പെട്രോൾ വിലക്കയറ്റം: ഐസക് സാറിന്റെ ബഡായി ഇല്ലാതിരുന്നത് എന്തുകൊണ്ട്?
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ
പെട്രോൾവില നിത്യേന കൂട്ടുന്നതു കഴിയാവുന്നത്ര നികുതിപ്പണം കൂട്ടാനൊന്നുമല്ല, കോവിഡ് കാലത്തു കഴിയാവുന്നത്ര പേരെ വീട്ടിനകത്തുതന്നെ ഇരുത്താനാണ്. ഇന്ധനവില കുറഞ്ഞാൽ കാറും ബൈക്കുമായി ജനം കറങ്ങി സാമൂഹിക അകലം തന്നെ നശിപ്പിച്ചു കളയും. കേന്ദ്രധനമന്ത്രി മാഡം ഇതിന്റെ പേരിൽ പക്ഷേ ഒരു ബഡായിയും പറഞ്ഞില്ല. നമ്മുടെ ധനമന്ത്രിഡോക്ടറായിരുന്നെങ്കിൽ എന്തൊക്കെ ബഡായികൾ വിളമ്പിയേനെ? ഈ വിലക്കയറ്റംകൊണ്ടു കേരള ഖജനാവിനും ഗുണമുള്ളതുകൊണ്ടു ഡോക്‌ടർ ഇതേപ്പറ്റി കമ എന്ന ഒരക്ഷരം മിണ്ടുന്നുമില്ല.
കള്ളുകച്ചവടം പുനരാരംഭിച്ചതിനു ഡോക്ടറുടെ ബഡായിയായിരുന്നല്ലോ ക്ലാസിക്കൽ! വർധിച്ചുവരുന്ന വ്യാജവാറ്റു തടയാമല്ലോയെന്നു കരുതിയാണു കള്ളുകച്ചവടത്തിനു കുടിയന്മാരെ ആപ്പാക്കിയതെന്നും സർക്കാരിനു മദ്യത്തിന്റെ കാശൊന്നും വേണ്ടെന്നുമായിരുന്നല്ലോ അന്നത്തെ ബഡായി. കള്ളുകച്ചവടവും ലോട്ടറി കച്ചവടവും ഇല്ലെങ്കിൽ ഡോക്ടർ വെള്ളമല്ല, പെട്രോൾവരെ കുടിക്കേണ്ടിവന്നേനെ എന്നതു സർവർക്കും അറിയാം.
കൂട്ടത്തിൽ കേട്ടോളൂ: ഇന്ധന നികുതി ഇനത്തിൽ മാത്രം കേരളത്തിനു ഒരൊറ്റ ദിവസം 25 കോടി രൂപ കിട്ടുന്നു. കാരണം, പ്രതിദിനം 56 ലക്ഷം ലീറ്റർ പെട്രോളും 68 ലക്ഷം ലീറ്റർ ഡീസലും കേരളത്തിൽ വിൽക്കുന്നു. ആ വകയിൽ ഒരൊറ്റ വർഷം കിട്ടുന്നത് 9000 കോടി രൂപ!
സ്വഭാവികമായും നമ്മേക്കാൾ കൂടുതൽ വിഹിതം കിട്ടുന്നതു കേന്ദ്രഖജനാവിലേക്കു തന്നെ. പെട്രോൾവില ഒരു രൂപ വർധിച്ചാൽ 31 പൈസ മാത്രമേ സംസ്ഥാനത്തിനു കിട്ടൂ. ഡീസലിന് ഒരു രൂപ കൂട്ടിയാൽ നമുക്കു കിട്ടുന്നത് 21 പൈസ. ജൂൺ 7 മുതൽ 29 വരെ പെട്രോളിന് 9.18 രൂപയും ഡീസലിനു 10.54 രൂപയും നികുതി ഇനത്തിൽ കൂട്ടി. ഇതിൽ പെട്രോളിനു 2.85 രൂപയും ഡീസലിനു 2.21 രൂപയും മാത്രമേ കേരളത്തിനു കിട്ടൂ. ബാക്കിയെല്ലാം കേന്ദ്രത്തിനാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ, ജൂൺ 29 ലെ വിലയുടെ അടിസ്ഥാനത്തിൽ ഒരു ലീറ്റർ പെട്രോളിനു കേന്ദ്രസർക്കാരിനു 30.95 രൂപയും കേരള സർക്കാരിനു 19.45 രൂപയും നികുതിയിനത്തിൽ ലഭിക്കുന്നു.
അതെങ്ങനെയെന്നല്ലേ? ക്രൂഡോയിലിന്റെ ഒരു ബാരലിനു മുൻപ് 80 ഡോളർ വരെ വിലയുണ്ടായിരുന്നു. അതിപ്പോൾ കുറഞ്ഞു 42.02 ഡോളറായി. അതായത് ഇപ്പോഴത്തെ ബാരൽവില 3178 രൂപ. ഒരു ബാരൽ എന്നു പറയുന്നത് 159 ലീറ്റർ. ഒരു ലീറ്ററിനു 19 രൂപ 99 പൈസ. ശുദ്ധീകരണ ചെലവ്, ഗതാഗതക്കൂലി തുടങ്ങിയവയ്ക്കു 4 രൂപ 50 പൈസയും കൂട്ടാം. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, റോഡുനികുതി ഇനത്തിൽ 32 രൂപ 98 പൈസയും ഡീലർ കമ്മിഷനായ 3 രൂപ 60 പൈസയും കൂട്ടിയാൽ ആകെ 61 രൂപ 07 പൈസ. ഇനി കേരളത്തിന്റെ വിൽപന നികുതി, അധികനികുതി സെസ്സ് ഇത്യാദികൾക്കായി 19 രൂപ 45 പൈസ വേറെയും വരും. അതോടെ, ഉപയോക്താവിനു പെട്രോൾ ലഭിക്കുന്നത് 80 രൂപ 52 പൈസയ്ക്ക്.
സത്യത്തിൽ പെട്രോളിയം സബ്സിഡിയിൽ മുൻപത്തെ അപേക്ഷിച്ചു വൻനേട്ടം കേന്ദ്രസർക്കാരിനുണ്ടായ സമയമാണിത്. രാജ്യാന്തര വിലയിലുള്ള ഇടിവ് ഇത്രയേറെയുണ്ടായിട്ടും സബ്സിഡി കേന്ദ്രം കുറച്ചിരിക്കുകയാണെന്നുകൂടി അറിയുക. 2013–14 വർഷം 85,378 കോടി രൂപ സബ്സിഡി നൽകിയ സ്ഥാനത്തു കഴിഞ്ഞ വർഷം 42,780 കോടി രൂപ മാത്രമേ നൽകിയുള്ളൂ. ആ വഴിക്കു ധനകാര്യമന്ത്രി മാഡത്തിനുള്ള ലാഭം വേറെ – ഇത്രയൊക്കെ നികുതിദായകരായ നാം മനസ്സിലാക്കിയിരിക്കണം.
ഡീസലിനും പെട്രോളിനും വില കൂട്ടിയതോടെ യാത്രാച്ചെലവു മാത്രമല്ല, കാർഷിക രംഗത്തും വാണിജ്യ–വ്യവസായ രംഗത്തും വലിയ തോതിൽ വിലക്കയറ്റമുണ്ടാകും. കോവിഡിനൊപ്പം ദാരിദ്ര്യവും നമ്മെ പിടിമുറുക്കുന്നു. ഇപ്പോൾതന്നെ മാസശമ്പളക്കാർക്കു മാത്രമാണു വലിയ പ്രയാസമില്ലാതെ കുടുംബം പോറ്റാൻ കഴിയുന്നതെന്ന സത്യവും ഇത്തരുണത്തിൽ നാം മറക്കരുതല്ലോ. കേന്ദ്രം നല്ലതു ചെയ്‌താലും മോശം ചെയ്താലും ഡോക്ടർ ഇത്തവണ ബഡായി പറയാതിരുന്നതിന്റെ കാര്യവും കാരണവും പിടികിട്ടിയല്ലോ.
English Summary: Petrol, disel price hike