പറക്കും തളികകളുടെ രഹസ്യം
എഴുപത്തിനാലു വര്‍ഷംമുന്‍പ് ജൂണ്‍ 24ന് അമേരിക്കയിലെ കെന്നത്ത് ആര്‍ണോള്‍ഡ് എന്ന വൈമാനികന്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ റെയിനിയര്‍ മലയ്ക്കു സമീപത്തൂടെ തന്‍റെ കൊച്ചുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു അല്‍ഭുത പ്രതിഭാസം കണ്ട് അയാള്‍ ഞെട്ടി. ബൂമറാങ് രൂപത്തിലുളള ഒന്‍പതു വസ്തുക്കള്‍
എഴുപത്തിനാലു വര്‍ഷംമുന്‍പ് ജൂണ്‍ 24ന് അമേരിക്കയിലെ കെന്നത്ത് ആര്‍ണോള്‍ഡ് എന്ന വൈമാനികന്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ റെയിനിയര്‍ മലയ്ക്കു സമീപത്തൂടെ തന്‍റെ കൊച്ചുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു അല്‍ഭുത പ്രതിഭാസം കണ്ട് അയാള്‍ ഞെട്ടി. ബൂമറാങ് രൂപത്തിലുളള ഒന്‍പതു വസ്തുക്കള്‍
എഴുപത്തിനാലു വര്‍ഷംമുന്‍പ് ജൂണ്‍ 24ന് അമേരിക്കയിലെ കെന്നത്ത് ആര്‍ണോള്‍ഡ് എന്ന വൈമാനികന്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ റെയിനിയര്‍ മലയ്ക്കു സമീപത്തൂടെ തന്‍റെ കൊച്ചുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു അല്‍ഭുത പ്രതിഭാസം കണ്ട് അയാള്‍ ഞെട്ടി. ബൂമറാങ് രൂപത്തിലുളള ഒന്‍പതു വസ്തുക്കള്‍
എഴുപത്തിനാലു വര്‍ഷംമുന്‍പ് ജൂണ്‍ 24ന് അമേരിക്കയിലെ കെന്നത്ത് ആര്‍ണോള്‍ഡ് എന്ന വൈമാനികന്‍ വാഷിങ്ടണ്‍ സംസ്ഥാനത്തെ റെയിനിയര്‍ മലയ്ക്കു സമീപത്തൂടെ തന്‍റെ കൊച്ചുവിമാനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് ഒരു അല്‍ഭുത പ്രതിഭാസം കണ്ട് അയാള്‍ ഞെട്ടി. ബൂമറാങ് രൂപത്തിലുളള ഒന്‍പതു വസ്തുക്കള്‍ വരിയായി മിന്നല്‍ വേഗത്തില്‍ പറക്കുകയായിരുന്നു. ശബ്ദത്തിന്‍റെ മൂന്നിരട്ടി വേഗത്തില്‍ എന്നാണ് അയാള്‍ പറഞ്ഞത്. വെള്ളത്തിലേക്കു വീശിയെറിഞ്ഞ ഒരു സോസര്‍ (തളിക) തെന്നിത്തെറിച്ചുപ്പോകുന്നതു പോലെയെന്നും പറഞ്ഞു.
അവയുടെ രൂപം തളികയുടേതു പോലെയാണെന്ന് ആര്‍ണോള്‍ഡ് പറഞ്ഞിരുന്നില്ല. എങ്കിലും അടുത്ത ദിവസത്തെ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് 'പറക്കും തളിക' കണ്ടുവെന്നായിരുന്നു. ആ പേരു പ്രചാരത്തിലാകാന്‍ തുടങ്ങിയത് അങ്ങനെയാണ്. പക്ഷേ, ശാസ്ത്രലോകത്ത് അത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ പേര് 'തിരിച്ചറിഞ്ഞിട്ടില്ലാത്ത പറക്കും വസ്തുക്കള്‍' അഥവാ അണ്‍ ഐഡന്‍റിഫൈഡ് ഫ്ളയിങ് ഒബ്ജക്റ്റ്സ് എന്നായി. ചുരുക്കത്തില്‍ യുഎഫ്ഒ.
യുഎഫ്ഒകള്‍ ശരിക്കും ഉള്ളതാണോ ? ഉള്ളതാണെങ്കില്‍ അവ എവിടെനിന്നു വരുന്നു ? ആരാണ് അവയിലുള്ളത് ? അന്യഗ്രഹ ജീവികളാണോ ? എന്തിനാണ് അവര്‍ വരുന്നത് ? അന്യഗ്രങ്ങളിലും ജീവ ജാലങ്ങളുണ്ടോ ? കാലക്രമത്തില്‍ ഭൂമിയില്‍ അവരുടെ ആക്രമണം ഉണ്ടാകുമോ ? ഇങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുന്ന വിധത്തിലുള്ള ഒട്ടേറെ നോവലുകളും സിനിമകളും പുറത്തുവരികയും ചെയ്തു.
അവയില്‍ മിക്കതിലും ഏറെക്കുറെ മനുഷ്യഛായയുളള ജീവികളും പ്രത്യക്ഷപ്പെടുന്നുണ്ട്. മിക്കതും പച്ചനിറത്തിലുള്ള ചര്‍മവും തലയില്‍ ആന്‍റിനകളും ഉള്ളവര്‍. എന്നാല്‍, പറക്കും തളികകള്‍ കണ്ടുവെന്ന് അവകാശപ്പെടുന്നവരാരും അത്തരം ജീവികളെ തങ്ങള്‍ കണ്ടതായി അവകാശപ്പെടുന്നില്ല,
എഫ്‌ഒകള്‍ ശരിക്കും ഉള്ളതാണോ, അവയിലുള്ളത് അന്യഗ്രഹ ജീവികളാണോ എന്നീ മൗലികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പല ശ്രമങ്ങളും നടന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത് യുഎസ് പ്രതിരോധ വകുപ്പ് (പെന്‍റഗണ്‍) ഒരു പുതിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 25) കോണ്‍ഗ്രസിനു നല്‍കിയതിനെ തുടര്‍ന്നാണ്.
അമേരിക്കന്‍ നാവിക സേനയിലെ പൈലറ്റുമാര്‍ അടുത്തകാലത്ത് വീണ്ടും യുഎഫ്ഒകള്‍ കണ്ടുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി വിവരം അറിയിക്കാന്‍ ഗവണ്‍മെന്‍റിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. യുഎഫ്ഒകളുടെ സ്വഭാവവും ഉല്‍ഭവവും മനസ്സിലാക്കാനായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഒരു കര്‍മസമിതിക്കു രൂപം നല്‍കുകയുമുണ്ടായി.
പൈലറ്റുമാര്‍ യുഎഫ്ഒകള്‍ കണ്ടത് അമേരിക്കന്‍ സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്ക് അടുത്താണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതു രാജ്യസുരക്ഷാ സംബന്ധമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.
അമേരിക്കക്കാരനായ കെന്നത്ത് ആര്‍ണോള്‍ഡ് 1947ല്‍ പറക്കും തളിക കണ്ടുവെന്നു പറയപ്പെടുന്ന ദിവസമായ ജൂണ്‍ 24 ലോക യുഎഫ്‌ഒ ദിനമായി ആഘോഷിച്ചുവരികയാണ്. ആ വര്‍ഷം തീരുന്നതിനിടയില്‍ അത്തരം എണ്ണൂറിലേറെ സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ശാസ്ത്രജ്ഞര്‍ പുഛിച്ചുതള്ളിയെങ്കിലും കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് പല രൂപത്തിലും വലിപ്പത്തിലുമുളള അത്തരം അല്‍ഭുത വസ്തുക്കള്‍ കണ്ടതായി അവകാശപ്പെട്ടത്.
ഉല്‍ക്കകളാവാമെന്ന ശാസ്ത്രജ്ഞരുടെ വിശദീകരണം അവര്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, ആ വസ്തുക്കളുടെ ചലനങ്ങള്‍ ഗുരുത്വാകര്‍ഷണം പോലുള്ള എല്ലാ ശാസ്ത്ര നിയമങ്ങളെയും വെല്ലുവിളിക്കുന്ന വിധത്തിലുള്ളതാണെന്നും അവയെ ഉല്‍ക്കകളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അവര്‍ വാദിക്കുന്നു.
മിക്ക സംഭവങ്ങളും അമേരിക്കയിലായിരുന്നു. യുഎഫ്ഒ കണ്ടതായി അവകാശപ്പെട്ടവരില്‍ മുന്‍ യുഎസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറും ഉള്‍പ്പെടുന്നു. 1977ല്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്നതിനു എട്ടു വര്‍ഷം മുന്‍പായിരുന്നുവത്രേ ആ സംഭവം. ഇന്ത്യയില്‍ ഡല്‍ഹി, പഞ്ചാബ്, മേഘാലയ, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും 2013ല്‍ ആഗ്രയില്‍ താജ്മഹലിനു മുകളിലും യുഎഫ്ഒ പ്രത്യക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കയില്‍ യുഎഫ്ഒകള്‍ കണ്ടതായി അവകാശപ്പെട്ട പലരും നാവികസേനയിലെ പൈലറ്റുമാരാണ്. യുഎസ് പ്രസിഡന്‍റിന്‍റെ ആസ്ഥാനമായ വൈറ്റ്ഹൗസിന്‍റെ നിരോധിത പരിസരത്തിലൂടെ പോലും 1952ല്‍ ഒരുകൂട്ടം യുഎഫ്ഒകള്‍ പറന്നുപോയതു പൈലറ്റുമാര്‍ കണ്ടുവത്രേ. ഇതു ന്യൂയോര്‍ക്ക് ടൈംസ്പോലുള്ള പ്രമുഖ പത്രങ്ങളില്‍ വന്നതാണ്. രാജ്യസുരക്ഷപോലും അപകടത്തിലായേക്കാമെന്ന ഭീതി പരക്കാന്‍ തുടങ്ങിയതും അങ്ങനെയായിരുന്നു.
അതിനു മുന്‍പ്തന്നെ യുഎസ് വ്യോമസേന പറക്കും തളികകളെപ്പറ്റി സ്വന്തമായ അന്വേഷണം നടത്തുകയുണ്ടായി. അവ ഒരു പക്ഷേ, അത്യാധുനിക രീതിയിലുളള സോവിയറ്റ് വിമാനമാകാം അല്ലെങ്കില്‍ അന്യഗ്രഹ ജീവികളുടെ വാഹനമാകാം എന്ന അഭിപ്രായം ഉയര്‍ന്നുവന്നുവെങ്കിലും വ്യക്തമായ നിഗമനങ്ങള്‍ ഉണ്ടായില്ല. അതിനാല്‍ വൈറ്റ്ഹൗസിനു സമീപം യുഎഫ്ഒകള്‍ കണ്ടുവെന്ന വാര്‍ത്തകളെ തുടര്‍ന്നു ഗവണ്‍മെന്‍റ് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രമുഖ ശാസ്ത്രജഞര്‍ ഉള്‍പ്പെട്ട 1953ല്‍ നടത്തിയ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. 1966ല്‍ മറ്റൊരു കൂട്ടം ശാസ്ത്രജ്ഞരെക്കൊണ്ട് വീണ്ടും അന്വേഷിപ്പിച്ചു.
പറക്കും തളികകള്‍ എന്നു പറയുന്നതു ഭൗമാന്തരീക്ഷത്തിലെ മായക്കാഴ്ചകളല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു അവരുടെയും നിഗമനം. പറക്കും തളികകള്‍, യുഎഫ്ഒ എന്നീ പേരുകള്‍പോലും ശാസ്ത്ര വേദികളില്‍ പ്രചാരത്തിലില്ല. ആളുകള്‍ കണ്ടതായി അവകാശപ്പെടുന്നതു വസ്തുക്കളല്ലെന്നും വ്യോമമണ്ഡലത്തിലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിഭാസങ്ങളാണെന്നുമാണ് വാദം. ആ അര്‍ഥത്തില്‍ ശാസ്ത്രജഞര്‍ അതിനെ അണ്‍ഐഡന്‍റിഫൈഡ് ഏരിയല്‍ ഫെനോമെനന്‍ (യുഎപി) എന്നു വിളിക്കുന്നു. അന്യഗ്രഹ ജീവികളുടെ പശ്നമേ ഉദിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ യുഎസ് മിലിട്ടറി പൈലറ്റുകള്‍ കണ്ടതായി അവകാശപ്പെട്ട 144 യുഎഫ്ഒ / യുഎപി സംഭവങ്ങളാണ് പെന്‍റഗണ്‍ പരിശോധിച്ചത്. അതിനുശേഷം അവര്‍ കോണ്‍ഗ്രസിനു നല്‍കിയത് ഒന്‍പതു പേജുള്ള റിപ്പോര്‍ട്ടാണ്. ഒന്നൊഴികെ മറ്റെല്ലാ സംഭവങ്ങളും വ്യക്തമായി വിശദീകരിക്കാന്‍ ആവശ്യമായ വിവരം ലഭ്യമല്ലെന്നാണ് അതില്‍ പറയുന്നത്. ഒരു സംഭവത്തില്‍ ദൃശ്യമായത് കാറ്റൊഴിയുന്ന ഒരു വലിയ കാലാവസ്ഥാ ബലൂണായിരുന്നുവത്രേ.
റഷ്യയോ ചൈനയോ നടത്തുന്ന പുതുപുത്തന്‍ ആയുധ സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങളുമായി ഈ സംഭവങ്ങള്‍ക്കു ബന്ധമുണ്ടാവാം എന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. ആ നിലയില്‍ രാജ്യ സുരക്ഷാസംബന്ധമായ ആശങ്കള്‍ അസ്ഥാനത്തല്ലെന്നും പറയുന്നു. അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കുകയാണെന്ന സംശയത്തെപ്പറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് അതിനൊന്നും തെളിവില്ലെന്നാണ്.
യുഎസ് പ്രതിരോധ വകുപ്പ് (പെന്‍റഗണ്‍) റിപ്പോര്‍ട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Videsharangom - Pentagon’s UFO Report to Congress