നവംബർ 4, 2022 ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ ഒരു ഓപ്പറ ഗായികക്ക് കഴിയുമോ? കേറ്റ് ഷ്‌റോക് ('സയന്റിഫിക് അമേരിക്കൻ') ഉന്നയിച്ചതോടെ, കൗതുകകരമായ ഈ ചോദ്യം ജനപ്രീതി നേടിയൊരു കേട്ടുകേൾവിയുടെ പരിസരങ്ങളിൽ നിന്ന് ശാസ്ത്രവിചാരണയിൽ എത്തുന്നു. പാട്ട് ഉച്ചസ്ഥായിയിൽ എത്തിച്ചാൽ വീഞ്ഞു ചഷകങ്ങൾ തകർക്കാൻ ജാസ്

നവംബർ 4, 2022 ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ ഒരു ഓപ്പറ ഗായികക്ക് കഴിയുമോ? കേറ്റ് ഷ്‌റോക് ('സയന്റിഫിക് അമേരിക്കൻ') ഉന്നയിച്ചതോടെ, കൗതുകകരമായ ഈ ചോദ്യം ജനപ്രീതി നേടിയൊരു കേട്ടുകേൾവിയുടെ പരിസരങ്ങളിൽ നിന്ന് ശാസ്ത്രവിചാരണയിൽ എത്തുന്നു. പാട്ട് ഉച്ചസ്ഥായിയിൽ എത്തിച്ചാൽ വീഞ്ഞു ചഷകങ്ങൾ തകർക്കാൻ ജാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 4, 2022 ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ ഒരു ഓപ്പറ ഗായികക്ക് കഴിയുമോ? കേറ്റ് ഷ്‌റോക് ('സയന്റിഫിക് അമേരിക്കൻ') ഉന്നയിച്ചതോടെ, കൗതുകകരമായ ഈ ചോദ്യം ജനപ്രീതി നേടിയൊരു കേട്ടുകേൾവിയുടെ പരിസരങ്ങളിൽ നിന്ന് ശാസ്ത്രവിചാരണയിൽ എത്തുന്നു. പാട്ട് ഉച്ചസ്ഥായിയിൽ എത്തിച്ചാൽ വീഞ്ഞു ചഷകങ്ങൾ തകർക്കാൻ ജാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

നവംബർ 4, 2022 

ADVERTISEMENT

ഒച്ചയിലൂടെ വൈൻ ഗ്ളാസ് തകർക്കാൻ ഒരു ഓപ്പറ ഗായികക്ക് കഴിയുമോ? കേറ്റ് ഷ്‌റോക് ('സയന്റിഫിക് അമേരിക്കൻ') ഉന്നയിച്ചതോടെ, കൗതുകകരമായ ഈ ചോദ്യം ജനപ്രീതി നേടിയൊരു കേട്ടുകേൾവിയുടെ പരിസരങ്ങളിൽ നിന്ന് ശാസ്ത്രവിചാരണയിൽ എത്തുന്നു.

പാട്ട് ഉച്ചസ്ഥായിയിൽ എത്തിച്ചാൽ വീഞ്ഞു ചഷകങ്ങൾ തകർക്കാൻ ജാസ് സംഗീതത്തിലെ 'ഐക്കോണിക്' ഗായികയായ എല്ല ഫിറ്റ്‌സ്ജെറൾഡിന് കഴിഞ്ഞിട്ടില്ലേ? ചരിത്ര വസ്തുതകളിൽ ചോദ്യം ഉള്ളതിനാൽ ഇത് വിവാദപരം. എന്നാൽ, കഥയിൽ ചോദ്യമില്ലാത്തതിനാൽ, ഗുൻറ്റർ ഗ്രാസിന്റെ 'തകരച്ചെണ്ട' (The Tin Drum) എന്ന ആഖ്യാനത്തിൽ, പ്രതിഷേധത്തിൽ ഒച്ചയിട്ട് ചില്ലുകൾ ഉടയ്ക്കാൻ ഓസ്‌കാർ എന്ന പയ്യനുള്ള വിരുതിൽ നാം ചരിത്രം വായിക്കുന്നു. പക്ഷേ, ഓസ്‌കാറിന്റെ ഒച്ച ആഹ്ളാദമായിരുന്നെങ്കിൽ?   

വെളിച്ചം ഭൂഗുരുത്വത്തിലേക്കെന്നതു പോലെ ചരിത്രം വൈൻ ഗ്ളാസിന്റെ ചാപത്തിലേക്ക് വളയുന്നത് ഞാൻ മനസ്സിൽ വിഭാവനം ചെയ്യുന്നു.

ചുവട്ടിൽ നിന്ന് രണ്ടു വിരലുകൾക്കിടയിലൂടെയെടുത്ത് ഉള്ളംകൈയിൽ അനായാസം ഒതുക്കിപ്പിടിക്കാൻ അനുവദിക്കുന്ന വൈൻ ഗ്ളാസിന്റെ ആകൃതിയെ ഒരിക്കൽ ഞാൻ വാഴ്ത്തിയപ്പോൾ, വീഞ്ഞിനെക്കുറിച്ചും പാനപാത്രങ്ങളെക്കുറിച്ചും ധാരാളം അറിവുള്ളൊരു ഗവേഷകൻ എന്നോട് പറഞ്ഞിരുന്നു: ലഘുവായി കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ശബ്‌ദം സ്‌ഫടിക ചഷകങ്ങളുടെ വളവിൽ ഹൃദ്യമായൊരു അനുരണനം സൃഷ്ടിക്കുന്നു. 

ADVERTISEMENT

തീർച്ചയായും ഈ ഗവേഷകന്റെ നിരീക്ഷണത്തിൽ ശാസ്ത്രത്തിന്റെ സ്‌പർശമുണ്ട്. ഗാബ്രിയൽ ആത്മഗതമെന്നതു പോലെ പ്രതികരിക്കുന്നു: "ഇനി നമുക്ക് പാർട്ടികളിൽ 'ചീയർസ്' വേണ്ട, കേൾവിയായും തൊടലായും ഈ 'റെസനൻസ്' ഉടലിലേക്ക് പകരുക! പക്ഷേ നിങ്ങളുടെ ഇതിവൃത്തം ഒച്ചയുടെ ശക്തിയോ, സംഗീതത്തിന്റെ തകർച്ചയോ?"

നവംബർ 7, 2022 

ശബ്‌ദങ്ങൾക്ക് ചില്ലുപാത്രങ്ങളിൽ പ്രവർത്തിക്കാൻ  ഭൗതികശാസ്ത്രത്തിൽ വകുപ്പുണ്ട്. സ്‌ഫടികനിർമ്മിതമായ ഏതു വസ്‌തുവിനും അതിന്റേതായൊരു അനുരണന ആവൃത്തിയുണ്ട്. വേറൊരു വസ്‌തുവുമായുള്ള കൂട്ടിമുട്ടലിൽ, അല്ലെങ്കിൽ ശബ്‌ദ തരംഗങ്ങൾ പോലുള്ള ഉത്തേജകങ്ങളുടെ അലട്ടലിൽ, ആ വസ്‌തുവിന്റെ സ്‌പന്ദന വേഗമാണത്. 

പ്രത്യേകിച്ചും, ചില്ലിൽ തീർത്ത പാനപാത്രങ്ങളിൽ, വീഞ്ഞിന് നിറയാൻ പാകത്തിൽ ശൂന്യമായി കിടക്കുന്ന തുറപ്പാണ് അനുരണനത്തിന് കാരണം. ഒരു കിലുക്കം ('ക്ളിങ്ക്'). ഈ അനുരണനത്തിന്റെ ശബ്‌ദവിശേഷം ഏതെങ്കിലും ഗായികയുടെ ആലാപനത്തിലേക്ക് വിവർത്തനം ചെയ്‌താൽ, അവളുടെ ശബ്‌ദം അതിന്റെ തന്നെ അനുരണന ആവൃത്തിയിൽ നിങ്ങളുടെ വൈൻ ഗ്ളാസിനെ ചൂഴുന്ന വായുവിന്റെ തന്മാത്രകളിൽ കമ്പനങ്ങൾ സൃഷ്‌ടിക്കും; ആ ശബ്‌ദം ഏറെ ഉച്ചത്തിലായാൽ ചഷകം അതിന്റേതായ കമ്പനങ്ങളിൽ തകർന്ന്‌ തരിപ്പണമാകാം.

ADVERTISEMENT

ഇത് തികച്ചും സാധ്യം, പക്ഷേ, മെക്കാനിക്കൽ എഞ്ചിനീയറായ ജെഫ്രി കേസർ കൂട്ടിച്ചേർക്കുന്നു, നിങ്ങൾക്ക് മികവും ഭാഗ്യവും ഉണ്ടായിരിക്കണം. മികവ് എന്ന നിബന്ധന നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം. ആലാപനവുമായി നേരിട്ട് ബന്ധമുള്ളൊരു യോഗ്യതയാണത്. പക്ഷേ, ഭാഗ്യം?   

കയ്യിൽ പിടിച്ച കോപ്പയെ ശബ്ദത്തിലൂടെ ഉത്തേജിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം, പക്ഷേ കോപ്പ ഉടയുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ദ്രവ്യങ്ങളിൽ ചില ഭംഗങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നതും, ആകയാൽ ചില ഘട്ടങ്ങളിൽ ഈ ദ്രവ്യങ്ങൾ പരാജയപ്പെടുന്നതും ഏതെല്ലാം രീതികളിലാണെന്ന് പഠിക്കുന്ന ജെഫ്രി കേസർക്ക് ഇത്രയും ഉറപ്പിച്ച് പറയാം. 

പ്രശസ്‌തയായൊരു ഓപ്പറ ഗായിക ('ഡീവ') പാട്ടിലൂടെ ഒരു വീഞ്ഞുപാത്രം ഉടച്ചു തകർത്തെങ്കിൽ, അവരുടെ വിജയത്തിന്റെ രഹസ്യം സ്‌പഷ്ടം: സമ്മർദത്തിൽ അടിയറവു പറയുന്നത്ര അളവോളം സൂക്ഷ്മ വൈകല്യങ്ങൾ നിറഞ്ഞൊരു വസ്‌തുവായിരിക്കണം ആകസ്‌മികമായി അവരുടെ ഒച്ചക്ക് പാത്രമായത്.

അദൃശ്യമായ വിള്ളലുകളും വിടവുകളും എല്ലാ വസ്തുക്കളുടെയും പ്രതലത്തെ മൂടുന്നുവെങ്കിലും അവയുടെ തോതും സ്ഥാനവും വ്യത്യസ്‌തമായിരിക്കും. നഗ്ന ദൃഷ്‌ടിയിൽ ഒരേ പോലെയെന്ന് തോന്നിക്കുന്ന വൈൻ ഗ്ളാസുകളിൽ പോലും. ഈ വ്യത്യസ്‌തയിൽ ചില പ്രതലങ്ങൾ അഭേദ്യമായ ആവരണങ്ങളായി തുടരും. ചില്ലിൽ (പ്രതലത്തിൽ) തട്ടുന്നതു വരെ ശബ്‌ദം കടന്നുപോകുന്നത് തന്മാത്രയിൽ നിന്ന് തന്മാത്രയിലേക്കാണ്. വായുവിന്റെ തന്മാത്രകളെ സ്ഥാനഭ്രഷ്‌ടമാക്കാൻ കഴിയുന്നതിലെ അളവാണ് ഒരു ശബ്‌ദത്തിന്റെ ഉച്ചത. 

യന്ത്രങ്ങളുടെ ഉയർത്തൽ ഇല്ലാതെ നമ്മുടെ സ്വാഭാവികമായ ഒച്ചയിലൂടെ സ്‌ഫടികം തകർക്കുന്ന തന്ത്രത്തിൽ, അളവ് അഥവാ പരിമാണം ('വോൾയം') നിർണായകം. എല്ല ഫിറ്റ്‌സ്ജെറൾഡിന്റെ സ്വരത്തിൽ ഈ അളവ് സുലഭം. ഒപ്പം യന്ത്രങ്ങളുടെ സഹായം കൂടിയുണ്ടെങ്കിൽ? (യന്ത്രങ്ങളുടെ വരവ് അടുത്ത ലക്കത്തിലാവട്ടെ.)    

നവംബർ 9, 2022

ഓസ്‌കാർ എന്നെങ്കിലും അലർച്ചയിലൂടെ ഒരു വൈൻ ഗ്ളാസ് ഉടച്ചിട്ടുണ്ടോ? സത്യത്തിൽ, എഴുത്തിനെക്കുറിച്ചുള്ള ചിന്തകളിലൂടെ ഗ്രാസിന്റെ വിഭ്രാമക ആഖ്യാനങ്ങൾ കടന്നുപോകുമ്പോൾ, ഈ ചോദ്യത്തിലൂടെയാണ് ഞാൻ എല്ല ഫിറ്റ്‌സ്ജെറൾഡിലും ഓപ്പറ ഗായികകളിലും എത്തിയത്. 

ഗാബ്രിയൽ ചോദിക്കുന്നു, "ആ പയ്യൻ എന്തിനാണ് ഗ്ളാസുകൾ ഉടയ്ക്കുന്നത്? അവന്റെ അലർച്ച പ്രതിഷേധമാണെന്നല്ലേ നിങ്ങൾ പറഞ്ഞത്." / "ബൈ ഡിഫോൾട്, അതെ. പക്ഷേ, ചില നേരങ്ങളിൽ അതൊരു പ്രായോഗിക ഫലിതം മാത്രമാകാം." / ഏതു നേരങ്ങളിൽ!

ഞാൻ ഇതെഴുതുമ്പോൾ, സമയം പാതിരയോടടുക്കുന്നു; ഞാൻ ചിന്തിക്കുന്നു, നവംബർ മാസത്തിലെ ഒരു പ്രത്യേക തീയതിയോടടുത്തപ്പോൾ ഗ്രാസിന്റെ 'തകരച്ചെണ്ട' പെട്ടെന്നെന്റെ മനസ്സിലേക്ക് കയറി വന്നതെങ്ങനെ? 'നേരം' എന്ന വാക്കു പോലും ഒരു അനുബന്ധം പോലെ അതോടോപ്പമുണ്ട്. യാദൃച്ഛികത്വം എന്നതിനേക്കാൾ, നമ്മുടെ ഓർമ്മകൾ നാമറിയാതെ കൈകാര്യം ചെയ്യുന്ന സമയ പാലനമാണ് ഇതിലെ ചാലക ശക്തിയെന്ന് തോന്നും. 

നേരം: 1938 നവംബറിൽ, ഇതേ തീയതിയിലെ രാത്രിയിലാണ് നാസികളുടെ ആക്രമണ സംഘങ്ങൾ എത്രയോ ജൂതന്മാരുടെ പാർപ്പിടങ്ങളും ദേവാലയങ്ങളും കത്തിച്ചത്. പക്ഷേ, ചരിത്രത്തിൽ ഈ നവംബർ 9 അറിയപ്പെടുന്നത് "ആഗ്നേയ രാത്രി" എന്ന പേരിലല്ല. ആ രാത്രിയെക്കുറിച്ച് ആദ്യമായി വായിച്ചപ്പോൾ ഇതിൽ എനിക്കൊരു പൊരുത്തക്കേട് തോന്നിയിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ 'നേരം' രാത്രിയായിരുന്നു. നാസി തരംഗങ്ങളിലെ ഉന്നതങ്ങളുടെ നേരം രാത്രിയാണ്‌. 

ഉദാഹരണം: 'നീണ്ട കത്തികളുടെ രാത്രി' (Night of the Long Knives) — 1934ൽ, നാസി പാർട്ടി ശുദ്ധീകരിക്കാൻ, ഹിറ്റ്ലർ തന്റെ പ്രിയസഖാവും ആക്രമണ സംഘത്തിന്റെ തലവനുമായിരുന്ന ഏൺസ്‌റ്റ് റോം ഉൾപ്പെടെ നൂറ്റുക്കണക്കിന് തടസ്സക്കാരുടെ ഹത്യ സാധിച്ചെടുത്ത രാത്രി. ഇതിനും മുൻപ്, ഒരു രാത്രിയിൽ അല്ലെങ്കിലും, ബിയർ ഹാൾ പ്രക്ഷോഭം (Beer Hall Putsch) നടന്ന തീയതി നവംബർ 9,1923. പരാജയപ്പെട്ടൊരു മുന്നേറ്റമെങ്കിലും, ഹിറ്റ്ലർ തന്റെ സന്നിധാനം ജർമൻ ജനതയെ അറിയിച്ചത് ഇതിലൂടെയല്ലേ? ഇത്രയും എണ്ണങ്ങൾ ഓസ്‌കാറിന്റെ തകരച്ചെണ്ടയിൽ കൊട്ടപ്പെടുന്നു. 

"ചെണ്ടയുടെ തുകലിൽ ചുര മാന്തുന്ന മൃഗം" എന്നൊരു പ്രയോഗം എന്റെ പഴയൊരു കവിതയിലുണ്ടായിരുന്നു. ഗ്രാസിന്റെ ആഖ്യാനങ്ങളിലെ വിഭ്രാമക പ്രതലങ്ങളിൽ ചരിത്രം ചുര മാന്തുന്നു. എങ്കിൽ ആ അലർച്ച? 

Image Credit: W. Scott McGill/Shutterstock.com

ചുറ്റിക വീഴുന്നൊരു ജാലകച്ചില്ല് സങ്കൽപ്പിക്കുക. 

1938 നവംബറിലെ "ആഗ്നേയ രാത്രി' ചരിത്രത്തിൽ അറിയപ്പെടുന്നത്‌ "പൊട്ടിയ ചില്ലിന്റെ രാത്രി" (Night of Broken Glass) എന്ന പേരിലാണ്. അടുത്ത ഉദയം വരെ ജൂതന്മാരുടെ കടകളെല്ലാം തല്ലിത്തകർക്കുമ്പോൾ നാസികൾ തെരുവിൽ നിറച്ച കണ്ണാടിച്ചില്ലുകളാണ്‌ ഇതിലെ സൂചന. 

ഓസ്‌കാർ ചില്ലുകൾ പൊട്ടിക്കുന്നതെന്തിനെന്ന് ഗാബ്രിയൽ ചോദിച്ചില്ലേ? ഒരിക്കൽ, വളരെ വില പിടിച്ച സാധനങ്ങൾ (ആഭരണങ്ങൾ?) വിൽക്കുന്നൊരു കടയുടെ മുന്നിൽ മോഹിച്ചു നിൽക്കുന്നൊരു സ്ത്രീയെ ഓസ്‌കാർ അകലെ നിന്ന് കാണുന്നു. അവൾക്കും, കടയിൽ അവൾ മോഹിക്കുന്ന വസ്‌തുവിനും ഇടയിൽ ആകെയുള്ള തടസ്സം ഒരു കണ്ണാടിച്ചില്ല് മാത്രം. ഓസ്‌കാർ അതിനു നേർക്കലറുന്നു, ചില്ല് തകരുന്നു. ഇവിടെ ഓസ്‌കാറിന്റെ ഒച്ച ഒരു ചുറ്റികയാണ്. 

ഞാൻ ഓപ്പറ ഗായികകളുടെ ഒച്ചയിൽ എത്തിയതെങ്ങനെയെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം.  

Content Summary : Que Sera Sera - 18th column by Maythil Radhakrishnan