മെഡലുകള്‍ക്ക് പകരം വിവാദം
മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറസിന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ കിട്ടിയത് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ്. കിഴക്കന്‍ യൂറോപ്പിലെ സാമാന്യം വലിയ ഈ രാജ്യത്തിനു വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ അതു സഹായകമായില്ല. അതേസമയം, ഒളിംപിക്സ് വേളയില്‍തന്നെ ടോക്കിയോയില്‍
മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറസിന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ കിട്ടിയത് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ്. കിഴക്കന്‍ യൂറോപ്പിലെ സാമാന്യം വലിയ ഈ രാജ്യത്തിനു വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ അതു സഹായകമായില്ല. അതേസമയം, ഒളിംപിക്സ് വേളയില്‍തന്നെ ടോക്കിയോയില്‍
മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറസിന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ കിട്ടിയത് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ്. കിഴക്കന്‍ യൂറോപ്പിലെ സാമാന്യം വലിയ ഈ രാജ്യത്തിനു വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ അതു സഹായകമായില്ല. അതേസമയം, ഒളിംപിക്സ് വേളയില്‍തന്നെ ടോക്കിയോയില്‍
മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറസിന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ കിട്ടിയത് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ്. കിഴക്കന്‍ യൂറോപ്പിലെ സാമാന്യം വലിയ ഈ രാജ്യത്തിനു വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ അതു സഹായകമായില്ല. അതേസമയം, ഒളിംപിക്സ് വേളയില്‍തന്നെ ടോക്കിയോയില്‍ ഉണ്ടായ മറ്റൊരു സംഭവം ബെലാറസിലേക്കു വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു.
അവരുടെ ഒരു വനിതാ അത്‌ലീറ്റ് നാട്ടില്‍ തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും മറ്റൊരു രാജ്യത്ത് അഭയം പ്രാപിക്കുകയുമായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഭരണകൂടത്തില്‍നിന്നു കനത്തശിക്ഷ നേരിടേണ്ടിവരുമെന്ന ഭയമാണത്രേ അതിനു കാരണം. ബെലാറുസില്‍ 27 വര്‍ഷമായി തുടരുന്ന പ്രസിഡന്‍റ് അലക്സാന്‍ഡര്‍ ലുകഷെന്‍കോയുടെ ഏകാധിപത്യവും അതവസാനിപ്പിക്കാന്‍ ഒരു വര്‍ഷമായി നടന്നുവരുന്ന പ്രക്ഷോഭവും ഇതോടെ വീണ്ടും ചര്‍ച്ചാവിഷയമാകുന്നു.
ഒളിംപിക്സില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പല കാരണങ്ങളാല്‍ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും ആതിഥേയ രാജ്യത്തിലോ മറ്റെവിടെയെങ്കിലുമോ അഭയം പ്രാപിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള അതിന്‍റെ ചരിത്രം 1948ലെ ലണ്ടന്‍ ഗെയിംസില്‍നിന്നു തുടങ്ങുന്നു. കിഴക്കന്‍ യൂറോപ്പിലെ ചെക്കോസ്ളോവാക്യയില്‍നിന്നുള്ള ജിംനാസ്റ്റ് മേരി പ്രോവാസ്നിക്കോവയായിരുന്നു കഥാനായിക.
അന്നു സോവിയറ്റ് യൂണിയന്‍റെ നിയന്ത്രണത്തിലായിരുന്ന ചെക്കോസ്ളോവാക്യയില്‍ പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് മേരി നാട്ടിലേക്കു മടങ്ങാന്‍ മേരി വിസമ്മതിച്ചത്. കുറച്ചുനാള്‍ ലണ്ടനില്‍ തങ്ങിയശേഷം അമേരിക്കയില്‍ അഭയം തേടി. 1992ല്‍ നൂറാം വയസ്സില്‍ മരിച്ചു.
മറ്റൊരു കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന ഹംഗറിയില്‍നിന്നു 1956ലെ മെല്‍ബണ്‍ (ഓസ്ട്രേലിയ) ഗെയിംസില്‍ പങ്കെടുത്ത ടീമിലെ ഏതാണ്ടു പകുതിപേരും പാശ്ചാത്യ രാജ്യങ്ങളില്‍ അഭയം തേടുകയുണ്ടായി. അതിന് അവരെ പ്രേരിപ്പിച്ചത് ഹംഗറിയില്‍ ആ വര്‍ഷം സോവിയറ്റ് സൈന്യം നടത്തിയ നിഷ്ഠുരമായ ഇടപെടലായിരുന്നു.
ടോക്കിയോയില്‍ ആദ്യമായി നടന്ന 1964ലെ ഒളിംപിക്സ്, 1968ലെ മെക്സിക്കോ സിറ്റി ഒളിംപിക്സ്, 1972ല്‍ ജര്‍മ്മനിയിലെ മ്യൂണിക്കിലും 1976ല്‍ കാനഡയിലെ മോണ്‍ട്രിയോളിലും 1980ല്‍ സോവിയറ്റ് യൂണിയനിലെ മോസ്ക്കോയിലും 1984, 1996 വര്‍ഷങ്ങളില്‍ അമേരിക്കയിലെ ലൊസാഞ്ചസിലും അറ്റ്ലാന്റയിലും നടന്ന ഒളിംപിക്സ്, 2000ലെ സിഡ്നി (ഓസ്ട്രേലിയ) ഒളിംപിക്സ്, 2012ല്‍ ലണ്ടനില്‍ വീണ്ടും നടന്ന ഒളിംപിക്സ്, 2006, 2018 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലും ഗോള്‍ഡ് കോസ്റ്റിലും 2014ല്‍ ബ്രിട്ടനിലെ ഗ്ളാസ്ഗോയിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ ഫുട്ബോള്‍ മല്‍സരം എന്നിവയും ഇത്തരം സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. ഈ പട്ടിക പൂര്‍ണമല്ല.
ബെലാറസ് അത്‌ലീറ്റുമായി ബന്ധപ്പെട്ട സംഭവം മുന്‍പ് കമ്യൂണിസ്റ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ കൂറുമാറ്റത്തെ ഓര്‍മിപ്പിക്കുന്നു. ബെലാറസ് മുന്‍പ് സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നുവെന്നതാണ് അതിനൊരു കാരണം. അന്നുണ്ടായിരുന്നതുപോലുള്ള ഭരണമാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നതും.
അവരുടെ അത്‌ലീറ്റ് ക്രിസ്റ്റീന സിമനൂസ്കായ (24) ടോക്കിയോയില്‍ എത്തിയത് ഇരുനൂറു മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാനായിരുന്നു. എന്നാല്‍, പരിശീലകര്‍ പെട്ടെന്ന് അവരോട് 4 x 400 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനുവേണ്ടി നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്ന അത്‌ലീറ്റുകൾ ആവശ്യമായ ലഹരിമരുന്നു പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തതായിരുന്നു കാരണം. ബെലാറസ് ഒളിംപിക് സംഘത്തിലെ ഭാരവാഹികളും ആ വീഴ്ചയ്ക്ക് ഉത്തരവാദികളായിരുന്നു. അതു മറച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
4 x 400 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ ആവശ്യമായ പരിശീലനം തനിക്കു കിട്ടിയില്ലെന്ന ന്യായത്തില്‍ ക്രീസ്റ്റീന വിസമ്മതിച്ചു. നാട്ടില്‍ തിരിച്ചെത്തിയാല്‍ കാണിച്ചു തരാമെന്നായിരുന്നു ഇതിനു ഭാരവാഹികള്‍ നല്‍കിയ മറുപടി. 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ അവര്‍ ക്രിസ്റ്റീനയെ അനുവദിച്ചുമില്ല. സാമൂഹിക മാധ്യമത്തിലൂടെ ക്രിസ്റ്റീന ഇതിനെ വിമര്‍ശിച്ചപ്പോള്‍ ബെലാറസ് ഒളിംപിക് കമ്മിറ്റിയില്‍നിന്നു രൂക്ഷമായ പ്രതികരണം ഉണ്ടാവുകയും ചെയ്തു. ഉടന്‍തന്നെ നാട്ടിലേക്കു മടങ്ങാനായിരുന്നു കല്‍പ്പന.
നാട്ടിലേക്കു കയറ്റിവിടാനായി ക്രിസ്റ്റീനയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോയെങ്കിലും വിമാനത്തില്‍ കയറാന്‍ ക്രിസ്റ്റീന കൂട്ടാക്കിയില്ല. പൊലീസിന്‍റെ സഹായം തേടുകയും പോളണ്ടിന്‍റെ എംബസ്സിയില്‍ കൊണ്ടുവിടാന്‍ അപേക്ഷിക്കുകയും ചെയ്തു. രണ്ടു രാത്രി എംബസ്സിയില്‍ കഴിഞ്ഞ ക്രിസ്റ്റീനയ്ക്കുപോളണ്ട് അഭയം അനുവദിച്ചു.
പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സോയില്‍ അവരെ എത്തിച്ചത് ടോക്കിയോയില്‍ നിന്ന് അവിടേക്കു നേരിട്ടുള്ള വിമാനത്തിലല്ല, ഓസ്ട്രിയയിലെ വിയന്ന വഴിക്കുള്ള വിമാനത്തിലാണ്. ക്രിസ്റ്റീനയെ പിടികൂടാനായി ബെലാറസ് അധികൃതര്‍ വിമാനം റാഞ്ചാനും മടിക്കില്ലെന്ന ഭയമായിരുന്നു അതിനു കാരണം. അത്തരമൊരു ഭയം ജനിക്കാന്‍ ഇടയാക്കുന്ന ഒരു വിമാന റാഞ്ചല്‍ സംഭവം ഇക്കഴിഞ്ഞ മേയില്‍ നടന്നിരുന്നു.
ക്രിസ്റ്റീന വാഴ്സോയില്‍ എത്തുമ്പോഴേക്കും അവരുടെ ഭര്‍ത്താവ് ആര്‍സനി സഡാനെവിച്ചും എത്തി. നേരത്തെതന്നെ ബെലാറസിൽ നിന്ന് യുക്രെയിനിലേക്കു രക്ഷപ്പെട്ടിരുന്ന അദ്ദേഹം അവിടെനിന്നു വാഴ്സോയില്‍ എത്തുകയായിരുന്നു. അദ്ദേഹത്തിനും പോളണ്ട് അഭയം നല്‍കി. പ്രസിഡന്‍റ് ലുകഷെന്‍കോയുടെ അപ്രീതി സമ്പാദിച്ച് നേരത്തെതന്നെ നൂറുകണക്കിനു ബെലാറസുകാർ അഭയം പ്രാപിച്ചിട്ടുള്ള രാജ്യമാണ് തൊട്ടടുത്തുള്ള പോളണ്ട്.
യുക്രെയിന്‍, ലിത്വാനിയ, ലാറ്റ്വിയ എന്നീ മറ്റു മൂന്ന് അയല്‍ രാജ്യങ്ങളിലും ഒട്ടേറെ ബെലാറുസ് വിമതരുണ്ട്. അവരില്‍ ഒരാളായിരുന്നു വിറ്റാലി ഷിഷോവ് എന്ന ഇരുപത്താറുകാരന്‍. ബെലാറസില്‍നിന്നു യുക്രെയിനില്‍ അഭയം തേടിയെത്തുന്നവരെ സഹായിക്കുന്ന ഒരു സംഘടനയുടെ തലവനായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് രണ്ടിനു രാവിലെ പ്രഭാത സവാരിക്കുവേണ്ടി കീവിലെ (യുക്രെയിന്‍) വീട്ടില്‍നിന്നു പോയ അദ്ദേഹം തിരിച്ചെത്തുകയുണ്ടായില്ല. അടുത്തുള്ള ഒരു പാര്‍ക്കിലെ കാട്ടുപ്രദേശത്ത് ഒരു മരക്കൊമ്പില്‍ തൂങ്ങി മരിച്ചനിലയിലാണ് പിറ്റേന്നു കണ്ടെത്തിയത്. കൊലപാതകമാണെന്നും അതിന്‍റെ പിന്നില്‍ ലുകഷെഷന്‍കോയുടെ ഏജന്‍റുമാരാണെന്നും സംശയിക്കുന്നു. അതിനാല്‍, ക്രിസ്റ്റീന നാട്ടിലേക്കു തിരിച്ചുപോകാന്‍ ഭയപ്പെട്ടതില്‍ ആരും അല്‍ഭുതപ്പെടുന്നില്ല.
സ്വന്തം സംഘത്തിന്‍റെ ഭാരവാഹികളുടെ ആജ്ഞ ലംഘിക്കുകവഴി ക്രിസ്റ്റീന ചെയ്തത് ബെലാറസിന്‍റെ ഒളിംപിക് കമ്മിറ്റിയെക്കൂടി വെല്ലുവിളിക്കുകയായിരുന്നു. ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്‍റ് മറ്റാരുമല്ല, പ്രസിഡന്‍റ് ലുകഷെന്‍കോയുടെ മൂത്തമകന്‍ വിക്ടറാണ്. പിതാവ് തന്‍റെ പിന്‍ഗാമിയാകാന്‍ കണ്ടുവച്ചതായി കരുതപ്പെടുന്ന ആളുമാണ് നാല്‍പ്പത്തഞ്ചുകാരനായ വിക്ടര്‍ ലുകഷെന്‍കോ.
തന്നെ ധിക്കരിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ ലുകഷെന്‍കോ മടിക്കില്ലെന്നതു നേരത്തെതന്നെ കുപ്രസിദ്ധമാണ്. അതിനൊരു ഉദാഹരണമായിരുന്നു ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വിമാനറാഞ്ചല്‍ സംഭവം. വിദേശത്തിരുന്നു തനിക്കെതിരായ പ്രക്ഷോഭം ഏകോപിപ്പിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിരുന്ന ഓണ്‍ലൈന്‍ ജേണലിസ്റ്റ് റോമന്‍ പ്രോട്ടസേവിച്ചിനെ അദ്ദേഹം പിടികൂടിയത് അങ്ങനെയാണ്.
റയാന്‍എയര്‍ എന്ന ഐറിഷ് യാത്രാവിമാനത്തില്‍ ഗ്രീസിലെ ആതന്‍സില്‍നിന്നു ലിത്വാനിയയിലെ വില്‍നിയസിലേക്കു മടങ്ങുകയായിരുന്നു പ്രോട്ടസേവിച്ച് (26). വിമാനം ബെലാറസിന്‍റെ മുകളിലൂടെ പറന്ന് ലിത്വാനിയയുടെ അതിര്‍ത്തിയിലേക്കു കടക്കാന്‍ ഒരുങ്ങുമ്പോള്‍ അതില്‍ ബോംബുണ്ടെന്ന വ്യാജസന്ദേശം നല്‍കി വിമാനത്തെ ബെലാറസിന്‍റെ തലസ്ഥാനമായ മിന്‍സ്ക്കില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മിന്‍സ്ക്കില്‍ പ്രോട്ടസേവിച്ച് അറസ്റ്റിലായി. വിമാനം റാഞ്ചാന്‍ ഉത്തരവിട്ടത് ലുകഷെന്‍കോ തന്നെയായിരുന്നുവത്രേ.
വിമാനത്തിലുണ്ടായിരുന്ന 126 പേരുടെയും ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഈ സംഭവത്തിന്‍റെ പേരില്‍ ബെലാറസിന്റെ വ്യോമാതിര്‍ത്തിയും അവരുടെ വിമാനങ്ങളും രാജ്യാന്തര ബഹിഷ്ക്കരണത്തെ നേരിടേണ്ടിവന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ 27 അംഗ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അമേരിക്കയുംബെലാറുസിനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
'യൂറോപ്പിലെ അവസാനത്തെ ഏകാധിപതി' എന്നറിയപ്പെടുകയാണ് അറുപത്താറുകാരനായ ലുകഷെന്‍കോ. സോവിയറ്റ് യൂണിയനില്‍നിന്നു ബെലാറസ് സ്വതന്ത്രമായതിന്‍റെ നാലാം വര്‍ഷം (1994ല്‍) നടന്ന തിരഞ്ഞെടുപ്പിലൂടെ അതിന്‍റെ ആദ്യത്തെ പ്രസിഡന്‍റാവുകയായിരുന്നു. പിന്നീടു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചു. അതിനുവേണ്ടി വ്യാപകമായ തോതില്‍ കൃത്രിമം നടത്തിയെന്നായിരുന്നുആരോപണം.
അങ്ങനെ അഞ്ചു തവണയായി 26 വര്‍ഷം അധികാരത്തിലിരുന്ന ലുകഷെന്‍കോ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ അതേ വിധത്തില്‍തന്നെ ആറാം തവണയും പ്രസിഡന്‍റായി. 80 ശതമാനം വോട്ടുകള്‍ നേടി ജയിച്ചുവെന്നായിരുന്നു അവകാശവാദം. ലുകഷെന്‍കോ രാജിവയ്ക്കണമെന്നും രാജ്യാന്തര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യവുമായി അന്നുമുതല്‍ പ്രക്ഷോഭം നടന്നുവരുന്നു.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Videsharangom Column - Belarusian sprinter Krystsina Tsimanouskaya refuses to leave Tokyo