അമേരിക്കയ്ക്കാര്‍ക്കു തങ്ങള്‍ക്കിടയിലെ കറുത്ത വര്‍ഗക്കാരില്‍ നിന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ കാത്തിരിക്കേണ്ടിവന്നത് രണ്ടേകാല്‍ നൂറ്റാണ്ടു കാലമാണ്. സ്ത്രീകളുടെ കാര്യമാണെങ്കില്‍ സ്ഥിതി അതിലുമേറെ കഷ്ടം. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയിരുന്നിട്ടും

അമേരിക്കയ്ക്കാര്‍ക്കു തങ്ങള്‍ക്കിടയിലെ കറുത്ത വര്‍ഗക്കാരില്‍ നിന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ കാത്തിരിക്കേണ്ടിവന്നത് രണ്ടേകാല്‍ നൂറ്റാണ്ടു കാലമാണ്. സ്ത്രീകളുടെ കാര്യമാണെങ്കില്‍ സ്ഥിതി അതിലുമേറെ കഷ്ടം. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയിരുന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയ്ക്കാര്‍ക്കു തങ്ങള്‍ക്കിടയിലെ കറുത്ത വര്‍ഗക്കാരില്‍ നിന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ കാത്തിരിക്കേണ്ടിവന്നത് രണ്ടേകാല്‍ നൂറ്റാണ്ടു കാലമാണ്. സ്ത്രീകളുടെ കാര്യമാണെങ്കില്‍ സ്ഥിതി അതിലുമേറെ കഷ്ടം. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയിരുന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയ്ക്കാര്‍ക്കു തങ്ങള്‍ക്കിടയിലെ കറുത്ത വര്‍ഗക്കാരില്‍ നിന്ന് ഒരാളെ പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ കാത്തിരിക്കേണ്ടിവന്നത് രണ്ടേകാല്‍ നൂറ്റാണ്ടു കാലമാണ്. സ്ത്രീകളുടെ കാര്യമാണെങ്കില്‍ സ്ഥിതി അതിലുമേറെ കഷ്ടം. 

ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയിരുന്നിട്ടും സമാനമായ പദവി ലഭിക്കാന്‍ അമേരിക്കയില്‍ ഒരു സ്ത്രീക്കും ഇതുവരെ സാധ്യമായിട്ടില്ല. ഒരുപക്ഷേ, ആ ചരിത്രം മാറ്റിയെഴുതപ്പെടാനുളള അവസരമായിരിക്കും ഈ വര്‍ഷം നവംബര്‍ അഞ്ച്. 

ADVERTISEMENT

മുന്‍പ് ആരും കാര്യമായി സങ്കല്‍പ്പിച്ചിട്ടില്ലാത്ത വിധത്തില്‍ ഒരു ഇന്ത്യന്‍ വംശജയെ യുഎസ് പ്രസിഡന്‍റാക്കി മറ്റൊരു ചരിത്രം രചിക്കപ്പെടാനുളള സാധ്യതയുമുണ്ട്. അമ്മ വഴി തമിഴ്നാട്ടുകാരിയായ കമല ഹാരിസ് അമേരിക്കയുടെ 47ാമത്തെ പ്രസിഡന്‍ാവുകയാണെങ്കില്‍ സംഭവിക്കുന്നത് അതായിരിക്കും. അതിനെല്ലാം കൂടി അവശേഷിക്കുന്നതു രണ്ടു മാസവും ഏതാനും ദിവസങ്ങളും മാത്രം. 

 

മുഖ്യകക്ഷികളായ ഡമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും അവസാന പോരാട്ടത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായി മിക്കവാറും നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്ന മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കീഴില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു (റണ്ണ്ങ് മേറ്റായി) മല്‍സരിക്കുന്നത് ആരായിരിക്കുമെന്ന കാര്യത്തില്‍ മാത്രമേ ചോദ്യം അവശേഷിച്ചിരുന്നുളളൂ. 

ഡമോക്രാറ്റിക് പാര്‍ട്ടിയിലാണെങ്കില്‍ അത്തരമൊരു സംശയത്തിനു പ്രസക്തിയേ ഉണ്ടായിരുന്നില്ല. നിലവിലുളള പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഒരു തവണകൂടി തല്‍സ്ഥാനങ്ങളിലേക്കു മല്‍സരിക്കുമെന്നായിരുന്നു ജൂലൈ മൂന്നാം വാരം വരെയുളള സ്ഥിതി. അതാണ് പതിവ് രീതിയും.

ADVERTISEMENT

അഭൂതപൂര്‍വമായ വിധത്തില്‍ മാറ്റമുണ്ടായത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടിലാണ്. 81 വയസ്സും വാര്‍ധക്യസഹജമായ പ്രയാസങ്ങളുമുളള ബൈഡന്‍ മല്‍സരിച്ചാല്‍ പരാജയം ഉറപ്പാണെന്നു വൈകിയ വേളയിലാണങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടിക്കു ബോധ്യമായി. 

മല്‍സര രംഗത്തുനിന്നു മാറിനില്‍ക്കുകയല്ലാതെ അദ്ദേഹത്തിനു നിവൃത്തിയില്ലാതായി. നേരത്തെ അതു സംബന്ധിച്ച ഉപദേശങ്ങളെയും സമ്മര്‍ദങ്ങളെയുമെല്ലാം അദ്ദേഹം അവഗണിക്കുകയായിരുന്നു. 

സ്ഥാനാര്‍ഥി നിര്‍ണയത്തിനുളള പതിവു പ്രക്രിയകള്‍ക്ക് ആവശ്യമായ സമയമെല്ലാം പൂര്‍ത്തിയായ സ്ഥിതിയില്‍ ആ രീതിയില്‍ പുതിയൊരാളെ കണ്ടെത്തുക സാധ്യമായിരുന്നില്ല. അതിനാല്‍ എളുപ്പ വഴിയാരാവുകയും നിലവിലുളള വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെത്തന്നെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 

വിസ്ക്കോന്‍സില്‍ സംസ്ഥാനത്തെ മില്‍വോക്കിയില്‍ ഓഗസ്റ്റില്‍ നാലു ദിവസം നടന്നതും 50,000 പേര്‍ പങ്കെടുത്തതുമായ ഡമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ കമലയെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് വെറുമൊരു ഔപചാരിക നടപടിയായിന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയായിരുന്നു. 

ADVERTISEMENT

കമല ഹാരിസ് വൈസ് വൈസ് പ്രസിഡന്‍റ്  സ്ഥാനാര്‍ഥി പദവിയില്‍നിന്ന് ഉയര്‍ത്തപ്പട്ടതോടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി സ്ഥാനത്തുവന്ന ഒഴിവ് ആരിലൂടെ എങ്ങനെ നികത്തും? ദിവസങ്ങള്‍ക്കകം ആ ചോദ്യത്തിനും ഉത്തരമായി-മിന്നസോട്ട സംസ്ഥാന ഗവര്‍ണര്‍ ടിം വാള്‍സ് എന്ന അറുതുകാരനിലൂടെ.

മുന്‍പ് സ്കൂള്‍ അധ്യാപകനും വിമുക്ത ഭടനുമായ വാള്‍സ് 2019ല്‍ ആദ്യമായി ഗവര്‍ണറാവുകയായിരുന്നു. അതിനുമുന്‍പ് കോണ്‍ഗ്രസിന്‍റെ അധോസഭയായ പ്രതിനിധിസഭയില്‍ അംഗമായിരുന്നു. പക്ഷേ, മിന്നസോട്ട സംസ്ഥാനത്തിനു പുറത്ത് അധികമാരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുപോലുമില്ല.

ട്രംപ് തന്‍റെ റണ്ണിങ് മേറ്റാകാന്‍ കണ്ടെത്തിയ ജെ. ഡി. വാന്‍സ് എന്ന ജയിംസ് ഡേവിഡ് വാന്‍സിന്‍റെ സ്ഥിതിയും ദേശീയ പ്രശസ്തിയുടെ കാര്യത്തില്‍ അധികമൊന്നും വ്യത്യസ്തമല്ല. എങ്കിലും രണ്ടു തലങ്ങളില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഒഹായോയില്‍നിന്നുളള സെനറ്ററായ അദ്ദേഹത്തിനു 40 വയസ്സേയുള്ളൂ. എഴുപത്തെട്ടുകാരനായ ട്രംപിന്‍റെ ഏതാണ്ടു പകുതി പ്രായം. ഇത്രയും വലിയ പ്രായവ്യത്യാസം അസാധാരണമാണ്. 

വാന്‍സിനെ സംബന്ധിച്ച ഒരു സവിശേഷത ഏറ്റവും കൗതുകമുണര്‍ത്തുന്നത് ഒരുപക്ഷേ ഇന്ത്യയിലായിരിക്കും. കാരണം അദ്ദേഹം ഇന്ത്യയുടെ ജാമാതാവാണ്. ഭാര്യ ഉഷ ചിലുകുറി (38) കഴിഞ്ഞ നൂറ്റാണ്ടില്‍ ആന്ധ്രയില്‍നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തിലെ അംഗമാണ്. ലോ കോളജില്‍ ഒന്നിച്ചു പഠിച്ചിരുന്ന കാലത്ത് അവര്‍ അനുരക്തരാവുകയും 2014ല്‍ വിവാഹിതരാവുകയും ചെയ്തു.  

സാധാരണ ഗതിയില്‍ ഒരു പ്രസിഡന്‍റ് അല്ലെങ്കില്‍ മുന്‍ പ്രസിഡന്‍റ് രണ്ടാം തവണ മല്‍സരിക്കുമ്പോള്‍ റണ്ണിങ് മേറ്റിനെ മാറ്റുക പതിവില്ല. ആ നിലയില്‍ ട്രംപിന്‍റെ റണ്ണിങ് മേറ്റ് ഇത്തവണയും മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ആകേണ്ടതായിരുന്നു. എന്തു കൊണ്ടാണ് പെന്‍സിനെ ട്രംപ് കണ്ടെത്തിയതെന്നത് അന്നുതന്നെ ഒരു വലിയ സമസ്യയായിരുന്നു. 

ഇന്ത്യാന സംസ്ഥാന ഗവര്‍ണറും യുഎസ് പ്രതിനിധി സഭാംഗവുമായിരുന്നു എന്നതിലപ്പുറം അദ്ദേഹത്തെപ്പറ്റി  അധികമാരും കേട്ടിരുന്നുപോലുമില്ല. ട്രംപിനെ അദ്ദേഹം നിഴലിനെപ്പോലെ പിന്തുടര്‍ന്നു. എങ്കിലും ഒരു നിര്‍ണായക ഘട്ടത്തില്‍ (2021 ജനുവരിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഗൂണ്ടകള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണ വേളയില്‍) ട്രംപിനെ പെന്‍സ് തള്ളിപ്പറഞ്ഞു. അതോടെ തന്നെ ട്രംപിനു പുതിയൊരു റണ്ണിങ് മേറ്റിനെ കണ്ടെത്തേണ്ടത് ആവശ്യമായി. ആ അന്വേഷണമാണ് ഒടുവില്‍ ജെ. ഡി. വാന്‍സില്‍ എത്തിച്ചേര്‍ന്നത്. 

പാലക്കാട്ട് കുടുംബ വേരുകളുളള യുവ വ്യവസായ സംരംഭകനായ വിവേക് രാമസ്വാമിയും ട്രംപിന്‍റെ റണ്ണിങ് മേറ്റാകാന്‍ ആഗ്രഹിച്ചിരുന്നുവത്രേ. സൗത്ത് കാരൊലൈനയിലെ ഗവര്‍ണര്‍, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡര്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന പഞ്ചാബി സിഖ് കുടുംബാംഗമായ നിക്കി ഹേലിക്കും ഇതേ ആഗ്രഹുമുണ്ടായിരുന്നതായി പറയപ്പെടുന്നു. 

വിവേകും നിക്കിയും പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ട്രംപിനെ എതിര്‍ത്തവരായിരുന്നു. നിക്കിയുടെ ട്രംപ് വിരുദ്ധ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ അതിരൂക്ഷമാവുകയുമുണ്ടായി. ഏതായാലും ഇരുവര്‍ക്കും പരിഗണന ലഭിച്ചില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനു വേണ്ടിയുളള മല്‍സരം അങ്ങനെ ഏതാണ്ട് ഒരേ പേരുകളുളള രണ്ട് അജ്ഞാതര്‍ തമ്മിലുളള ഏറ്റുമുട്ടലാവുകയും ചെയ്തു. 

ഇന്ത്യക്കാരിയുടെ മകളായ (പിതാവ് ജമൈക്കക്കാരന്‍) കമലദേവി ഹാരിസ് എന്ന കമല ഹാരിസ് നാലു വര്‍ഷം മുന്‍പ് അമേരിക്കയുടെ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അവര്‍ വൈറ്റ്ഹൗസിനു മുന്നില്‍ എത്തി നില്‍ക്കുന്നതു പലരും സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും, പ്രസിഡന്‍റ് ബൈഡന് അസാധാരണ സാഹചര്യത്തില്‍ തന്‍റെ പാര്‍ട്ടിയുടെ ടിക്കറ്റ് കമലയ്ക്കു കൈമാറേണ്ടിവരുമെന്നു മാത്രം ഒരു പക്ഷേ, അധികമാരും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. 

കമല ഹാരിസ് 2020ല്‍ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് രണ്ടു മുഖ്യകക്ഷികളില്‍നിന്നുമായി ആ സ്ഥാനത്തേക്കു മല്‍സരിച്ച സ്ത്രീകള്‍ വെറും രണ്ടു പേരാണ്-1984ല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു ജെറല്‍ഡീന്‍ ഫെറാറോയും 2008ല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്നു സാറാ പൈലിനും. പ്രസിഡന്‍റ് സ്ഥാനത്തക്കു  മല്‍സരിച്ച വാള്‍ട്ടര്‍ മോണ്‍ഡേലും ജോണ്‍ മക്കെയിനും തോറ്റപ്പോള്‍ റണ്ണിങ്മേറ്റുകള്‍ എന്ന നിലയില്‍ ഒപ്പം അവരും തോറ്റു.

 

കമലയും അനുജത്തി മായയും ജനിച്ചത് അമേരിക്കയിലെ കലിഫോര്‍ണിയയിലാണെങ്കിലും അവരുടെ മാതാവ് ശ്യാമള തമിഴ്നാട്ടില്‍നിന്ന് എത്തിയതായിരുന്നു. ന്യൂഡല്‍ഹിയില്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന പി. വി. ഗോപാലന്‍റെ മകളായ ശ്യാമള ഡല്‍ഹിയിലെ വിദ്യാഭ്യാസത്തിനുശേഷം 19ാം വയസ്സില്‍ അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി. 

ലോകത്തിന്‍റെ മറ്റൊരു ഭാഗത്തുനിന്നു-വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹത്തിലെ ജമൈക്കയില്‍നിന്നു - പഠിക്കാനെത്തിയ ഡോണല്‍ഡ് ഹാരിസുമായി പരിചയപ്പെട്ടു. അവര്‍ വിവാഹിതരാവുകയും രണ്ടു മക്കളുണ്ടാവുകയും ചെയ്തു - കമലയും മായയും.

പക്ഷേ, കമലയ്ക്ക് ഏഴു വയസ്സായപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അതിനുശേഷം മക്കളെ വളര്‍ത്തിയത് ശ്യാമളയാണ്. നിയമ ബിരുദം നേടിയ കമല കുറച്ചുകാലം ഡിസ്ട്രിക്റ്റ് അറ്റോര്‍ണി (പ്രോസിക്യൂട്ടര്‍) ആയിരുന്നു. പിന്നീട് കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. സെനറ്ററുമായി. 2014ല്‍ ഡഗ്ളസ് എംബോഫ് എന്ന അഭിഭാഷകനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ മുന്‍വിവാഹത്തിലെ രണ്ടു മക്കളെ സ്വന്തം മക്കളായി കാണുന്നു. 

കമല ഒരു മുന്‍ പ്രോസിക്യൂട്ടറാണെങ്കില്‍ അവരുടെ എതിരാളിയായ ട്രംപ് ചില ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അമേരിക്കയിലെ ഈ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പലരും കാണുന്ന കൗതുകകരമായ മറ്റൊരു വസ്തുതയാണിത്.