ജീവിതത്തിൽ സന്തോഷം ലഭിക്കാൻ വേണം ഈ മനോഭാവം

an-attitude-of-gratitude-happiness-life
SHARE

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും അതിനു കഴിയാതെ പോകുന്നതും പതിവാണ്.  ജീവിതത്തിൽ വിജയിച്ച നിരവധി പേർ പിന്തുടരുന്ന ഒരു ശീലമുണ്ട്. അതിനു പറയുന്ന പേരാണ് ‘An attitude of gratitude’ അഥവാ നന്ദിയുടെ മനോഭാവം. എത്ര വലിയ വിജയം നേടിയാലും സന്തോഷം കണ്ടെത്താൻ ഈ ശീലം അനിവാര്യമാണ്.

ആ വിജയത്തിനു പിന്നിൽ മൂന്നു ഘടകങ്ങളുണ്ടെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. അതിൽ ആദ്യത്തേത് നമ്മൾ തന്നെയാണ്. നമ്മുടെ ശ്രമങ്ങൾ ഒരുപക്ഷേ വളരെ കഠിനമായ ശ്രമങ്ങളായിരിക്കും വിജയത്തിനു കാരണം. ഇതാണ് വിജയത്തിലെ പ്രധാന കാരണം. (Immediate cause). നമ്മൾ സ്വയം നന്ദി ഉള്ളവരായിരിക്കണം. പ്രയത്നിക്കാൻ, ശരിയായ വഴി തിരഞ്ഞെടുക്കാൻ, ചിന്തിക്കാൻ തയാറായ നമ്മേടു തന്നെയായിരിക്കണം ആദ്യം നന്ദി പറയേണ്ടത്.

നമ്മൾ മാത്രമല്ല നമ്മുടെ വിജയത്തിന്റെ കാരണം. ഇതാണ് രണ്ടാമത്തെ ഘടകം (Remote cause). നമ്മുടെ മാതാപിതാക്കള്‍, അധ്യാപകർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിങ്ങനെ പലരും ഈ വിജയത്തിന്റെ ഭാഗമായിരിക്കും. നമ്മളെ വിജയത്തിലേക്കു നയിച്ച വ്യക്തികളെ ഓർക്കാനും സംസാരിക്കാനും നന്ദി പറയാനും അവസരം കണ്ടെത്തുക. അത് നമ്മുടെ മനസിന് സംതൃപ്തി നൽകി. 

മറ്റുള്ളവരോടു സംസാരിക്കാൻ സഹായിക്കുന്ന, എഴുന്നേറ്റു നടക്കാൻ സഹായിക്കുന്ന ശക്തിയാണു മൂന്നാമത്തെ ഘടകം (ultimate cause). അതിനു നന്ദി പറയുക. 

വിജയങ്ങൾ എല്ലാം സന്തോഷം പകരില്ല. അതിനു ഈ മനോഭാവം പിന്തുടരുക. ജീവിതത്തിൽ കൂടുതൽ ഉയർച്ചകളിലെത്താനും വിജയം നേടാനും ഈ മനോഭാവം കരുത്തേകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOTIVATION
SHOW MORE
FROM ONMANORAMA