽവരെ എത്തും. ജനലിലൂടെ നോക്കിയാൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന (അവർ വെളുക്കുന്നത് വരെ ലൈറ്റ് ഇടാറുണ്ട്) പാലമരം കാണാം. എത്രയോ വർഷങ്ങളായി ഞങ്ങൾ ഈ മരം രാവും പകലും കാണുന്നു. പേടിപ്പിക്കുന്ന ഒന്നും തന്നെ ഇത് വരെ കണ്ടിട്ടില്ല. ഈയിടെ ആ മരം മുറിച്ചു കളയപ്പെട്ടു. ആ വീട്ടിലുള്ളവരുടെ ഏതോ അന്ധവിശ്വാസത്തിന്റെ ഫലമായിരുന്നു അത്. ഏതായാലും കഷ്ടമായിപ്പോയി. ഒരു മരം അത്രയും വലുതാകാൻ എത്ര വർഷമെടുക്കും. ഏതാനും മണിക്കൂറുകൾ കൊണ്ട് അത് ഇല്ലാതാക്കാൻ കഴിഞ്ഞു.

ADVERTISEMENT

ഓഫീസിൽ നിന്ന് വരുമ്പോൾ എളുപ്പവഴിക്ക് ഞാൻ ഒരു മൈതാനം ക്രോസ്സ്  ചെയ്യും. റോഡിന്റെ വളവും ട്രാഫിക്കും ദൂരവും അല്പം ലാഭിക്കും. ഒരു ദിവസം അങ്ങനെ വരുമ്പോൾ ഞാൻ അല്പം വൈകിയിരുന്നു. മൈതാനത്തിൽ കളിക്കുന്ന കുട്ടികൾ കളി കഴിഞ്ഞു പോയി കഴിഞ്ഞു. മൈതാനം തികച്ചും വിജനം. സന്ധ്യ മയങ്ങിത്തുടങ്ങി. പേടിയൊന്നും ഉള്ള കൂട്ടത്തിലല്ല  ഞാൻ. മൈതാനം കടന്നാൽ റോഡിലെത്തും. എന്റെ വീട് അടുത്ത് തന്നെ. പെട്ടെന്നാണ് ഞാൻ കണ്ടത് മൈതാനത്തിന്റെ അതിരിൽ രണ്ടു പനിനീർ ചെമ്പകമരങ്ങൾ പൂത്തു നിൽക്കുന്നു. നല്ല മണം, നല്ല നിറം. ഞാൻ നടന്നു ചെന്ന് താഴ്ന്ന കൊമ്പിൽ നിന്ന് രണ്ടു മൂന്നു പൂക്കൾ പറിച്ചു. സുഗന്ധവാഹിയായ കാറ്റ് വീശുന്നുണ്ടായിരുന്നു. പെട്ടെന്ന് പിന്നിൽ ഒരു ശബ്ദം. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. എന്നേക്കാൾ അല്പം കൂടി പ്രായമുള്ള ഒരു സ്ത്രീ. "സന്ധ്യ നേരത്ത്  ചെമ്പകത്തിന്റെ മൂട്ടിൽ പോയി നിൽക്കരുത്. ആ മരത്തിൽ യക്ഷിയും ഗന്ധർവനും ഒക്കെ ഉണ്ടാവും". സത്യത്തിൽ ഞാൻ ഭയന്നു പോയി .അവരോടു യാത്ര പോലും പറയാതെ ഒറ്റ നടപ്പ്. മൈതാനം കഴിഞ്ഞു പടവുകൾ കയറി ഞാൻ റോഡിലെത്തി. തിരിഞ്ഞു നോക്കി. ആ സ്ത്രീ അവിടെ തന്നെ നിൽക്കുന്നു. ആരാണവർ? എവിടെ നിന്ന് വന്നു. എന്നൊക്കെ ചിന്തിച്ചു ഞാൻ നടന്നു. പിന്നീട് ഒരിക്കലും ഞാൻ അവരെ കണ്ടിട്ടില്ല. സന്ധ്യ കഴിഞ്ഞ് മൈതാനത്തിലൂടെ ഒറ്റയ്ക്ക് പിന്നെ പോയിട്ടുമില്ല. ഈ കഥ കേട്ട് പലരും അമ്പരന്നിട്ടുണ്ട്.

രാകേഷിനെ പേടിപ്പിക്കാനായി ഞാൻ ഒരു കഥ കൂടി പറഞ്ഞു. ഒരിക്കൽ ഒരു കൂട്ടുകാരി രമയെ സന്ദർശിക്കാൻ ഞാൻ അവളുടെ വീട്ടിൽ പോയി. നല്ല ത്രിസന്ധ്യ നേരം. അവൾ നിറയെ പൂത്ത പാലമരത്തിന്റെ ചോട്ടിൽ നിന്ന് ഉണങ്ങിയ വിറകുകൾ പെറുക്കി അടുക്കുന്നു. അതിനിടയിൽ ഞാൻ സംസാരിച്ചു തുടങ്ങി. അപ്പോൾ ഒരു കാറ്റ് വീശി. ഞാനും രമയും പറന്നു പോകുമെന്ന് തോന്നി. അടുത്ത നിമിഷം ആ കാറ്റിലൂടെ അതിമനോഹരമായ ഒരു ഗാനം ഒഴുകി വന്നു. ഞങ്ങൾ അന്തം വിട്ടു. ആരാണ് പാടുന്നത്? എവിടെ നിന്നാണ് ഈ ഗാനം? രമയും ഞാനും പെട്ടെന്ന് വീട്ടിലേയ്ക്കു കയറി. ഈ വിവരം ഞാൻ പറഞ്ഞപ്പോൾ "ഇനി ആരും സന്ധ്യയ്ക്ക് പലമരച്ചോട്ടിൽ പോകരുത്" രമയുടെ അമ്മ പറഞ്ഞു. "ഗന്ധർവ്വൻ പാലയാണത്." രമയും ഞാനും കിടുങ്ങി വിറച്ചു. "ഒറ്റയ്ക്ക് പോകണ്ട" എന്ന് രമയുടെ അമ്മ പറഞ്ഞു. രമയും അവളുടെ ചേട്ടനും കൂടി എന്നെ വീട്ടിൽ കൊണ്ടാക്കി. 

ADVERTISEMENT

ഇത് വായിച്ചിട്ട് എന്റെ വായനക്കാർക്ക് എന്ത് തോന്നുന്നു. ഒരു എഴുത്തുകാരിയുടെ ഭാവനയിൽ വിരിഞ്ഞ കെട്ടു കഥകളാണോ ഇതെല്ലാം!