മരണത്തിന്‍റെ നിഴലില്‍ ജീവിതം
പലസ്തീന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ മിസൈല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ട വിവരമറിഞ്ഞവര്‍ ആരും ഒരുപക്ഷേ ഉടന്‍തന്നെ ഞെട്ടിയിട്ടുണ്ടാവില്ല.കാരണം, അദ്ദേഹത്തെപ്പോലുളളവര്‍ സദാ ജീവക്കുന്നതു മരണത്തിന്‍റെ നിഴലിലാണ്. ഹനിയയുടെ മുന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും ഗാസയില്‍കാര്‍ സ്ഫോടനത്തിരല്‍ കൂട്ടത്തോടെ
പലസ്തീന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ മിസൈല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ട വിവരമറിഞ്ഞവര്‍ ആരും ഒരുപക്ഷേ ഉടന്‍തന്നെ ഞെട്ടിയിട്ടുണ്ടാവില്ല.കാരണം, അദ്ദേഹത്തെപ്പോലുളളവര്‍ സദാ ജീവക്കുന്നതു മരണത്തിന്‍റെ നിഴലിലാണ്. ഹനിയയുടെ മുന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും ഗാസയില്‍കാര്‍ സ്ഫോടനത്തിരല്‍ കൂട്ടത്തോടെ
പലസ്തീന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ മിസൈല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ട വിവരമറിഞ്ഞവര്‍ ആരും ഒരുപക്ഷേ ഉടന്‍തന്നെ ഞെട്ടിയിട്ടുണ്ടാവില്ല.കാരണം, അദ്ദേഹത്തെപ്പോലുളളവര്‍ സദാ ജീവക്കുന്നതു മരണത്തിന്‍റെ നിഴലിലാണ്. ഹനിയയുടെ മുന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും ഗാസയില്‍കാര്‍ സ്ഫോടനത്തിരല്‍ കൂട്ടത്തോടെ
പലസ്തീന്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ മിസൈല്‍ ആക്രമണത്തില്‍ വധിക്കപ്പെട്ട വിവരമറിഞ്ഞവര്‍ ആരും ഒരുപക്ഷേ ഉടന്‍തന്നെ ഞെട്ടിയിട്ടുണ്ടാവില്ല. കാരണം, അദ്ദേഹത്തെപ്പോലുളളവര്‍ സദാ ജീവക്കുന്നതു മരണത്തിന്‍റെ നിഴലിലാണ്. ഹനിയയുടെ മുന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും ഗാസയില്‍ കാര്‍ സ്ഫോടനത്തിരല്‍ കൂട്ടത്തോടെ മരിച്ചത് കഷ്ടിച്ച് മൂന്നൂ മാസം മുന്‍പായിരുന്നു.
അറുപത്തിരണ്ടുകാരനായ ഹനിയയുടെ 80 വയസ്സായ സഹോദരി ഉള്‍പ്പെടെ മറ്റ് പത്തു കുടുംബാംഗങ്ങള്‍കൂടി മരിക്കുകയുണ്ടായി. ഹമാസ് നേതൃനിരയിലെ അദ്ദേഹത്തിന്‍റെ ചില മുന്‍ഗാമികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ അന്ത്യവും ഏറെ വ്യത്യസ്തമായ വിധത്തിലായിരുന്നില്ല. ഹമാസിന്‍റെ സ്ഥാപക നേതാക്കളായ ഷേക്ക് അഹമ്മദ് യാസീനും അബ്ദുല്‍ അസീസ് അല്‍ റന്‍തീസിയും 2004ല്‍ വധിക്കപ്പെട്ടത് ഒരു മാസത്തിനിടയിലായിരുന്നു. എല്ലാറ്റിനും ഉത്തരവാദി ഇസ്രയേലാണെന്നായിരുന്നു ആരോപണം.
ഹമാസിന്‍റെ സൈനിക വിഭാഗം മേധാവിയായ മുഹമ്മദ് ദായിഫ് (58) കഴിഞ്ഞമാസം മധ്യത്തില്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണം ആസൂത്രണെ ചെയ്തവരില്‍ ഒരാള്‍ ദായിഫായിരുന്നുവത്രേ.
ഇക്കഴിഞ്ഞ ബുനാഴ്ച (ജൂലൈ 31) ഇറാന്‍റെ തലസ്ഥാനമായ ടെഹറാനില്‍ താന്‍ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലായിരുന്നു ഹനിയയുടെ മരണം. നേരത്തെ അവിടെ ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാണെന്നും പറയപ്പെടുന്നു. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.
ഇറാന്‍റെ പുതിയ പ്രസിഡന്‍റ് മസൂദ് പെസഷ്ക്കിയാന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹറാനില്‍ എത്തിയതായിരുന്നു ഹനിയ. ചൊവ്വാഴ്ചയായിരുന്നു സ്ഥാനാരോഹണം. പരിഷ്ക്കരണ വാദിയായി കരുതപ്പെടുന്ന പുതിയ ഇറാന്‍ പ്രസിഡന്‍റിനോടുളള ഇസ്രയേലിന്‍റെ സമീപനത്തില്‍ പ്രതീക്ഷയ്ക്കൊന്നും വകയില്ലെന്നും ഇതോടെ പ്രകടമാവുന്നു.
ഹമാസിനു മാത്രമല്ല, ഇറാനും എതിരേയുളള ഇസ്രയേലിന്‍റെ നേര്‍ക്കുനേര്‍ ആക്രമണമായിട്ടാണ് ഹനിയ വധം വിലയിരുത്തപ്പടൃന്നത്. തങ്ങളാണ് ഉത്തരവാദികളെന്ന് ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര് എന്തുവേണമെങ്കിലും കരുതിക്കെളളട്ടെയെന്ന മട്ടില്‍ നിശ്ശബ്ദത പാലിക്കുകയാണ് ഇസ്രയേലിന്‍റെ പതിവും. എന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നു ശപഥം ചെയ്തിരിക്കുകയാണ് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി.
ഗാസയലെ യുദ്ധം പത്തു മാസത്തിനിടയില്‍ ഏതാണ്ട് 40,000 പേരുടെ ജീവന്‍ അപഹരിച്ച ശേഷവും തുടരുന്നതിനിടയിലാണ് അതവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്കു കടുത്ത ക്ഷതമേല്‍പ്പിക്കുന്ന പുതിയ സംഭവ വികാസം. ഗാസയിലെ അവശേഷിക്കുന്ന ജനങ്ങളെയെങ്കിലും കൃൂട്ടമരണത്തില്‍ നിന്നും പട്ടിണിയില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടി വെടിനിര്‍ത്തല്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.
ഖത്തറിലെ ദോഹയിലും ഈജിപ്തിലെ കയ്റോയിലുമായി അതു സംബന്ധിച്ച് പല തവണ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ആ ചര്‍ച്ചകളിലെ മുഖ്യ പങ്കാളിയായിരുന്നു ഹമാസിന്‍റെ രാഷ്ട്രീയ വിഭാഗത്തിന്‍റെ തലവനായ ഹനിയ. മിതഭാഷിയും നയജ്ഞനും പ്രായോഗിക നിലപാടുകാരനുമായി അറിയപ്പെടുകയായിരുന്നു. ഹനിയയുടെ മരണം സ്വാഭാവികമായും ഈ ചര്‍ച്ചകളെ തല്‍ക്കാലത്തേക്കെങ്കിലും സ്തംഭനത്തിലാക്കാന്‍ ഇടയുണ്ട്.
ഇറാനും ഇസ്രയേലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുവെന്നതാണ് ഈ സംഭവത്തിന്‍റെ ഒരു പ്രത്യേകത. പക്ഷേ, ഇതാദ്യമല്ല. സിറിയയുടെ തലസ്ഥാനമായ ഡമസ്ക്കസില്‍ ഏപ്രില്‍ ഒന്നിന് ഇറാന്‍റെ കോണ്‍സുലേറ്റ് കെട്ടിടത്തിനുനേരെ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തോടെതന്നെ അതിനു തുടക്കം കുറിക്കപ്പെടുകയുണ്ടായി. ഇറാന്‍റെ സവിശേഷ സൈനിക വിഭാഗമായ റവലൂഷണറി ഗാര്‍ഡ് കോറിലെ സീനിയര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു.
ഡമസ്ക്കസിലെ കോണ്‍സുലേറ്റ് കെട്ടിടം നയതന്ത്ര നിയമമനുസരിച്ച് ഇറാന്‍റെ അധികാര പരിധിയിലുളള പ്രദേശമാണ്. ആ കെട്ടിടത്തിനു നേരെയുളള ആക്രമണം ഇറാനുതന്നെ എതിരായ ആക്രമണമായി ഇറാന്‍ കുറ്റപ്പെടുത്തിയതിനു കാരണവും അതായിരുന്നു. പതിവുപോലെ സംഭവം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. എങ്കിലും ഇറാന്‍ ക്ഷോഭിക്കുകയും തിരിച്ചടിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
അതിന്‍റെ 13ാം ദിവസമായിരുന്നു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്‍റെ പ്രത്യാക്രമണം. ഇറാനെ പിന്തുണയ്ക്കുന്ന ലെബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തികള്‍ എന്നിവരും സിറിയയിലെയും ഇറാഖിലെയും സമാനമായ തീവ്രവാദി സായുധ സംഘടനകളും നേരത്തെതന്നെ പരിമിതമായ തോതില്‍ ഇസ്രയേലിനെ ആക്രമിച്ചുകൊണ്ടിരുന്നു.
ഇത്തവണ ഇറാനും അതില്‍ പങ്കു ചേരുകയും ഇറാന്‍റെ അതിര്‍ത്തിക്കത്തുനിന്നുതന്നെ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിനുനേരെ ചീറിപ്പറക്കുകയും ചെയ്തു. പക്ഷേ, അവയ്ക്ക് ഇസ്രയേലിന്‍റെ അത്യാധുനിക പ്രതിരോധ സംവിധാനത്തെ മറികടക്കാനായില്ല. ആകാശത്തുവച്ചുതന്നെ തകര്‍ക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം മുറുകിക്കൊണ്ടിരിക്കേ ഇറാന്‍ റവലൂഷണറി ഗാര്‍ഡിലെ മറ്റൊരു സീനിയര്‍ ജനറലും (സയ്യിദ് റാസി മൂസാവി) മിസൈല്‍ ആക്രമണത്തിന് ഇരയായിരുന്നു. അതിനും ഇസ്രയേലിനെയാണ് ഇറാന്‍ കുറ്റപ്പെടുത്തിയത്. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. പക്ഷേ, പരക്കേ ഭയപ്പെട്ടിരുന്നതുപോലുളള അതിസാഹസിക നടപടികളൊന്നുമുണ്ടായില്ല.
വിവിധ വര്‍ഷങ്ങളിലായി ഇറാന്‍റെ അഞ്ച് ഉന്നത ആണവ ശാസ്ത്രജ്ഞര്‍ വധിക്കപ്പട്ടതിനും ഉത്തരവാദിയായി ഇറാന്‍ കുറ്റപ്പെടുത്തിയത് ഇസ്രയേലിനെയാണ്. പതിവുപോലെ അതും ഇസ്രയേല്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല. സമാനമായ തോതിലുളള തിരിച്ചടിക്ക് ഇറാന്‍ മുതിരുകയുമുണ്ടായില്ല.
അധിനിവേശ പലസ്തീനിലെ ജനങ്ങളുടെ ദുരിത ജീവിതം നേരില്‍ അനുഭവിച്ചറിഞ്ഞ ആളായിരുന്നു ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഹനിയ. ചെറുപ്പത്തില്‍തന്നെ പല തവണ ഇസ്രയേല്‍ അധികൃതരുമായി ഏറ്റുമുട്ടുകയും ജയിലിലാവുകയും ഒടുവില്‍ നാടു കടത്തപ്പെടുകയും ചെയ്തു. 1993ലെ സമാധാന പ്രക്രിയയുടെ ഭാഗമായി രൂപംകൊണ്ട പലസ്തീന്‍ അതോറിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചതോടെ പ്രധാനമന്ത്രിയായി. പിന്നീട് പലസ്തീന്‍കാര്‍തന്നെ തമ്മില്‍ തെറ്റിപ്പിരിയുകയും ഹനിയ താമസം ഖത്തറിലേക്കു മാറ്റുകയും ചെയ്തു.
ഗാസയിലെ യുദ്ധത്തോടനുബന്ധിച്ചുളള കേസുകളില്‍ അറസ്റ്റ് ചെയ്യാനായി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) വാറന്‍റ് പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ചു പേരില്‍ ഒരാളായിരുന്നു ഹനിയ. ഹമാസിലെതന്നെ യഹ്യ സിന്‍വാര്‍, മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്റി, ഇസ്രയേലിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗല്ലാന്‍റ് എന്നിവരാണ് മറ്റുളളവര്‍.
ഇറാനില്‍വച്ച്, അതും പുതിയ ഇറാന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചുവെന്നത് ഇറാനു നാണക്കേടുണ്ടാക്കുന്നു. പക്ഷേ, പ്രതിവിധിയെന്ത്? തിരിച്ചടിക്കുമോ? അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും? ഭയാശങ്കകളോടെയാണ് ലോകം ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്.