ഏകാന്തതയുടെ ഇരുട്ടില്‍ എലിസബത്ത്
"എന്‍റെ ശക്തിയും കരുത്തും" എന്നാണ് ഭര്‍ത്താവായ ഫിലിപ് രാജകുമാരനെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത്. അതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. 93ാം വയസ്സില്‍ എത്തിനില്‍ക്കുന്ന രാജ്ഞിയെ അദ്ദേഹത്തിന്‍റെ മരണം എത്രമാത്രം അസ്വസ്ഥയും ക്ഷീണിതയുമാക്കുന്നുണ്ടാകുമെന്ന് അതിനാല്‍ ആര്‍ക്കും
"എന്‍റെ ശക്തിയും കരുത്തും" എന്നാണ് ഭര്‍ത്താവായ ഫിലിപ് രാജകുമാരനെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത്. അതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. 93ാം വയസ്സില്‍ എത്തിനില്‍ക്കുന്ന രാജ്ഞിയെ അദ്ദേഹത്തിന്‍റെ മരണം എത്രമാത്രം അസ്വസ്ഥയും ക്ഷീണിതയുമാക്കുന്നുണ്ടാകുമെന്ന് അതിനാല്‍ ആര്‍ക്കും
"എന്‍റെ ശക്തിയും കരുത്തും" എന്നാണ് ഭര്‍ത്താവായ ഫിലിപ് രാജകുമാരനെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത്. അതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. 93ാം വയസ്സില്‍ എത്തിനില്‍ക്കുന്ന രാജ്ഞിയെ അദ്ദേഹത്തിന്‍റെ മരണം എത്രമാത്രം അസ്വസ്ഥയും ക്ഷീണിതയുമാക്കുന്നുണ്ടാകുമെന്ന് അതിനാല്‍ ആര്‍ക്കും
‘‘എന്‍റെ ശക്തിയും കരുത്തും’’ എന്നാണ് ഭര്‍ത്താവായ ഫിലിപ് രാജകുമാരനെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നത്. അതില്‍ അതിശയോക്തിയുണ്ടായിരുന്നില്ല. 93ാം വയസ്സില്‍ എത്തിനില്‍ക്കുന്ന രാജ്ഞിയെ അദ്ദേഹത്തിന്‍റെ മരണം എത്രമാത്രം അസ്വസ്ഥയും ക്ഷീണിതയുമാക്കുന്നുണ്ടാകുമെന്ന് അതിനാല്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴാണെങ്കില്‍ രാജകുടുംബം അഭൂതപൂര്‍വമായ ഒരു വിവാദത്തിന്‍റെ ചുഴിയില്‍ പെട്ടിരിക്കുന്ന സന്ദര്‍ഭമാഅണ് താനും.
മൂന്നു മാസം കഴിഞ്ഞാല്‍ ശതാബ്ദി ആഘോഷിക്കേണ്ടിയിരുന്ന ഫിലിപ് രാജകുമാരനെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭര്‍ത്താവ് എന്നും ചിലര്‍ തമാശയായി വിളിക്കാറുണ്ടായിരുന്നു. 73 വര്‍ഷംമുന്‍പ് എലിസബത്ത് ഒരു രാജകുമാരിയായിരുന്ന കാലത്ത് അവരെ വിവാഹം ചെയ്ത അദ്ദേഹം അന്നുതൊട്ട് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അവിഭാജ്യ ഘടകവുമായിരുന്നു.
2017ല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നു മാറിനില്‍ക്കാന്‍ തുടങ്ങുന്നതുവരെ അദ്ദേഹം രാജ്ഞി പോകുന്നിടത്തെല്ലാം അവരെ അകമ്പടി സേവിച്ചു. താനൊരു അധികപ്പറ്റാണെന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തു. ഫിലിപ് ബ്രിട്ടീഷുകാരനായിരുന്നില്ല. യൂറോപ്പിലെ തന്നെ ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായിരുന്നു. ആ നിലയില്‍ ആ രാജ്യങ്ങളിലെ രാജാവാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എങ്ങനെ അദ്ദേഹം ബ്രിട്ടനിലെ രാജ്ഞിയുടെ ഭര്‍ത്താവായി എന്നതു സംഭവബഹുലവും ഉദ്വേഗജനകവുമായ ഒരു കഥയാണ്. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധമുള്ള ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തിനു സ്വന്തം നാട്ടില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെട്ടതുമുതല്‍ ആ കഥ തുടങ്ങുന്നു. അവര്‍ അവിടെനിന്ന് ഇറ്റലിയിലേക്കു രക്ഷപ്പെട്ടത് ബ്രിട്ടനിലെ രാജാവ് അയച്ചുകൊടുത്ത യുദ്ധക്കപ്പലിലായിരുന്നു. നാരങ്ങ കൊണ്ടുവന്ന പെട്ടികൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ കിടന്നായിരുന്നു ഒന്നര വയസ്സുകാരനായ ഫിലിപ്പിന്‍റെ ആ കന്നിവിദേശയാത്ര. ദുര്യോഗം അതിനുശേഷവും അദ്ദേഹത്തെ വിട്ടുപോയില്ല. മാതാപിതാക്കള്‍ വേര്‍പിരിയുന്നതും മാതാവ് വിഷാദ രോഗത്താല്‍ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും കാണേണ്ടിവന്നു. ബാലനായ ഫിലിപ്പിനെ ബന്ധുക്കള്‍ മാറിമാറി സംരക്ഷിക്കുകയായിരുന്നു.
ഫ്രാന്‍സിലെയും ജര്‍മനിയിലെയും വിദ്യാഭ്യാസത്തിനുശേഷം ബ്രിട്ടനില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു ഫിലിപിന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. പതിനെട്ടാം വയസ്സില്‍ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയില്‍ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതിനിടയില്‍ ബ്രിട്ടനിലെ ആറാം ജോര്‍ജ് രാജാവിന്‍റെ മൂത്തമകളായ പതിമൂന്നുകാരി എലിസബത്തുമായി പരിചയത്തിലായി.
പരിചയം യുദ്ധകാലത്തെ കത്തിടപാടുകളിലൂടെ വളര്‍ന്നു പ്രണയമായി. 1947 നവംബറില്‍ വിവാഹവും നടന്നു. അതിനുമുന്‍പ്തന്നെ ഫിലിപ് ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകീയ പദവികള്‍ ഉപേക്ഷിക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടനുബന്ധിച്ച് ജോര്‍ജ് ആറാമന്‍ രാജാവ് അദ്ദേഹത്തിനു എഡിന്‍ബറ പ്രഭു എന്ന പുതിയ പദവി നല്‍കുകയും ചെയ്തു.
നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയില്‍വരെ എത്തിയിരുന്ന ഫിലിപ് പിന്നെയും ഉയരുകയും നാവിക സേനയുടെ മേധാവിവരെയാവുകയും ചെയ്യുമായിരുന്നു. പക്ഷേ, വിവാഹത്തിനു ശേഷം സേനയില്‍നിന്നു സ്വമേധയാ വിരമിച്ചു. ‘‘രാജ്ഞിയെ വിവാഹം ചെയ്ത സ്ഥിതിക്ക് എന്‍റെ കഴിവ് മുഴുവന്‍ ഉപയോഗിച്ചു അവരെ സേവിക്കുകയാണ് എന്‍റെ പ്രഥമ കര്‍ത്തവ്യം എന്നെനിക്കു തോന്നി.’’ അങ്ങനെയായിരുന്നു അതിനെക്കുറിച്ച് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നല്‍കിയ വിശദീകരണം. 1952ല്‍ ജോര്‍ജ് ആറാമന്‍ മരിക്കുമ്പോള്‍ എലിസബത്തും ഫിലിപ്പും ആഫ്രിക്കയിലെ കെന്യയില്‍ പര്യടനത്തിലായിരുന്നു.
ചരിത്രം മറ്റൊരു പാതയിലൂടെയാണ് നീങ്ങിയിരുന്നതെങ്കില്‍ ജോര്‍ജ് ആറാമന്‍ ബ്രിട്ടനിലെ രാജാവോ അദ്ദേഹത്തിന്‍റെ മരണത്തെതുടര്‍ന്നു മൂത്തമകള്‍ എലിസബത്ത് രാജ്ഞിയോ ആകുമായിരുന്നില്ല. ജോര്‍ജ് അഞ്ചാമന്‍ 1936ല്‍ അന്തരിച്ചതിനെ തുടര്‍ന്നു രാജപദവി ഏറ്റെടുത്തത് മൂത്തമകന്‍ എഡ്വേര്‍ഡ് എട്ടാമനായിരുന്നു. വിവാഹമോചിതയായ ഒരു അമേരിക്കക്കാരിയുമായി പ്രണയത്തിലായ അദ്ദേഹം അവരെ വേള്‍ക്കാനായി രാജപദവി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. അദ്ദേഹത്തിന്‍റെ അനുജനായ ജോര്‍ജ് ആറാമന്‍ രാജാവായത് അങ്ങനെയാണ്. പിതാവിന്‍റെ മരണത്തോടെ എലിസബത്ത് രാജ്ഞിയാവുകയും ചെയ്തു.
ബ്രിട്ടനിലെ അലിഖിത ഭരണഘടനയനുസരിച്ച് രാജാവിനോ രാജ്ഞിക്കോ ഭരണത്തില്‍ കാര്യമായ റോളുകള്‍ ഒന്നുമില്ല. ഗവണ്‍മെന്‍റിനുവേണ്ടി പാര്‍ലമെന്‍റില്‍ നയപ്രഖ്യാപനം നടത്തുക, വിദേശ രാഷ്ട്ര മേധാവികളെ സ്വീകരിക്കുക, ആവശ്യമായി വരികയാണെങ്കില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്നിവപോലുള്ള പരിമിതമായ കടകള്‍ മാത്രമേ നിര്‍വഹിക്കാനുള്ളൂ. രാജ്ഞിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമാണെങ്കില്‍ ഇതുപോലുള്ള ജോലികളുമില്ല. എന്നിട്ടും നികുതിദായകരുടെ പണം ഉപയോഗിച്ച് രാജവാഴ്ച നിലനിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ട്.
അതേസമയം, രാജവാഴ്ച നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം അവരെക്കാള്‍ കൂടുതലാണെന്നും പലതവണ വ്യക്തമാവുകയുണ്ടായി. അതിനൊരു കാരണം, 67 വര്‍ഷമായി സിംഹാസനത്തില്‍ ഇരിക്കുന്ന രാജ്ഞിയോടും നിഴല്‍പോലെ അവരെ പിന്തുടരുന്ന ഭര്‍ത്താവ് ഫിലിപ് രാജകുമാരനോടുമുള്ള ആദരവും സ്നേഹവുമാണെന്നതും ഒരു രഹസ്യമല്ല. ഇടയ്ക്കിടെ നാക്ക് പിഴക്കുകയും മറ്റുള്ളവര്‍ക്ക് അനിഷ്ടകരമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നതു ഫിലിപ്പിന്‍റെ സ്വഭാവമായിരുന്നുവെങ്കിലും അതിന്‍റെ പേരില്‍ വിവാദമൊന്നും ഉണ്ടാകാന്‍ ആരും ശ്രമിച്ചിരുന്നുമില്ല.
പഴയ കാലത്തെ സിഗരറ്റ് പരസ്യത്തില്‍ പറയുന്നതുപോലെ പരസ്പരം ഒത്തുചേരാനായി വിധിക്കപ്പെട്ടവരായിരുന്നു എലിസബത്തും ഫിലിപ്പും. 73 വര്‍ഷത്തെ അവരുടെ ദാമ്പത്യം അതിനു സാക്ഷ്യം വഹിക്കുന്നു. എന്നാല്‍, ആ ഭാഗ്യം അവരുടെ സന്താനങ്ങളെ അനുഗ്രഹിക്കുകയുണ്ടായില്ല. അവരില്‍ മിക്കവരുടെയും ദാമ്പത്യം തകിടം മറിയുന്നതു നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ രാജ്ഞിക്കും ഭര്‍ത്താവിനും കഴിഞ്ഞുള്ളൂ.
നാലു മക്കളുള്ളതില്‍ മൂത്തവനായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ മൂന്നു പേരുടെയും ആദ്യവിവാഹങ്ങള്‍ വിവാഹമോചനങ്ങളിലാണ് കലാശിച്ചത്. കിരാടാവകാശിയായ ചാള്‍സും ഭാര്യ ഡയാനയും തമ്മിലുള്ള വിവാഹം അടിക്കടി തകര്‍ന്നുകൊണ്ടിരിക്കുന്നതും ഒടുവില്‍ അവര്‍ വേര്‍പിരിയുന്നതം ടാബ്ളോയിഡ് മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. 36ാം വയസ്സില്‍ ഡയാന 1997 ല്‍ പാരിസിലെ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവം രാജകുടുംബത്തെ മാത്രമല്ല, ലോകത്തെ പൊതുവില്‍ തന്നെ നടുക്കുകയും ദുഃഖത്തിന്‍റെ അഗാധതയിലേക്കു തള്ളിവീഴ്ത്തുകയുമുണ്ടായി.
ഫിലിപ് രാജകുമാരന്‍റെ ജീവിതത്തിലെ അന്ത്യദിനങ്ങളില്‍ രാജകുടുംബത്തില്‍ മറ്റൊരു ദുരന്തകഥയുടെ ചുരുള്‍ അഴിയുകയായിരുന്നു. ചാള്‍സിന്‍റെയും ഡയാനയുടെയും രണ്ടാമത്തെ മകന്‍ ഹാരി അമേരിക്കക്കാരിയായ ഒരു കറുത്ത വര്‍ഗക്കാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നു ബക്കിങ്ഹാം കൊട്ടാരത്തിലുണ്ടായ വഴക്കും വക്കാണവും ഒരു ടിവി പരിപാടിയിലൂടെ പുറത്തേക്കു പൊട്ടിത്തെറിക്കുകയായിരുന്നു.
ഹാരിയുടെ പിണക്കത്തിനു പരിഹാരം കാണാന്‍ ഇതുവരെ രാജകുടുംബത്തിനു കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഫിലിപ് രാജകുമാരന്‍ അസുഖബാധിതനാവുകയും ആശുപത്രിയിലാവുകയും ചെയ്തത്. അദ്ദേഹത്തിന്‍റെ തിരോധാനത്തോടെ ആ പ്രശ്നത്തിനും ഒറ്റയ്ക്കു പരിഹാരംകണ്ടെത്തേണ്ട പ്രതിസന്ധിയിലായി 93ാം വയസ്സില്‍ എലിസബത്ത് രാജ്ഞി.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Videsharangom Column - Britain's Prince Philip, husband of Queen Elizabeth, dies aged 99