6 മണി സീരിയൽ മുടക്കല്ലേ സിഎമ്മേ!
മുഖ്യമന്ത്രിയുടെ 6 മണി പത്രസമ്മേളനം ആസ്വാദ്യകരമായ ഒരു മെഗാസീരിയൽ പോലെ കണ്ടു വരികയായിരുന്നു, സാംസ്കാരിക കേരളം. അതിനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേയുള്ളൂവെന്ന പ്രഖ്യാപനം വന്നതോടെ 6 മണിക്കിനി എന്ത് ചെയ്യുമെന്നറിയാതെ പ്രസിസന്ധിയിലാണ് കേരള മക്കൾ. കോവിഡിനു മുൻപായിരുന്നെങ്കിൽ ആരെയെങ്കിലും ഫോണിൽ വിളിച്ചു

മുഖ്യമന്ത്രിയുടെ 6 മണി പത്രസമ്മേളനം ആസ്വാദ്യകരമായ ഒരു മെഗാസീരിയൽ പോലെ കണ്ടു വരികയായിരുന്നു, സാംസ്കാരിക കേരളം. അതിനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേയുള്ളൂവെന്ന പ്രഖ്യാപനം വന്നതോടെ 6 മണിക്കിനി എന്ത് ചെയ്യുമെന്നറിയാതെ പ്രസിസന്ധിയിലാണ് കേരള മക്കൾ. കോവിഡിനു മുൻപായിരുന്നെങ്കിൽ ആരെയെങ്കിലും ഫോണിൽ വിളിച്ചു മോഹൻലാൽ സ്റ്റൈലിൽ ‘വൈകിട്ട് എന്താ പരിപാടി’യെന്നെങ്കിലും ചോദിക്കാമായിരുന്നു. ഇപ്പോഴതിനും മന്ത്രി ടി.പി. രാമകൃഷ്ണനും ബിവറേജ്കാരും സമ്മതിക്കുന്നുമില്ല.
കൊറോണ സംബന്ധമായ എല്ലാ കാര്യങ്ങളും സത്യസന്ധമായി അറിയാവുന്ന ചാനലിലെ ഏക വിശ്വസ്ത പരിപാടിയായിരുന്നു, ആ പത്ര സമ്മേളനം. അതു നിർത്തിയാൽ വല്ല ഷാജിമാരും സമൂഹ മാധ്യമങ്ങളിലിടുന്ന കൊറോണ വിശേഷങ്ങൾ ഞങ്ങൾക്ക് വിശ്വസിച്ചു ഷെയർ ചെയ്യേണ്ടതായി വരുമെന്ന അപകടം സി എം മുൻകൂട്ടി കാണാത്തതിനാലാണ് ആബാലവൃദ്ധം മലയാളികൾക്കുള്ള കുണ്ഠിതം!
ചിലർ ചില ആരോപണങ്ങൾ ഉന്നയിച്ചത് വിവരദോഷികളായ പത്രപ്രവർത്തകർ കുത്തിപ്പൊക്കി മുന്നിലിടുമ്പോൾ, അതിനു മറുപടി പറയാനൊന്നും എനിക്കിപ്പോൾ നേരമില്ലെന്നും വേറെ പണിയുണ്ടെന്നുള്ള സ്റ്റാൻഡ് തന്നെ പോരായിരുന്നോ? ആറു മണി ഷോയുടെ പ്രാധാന്യം എന്താണെന്നറിയാതെ ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തുന്നവരെ എന്തുചെയ്യണമെന്ന് അറിയില്ലെങ്കിൽ, പഴയ ഡിജിപി സുഹൃത്ത് സെൻകുമാറിനോട് ചോദിച്ചറിയണം.
ഈ ആറുമണി ഷോ കാണാനിരിക്കുന്ന ഞങ്ങൾക്ക് സമകാലീന രാഷ്ട്രീയമല്ല, കൊറോണയുടെ കാര്യത്തിൽ സർക്കാർ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളാണ് അറിയേണ്ടത്. അതിനാണ് ഞങ്ങൾ ഉച്ചയുറക്കം കഴിഞ്ഞ് ചാടിയെണീറ്റ് ടിവിയ്ക്കു മുന്നിലിരിക്കുന്നത്. ഇത് വിവരദോഷികളായ പത്രക്കാർ മാത്രമല്ല, ബഹുമാനപ്പെട്ട സിഎമ്മും അറിയണം. പത്രക്കാരോടു നേരിട്ടു പറയാൻ പ്രയാസമാണെങ്കിൽ പണ്ട് പിണറായി ഭാഗത്തെ ചായക്കടകളിൽ എഴുതിവച്ചതുപോലെ ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന ഒരു ബോർഡ് വച്ചു കൂടേ?
നസ്രാണികളായ ഞങ്ങൾ ഒളിവുജീവിതം (മേയ് 3 വരെയുള്ളത്) കൃത്യം 40 ദിവസമാക്കിയതിൽ സ്തോത്രം പറയുന്നു. യേശുക്രിസ്തു ഉപവസിച്ചത് 40 ദിവസം. ആദ്യകാല പ്രളയം 40 ദിനം. നോഹ വന്യമൃഗാദികളോടൊപ്പം പേടകത്തിലിരുന്നത് 40 നാളുകൾ. തുടർച്ചയായി 40 നാൾ പുറത്തിറങ്ങാതെ വീട്ടിലിരുന്നു പ്രാർഥിച്ചതുമൂലം പല ഗുണഫലങ്ങളും ഞങ്ങൾ നസ്രാണികൾ പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷേ ഡോ. ഇക്ബാൽ സാർ പറയുന്നത് ഈ 40 ദിവസം കൊണ്ട് നമ്മുടെ പുഴകൾ വൃത്തിയുള്ളതാകുമെന്നും അന്തരീക്ഷത്തിലെ മാലിന്യങ്ങൾ അലിഞ്ഞു പോകുമെന്നാണ്. എന്തായാലും അദ്ദേഹത്തിന്റെ സുഹൃത്തായ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നത് കൊലപാതകങ്ങളും കളവും ചതിയും മറ്റു കുറ്റകൃത്യങ്ങളും കുറയുമെന്നാണ്. പക്ഷേ ഒരു കാര്യം ഉറപ്പ്. വീട്ടിലെ അംഗങ്ങൾ തമ്മിൽ നല്ല ബന്ധമായി മക്കളെ പിതാക്കന്മാർക്ക് എവിടെ വച്ചു കണ്ടാലും തിരിച്ചറിയാമെന്നുമായി. മാത്രമല്ല, വർക്ക് അറ്റ് ഹോം കേരളത്തിലും പ്രായോഗികമാണെന്നും വന്നു. ഇതൊക്കെ കാണുമ്പോൾ ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നത് ഒരു മാത്തമാറ്റിക്സാണ്. 2020 വർഷമാണിതെന്നും 20+20 എന്നാൽ 40 ആണെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പക്ഷേ, എനിക്ക് ഒന്നേ പറയാനുള്ളൂ. കൊറോണ കാലം കഴിഞ്ഞാലും ആഴ്ചയിലൊരു ദിവസം നമുക്ക് ലോക്ഡൗൺ വേണം. അന്ന് ആരും പുറത്തിറങ്ങേണ്ട. അത് ഞായറാഴ്ചയായാൽ സാബത്ത് ദിനവുമായി. ഒന്നോ രണ്ടോ സ്മോളടിച്ച് പോത്തിറച്ചി കൂട്ടി വയറുനിറയെ ചോറുണ്ട് വിശാലമായി ഞായറാഴ്ച ഒന്ന് ഉറങ്ങുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണു സിഎമ്മേ... അന്നും വേണം ഉച്ചയുറക്കത്തിൽ നിന്നു ചാടി എണീറ്റ് കാണാനുള്ള മുഖ്യന്റെ 6 മണി സീരിയൽ.
English Summary : Chief Minister Pinarayi Vijayan's 6 pm Press Meet