പുതുവത്സര പ്രതിജ്ഞകൾ
വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം. വീണ്ടും ഒരു പുതുവർഷം പിറക്കുന്നു.

വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം.
വീണ്ടും ഒരു പുതുവർഷം പിറക്കുന്നു. കഴിഞ്ഞൊരു ലേഖനത്തിൽ ഞാൻ പറഞ്ഞതുപോലെ ഡിസംബർ മുപ്പത്തിയൊന്നും ജനുവരി ഒന്നും തമ്മിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ അത്യാഹ്ളാദത്തോടെ നമ്മൾ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നത് പ്രതീക്ഷകൊണ്ടാണ്. പുതുവർഷം സുഖവും സന്തോഷവും സൗഭാഗ്യങ്ങളും നിറഞ്ഞതാവും എന്ന പ്രതീക്ഷ! കൂട്ടത്തിൽ പുതുവർഷം വരുമ്പോൾ ചില പ്രതിജ്ഞകൾ എടുക്കുന്നു. തീരുമാനങ്ങൾ എടുക്കാൻ പുതുവർഷാരംഭം വരെ കാത്തിരിക്കണോ? എടുക്കുന്ന പ്രതിജ്ഞകൾ നടപ്പിലാക്കാനും ലംഘിക്കാനും പ്രത്യേകിച്ചൊരു ദിവസമൊന്നും വേണ്ട. എന്നാലും പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുക എന്നത് ഇപ്പോൾ ആളുകളുടെ ഒരു രീതിയാണ്.
ജോലിക്കു പോകാൻ മടിയാണ് എന്റെ അയൽക്കാരനായ രമേശിന്. ഇക്കുറി പുതുവർഷം എത്തും മുൻപ് രമേശ് പ്രതിജ്ഞയൊക്കെ തയാറാക്കി വച്ചു.
രമേശിന്റെ ഭാര്യ സുധ പറഞ്ഞു.
"ഇനി ലീവെടുത്ത് വെറുതെ വീട്ടിലിരിക്കില്ല, മുടങ്ങാതെ ജോലിക്കു പോകും എന്നാണ് രമേശ് പറയുന്നത്. കണ്ടുതന്നെ അറിയണം ദേവിച്ചേച്ചി."
"ഒരുപക്ഷേ രമേശ് നന്നാകാൻ തീരുമാനിച്ചതാവും. നിരുത്സാഹപ്പെടുത്തേണ്ട." ഞാൻ സുധയോട് പറഞ്ഞു.
പക്ഷേ എല്ലാം ഒരു തമാശയായി എടുക്കുന്ന രമേശ് ഇപ്പറഞ്ഞതും ഒരു തമാശ തന്നെയായിരുന്നു. പ്രതിജ്ഞ ലംഘിക്കാൻ ഒരാഴ്ചയേ വേണ്ടി വന്നുള്ളൂ. ലീവുകൂടിക്കൂടി രമേശിന്റെ ജോലി പോവുക തന്നെ ചെയ്തു.
എന്റെ ബന്ധത്തിൽ പെട്ട രണ്ടു യുവാക്കൾ. തികഞ്ഞ മദ്യപാനികളായിരുന്നു, ആ സഹോദരന്മാർ.
"അടുത്ത ജനുവരി ഒന്നിന് ഞാൻ കുടി നിർത്തും."ഇളയവൻ പറഞ്ഞു. മൂത്തവൻ അതേറ്റു പിടിച്ചു. മോശക്കാരൻ ആവരുതല്ലോ. "ഞാൻ അതിനു മുന്നേ കുടി നിർത്തും." അവരുടെ ഭാര്യമാരുടെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല. "വർഷങ്ങളായി ഇത് കേൾക്കുന്നു. ഒരു പുതുമയുമില്ല. കുടി നിർത്താൻ അവർക്കു കഴിയില്ല". അനിയന്റെ ഭാര്യ ചിരിച്ചു കൊണ്ട് പറഞ്ഞു. കാരണം ഈ പ്രതിജ്ഞയും അതിന്റെ ലംഘനവും അവർ പല തവണ കണ്ടതല്ലേ? "ഒരാഴ്ച പിടിച്ചു നിന്നാൽ മഹാത്ഭുതം." മൂത്തയാളുടെ ഭാര്യ പറഞ്ഞു.
ഇങ്ങനെ എല്ലാ കൊല്ലവും പ്രതിജ്ഞ എടുക്കുകയും ഏറെ താമസിയാതെ അത് ലംഘിക്കുകയും ചെയ്തിരുന്ന ആ സഹോദരന്മാർ മദ്യപാനത്തിനും അത് മൂലമുണ്ടായ രോഗങ്ങൾക്കും അടിമയായി മരിച്ചു.
പ്രതിജ്ഞ എടുത്തിട്ട് കുടിയും വലിയുമൊക്കെ നിറുത്തിയ ചിലരുണ്ട്. എന്നത് അവരുടെയും കുടുംബത്തിന്റെയും ഭാഗ്യം എന്നെ പറയേണ്ടു.
മദ്യം മാത്രമല്ല മനുഷ്യരെ ദുരന്തത്തിലേക്ക് നയിക്കുന്നത്. ചീട്ടുകളിയിൽ ഭ്രമിക്കുക, കഞ്ചാവിനും മയക്കു മരുന്നിനുമൊക്കെ അടിമയാകുക, ഇതൊക്കെ ഓരോ ദുശ്ശീലങ്ങളാണ്. അവയ്‌ക്കെതിരെ പ്രതിജ്ഞ എടുക്കാൻ പോലും അവർക്കു കഴിയാറില്ല. അത്ര മാത്രം അവർ ആ ശീലങ്ങൾക്ക് അടിമയായിപ്പോകും. ഇങ്ങനെ ദരിദ്രരും രോഗികളും ആയവർ എത്ര! ഒരു പുതുവർഷ പ്രതിജ്ഞ പാലിക്കാൻ ഒരു സുഹൃത്തിനെങ്കിലും കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു.
"എന്താണ് ഈ വർഷത്തെ ന്യൂ ഇയർ റെസല്യൂഷൻ?" എന്റെ കൊച്ചു കൂട്ടുകാരോട് ഞാൻ ചോദിച്ചു.
"നന്നായി പഠിക്കും."
"ആട്ടെ എത്രപേർ ഈ തീരുമാനം നടപ്പിലാക്കും? ഞാൻ ചോദിച്ചു. അവരെല്ലാം ഒരുമിച്ചു കൈ പൊക്കി. അതാണ് പുതുവത്സര പ്രതിജ്ഞയുടെ സ്പിരിറ്റ്!
എന്റെ വായനക്കാർക്കും സുഹൃത്തുക്കൾക്കും സന്തോഷവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു രണ്ടായിരത്തി ഇരുപത്തഞ്ചു ഞാൻ ആശംസിക്കുന്നു.